Chapter 1

159 31 6
                                    

ഉറക്കം വരുന്നില്ല.ഞാൻ കതകു പൂട്ടി വെളിയിലേക്കിറങ്ങി.നേരിയ നിലാവുണ്ട്.വൈകീട്ട് പെയ്തു തുടങ്ങിയ മഴ അല്പം മുൻപാണ് തോർന്നത്. മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ മടിച്ചുകൊണ്ട്  മഴവെള്ളം ഇപ്പോഴും പലയിടത്തായി തെളിഞ്ഞു നിൽക്കുന്നു.
എത്തിനോക്കിയാൽ നിറയെ  കുഞ്ഞിനക്ഷത്രങ്ങൾ അതിൽ കാണാം.ആകാശത്തെ നക്ഷത്രങ്ങൾക്കെല്ലാം ഭൂമിയിൽ ഇറങ്ങാൻ മോഹം വരുമ്പോൾ അവർ മേഘങ്ങളോട് പരാതി പറയുമത്രെ. നിലാവുള്ള രാത്രികളിൽ മേഘം മഴയായി താഴേക്ക് പതിക്കും.ആഗ്രഹം പറഞ്ഞകുഞ്ഞു നക്ഷ്രത്രങ്ങളെ മുഴുവൻ ഭൂമിയിൽ വരക്കും.മണ്ണിനും മഴക്കും ഇതുപോലെ എത്രയോ കഥകളുണ്ട്.
നല്ല തണുപ്പുണ്ട് .മഴ ഇനിയും പെയ്യാൻ സാധ്യതയുണ്ട്.കുട കയ്യിൽ പിടിക്കാൻ മടിയായതുകൊണ്ട് ഒരു തൊപ്പി എടുത്തുവെച്ചു.
നഗരം ഇനിയും ഉറങ്ങിയിട്ടില്ല.ചെറിയ വഴിയോരകടകൾ ഇപ്പോഴും സജീവമാണ്.
അടുത്ത് കണ്ട ഒരു തട്ടുകടയിൽ കയറി ഒരു കാപ്പി പറഞ്ഞു എന്നിട്ട് പുറത്തെ ഒരു കസേരയിൽ പോയി ഇരുന്നു.എൻ്റെ അല്പം മുൻപിലായി റോഡാണ്. ആളുകൾ കുറവാണ്.വണ്ടികളും.
അല്പ സമയത്തിനുള്ളിൽ തന്നെ കാപ്പിയെത്തി.മഴ വീണ്ടും ചെറുതായി ചാറുന്നുണ്ട്.ചാറ്റൽ മഴയോടൊപ്പം തട്ടുകടയിലെ തിളക്കുന്ന എണ്ണയുടെ ശബ്ദവും കേൾക്കാം.
റോഡിൻ്റെ എതിർവശത്ത് ഒരു വാക മരമുണ്ട്.നിറയെ ചുവന്നു പൂത്തുനിൽക്കുന്ന വാക. നിലാവെളിച്ചത്തിൽ വാകക്ക് സാധാരണയിലും ഭംഗി.
ഒരു കാർ വന്നു വാകയുടെ അടുത്തായി ഒതുക്കി നിർത്തി.അല്പം നേരം കഴിഞ്ഞപ്പോൾ കാറിൽ നിന്നും ആരോ പുറത്തിറങ്ങി.മുഖം വ്യക്തമല്ല.അയ്യാൾ താഴെനിന്നും എന്തോ കയ്യിൽ എടുക്കുന്നുണ്ട്.ഞെട്ടറ്റു വീണ വാകപൂക്കൾ ആകാം.അല്പം കഴിഞ്ഞു അയ്യാൾ തിരികെ കാറിൽ കയറി. കാറു അവിടെ തന്നെ നിർത്തിയിട്ടിരിക്കുകയാണ്.
കാപ്പി കുടിച്ചു കഴിഞ്ഞിരുന്നു.എഴുന്നേറ്റു പണം കൊടുത്ത ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി.മഴ ചെറുതായി ചാറുന്നുണ്ട്.ചെറിയ കാറ്റും.ഫോൺ ഇരമ്പുന്ന ശബ്ദം കേട്ട് എടുത്തു നോക്കി.

ഫോൺ ഇരമ്പുന്ന ശബ്ദം കേട്ട് എടുത്തു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
You've reached the end of published parts.

⏰ Last updated: Oct 04, 2021 ⏰

Add this story to your Library to get notified about new parts!

വാകപ്പൂക്കൾWhere stories live. Discover now