You Are Mine♥(4)

1.4K 229 133
                                    

Njan vannu😁

________________________________

"എന്നേ ഇഷ്ടാണോ...?"

"എനിക്ക്.. ഞാൻ..."

"വേണ്ട പറയണ്ട.. കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..പക്ഷേ നിന്നിൽ നിന്നൊരു മടങ്ങിപോക്ക് എനിക്കിനി സാധ്യമല്ല jeonaaa....!!"

Jackson ആ വാക്കുകൾ...
അത് പറയുമ്പോൾ അവനിലുണ്ടായ നിഷ്കളങ്കത...
മറക്കാൻ ശ്രമിക്കുന്നതോറും മനസ്സിൽ അത് വീണ്ടും വീണ്ടും മുറിവ് ഏല്പിക്കുന്നു...

എല്ലാം മറക്കാൻ എളുപ്പമാണ് പോലും...
ആര് പറഞ്ഞു...??

ചിലതൊന്നും നമ്മൾ എത്ര വിചാരിച്ചാലും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല...!!

ഹൃദയത്തിലേറ്റ മുറിവിന്റെ നീറ്റൽ ഇപ്പോഴുമുണ്ട്....
ഓരോ നിമിഷവും അതിന്റെ കാഠിന്യം കൂടുവാണ്....!!

ഇപ്പോഴും അവനോട് പ്രണയമാണോ...??

പുച്ഛത്തോടെ അവൾ ചിന്തിച്ചു....

അല്ല....!!!

മറുപടിയും ഉറച്ചതായിരുന്നു....

എനിക്ക് വെറുപ്പാണ് നിന്നെയല്ല...
നിന്നിൽ അടിമപ്പെട്ട എന്റെ മനസ്സിനോട്.....!!

Jeona ചുണ്ടുകൾ വെറുതെ മന്ത്രിച്ചു....

"എന്താടി ഇവിടെയിരുന്ന് ആലോചിക്കുന്നത്....??"

അവളുടെ ആലോചനകളെ തടസപ്പെടുത്തി കൊണ്ട് ആമി അങ്ങോട്ടേക്ക് വന്നു...
ചോദിച്ച് കൊണ്ട് തൊട്ടടുത്ത കസേരയിലേക്കിരുന്നു....

Jeona : മുന്നോടുള്ള യാത്രയെ കുറിച്ച് ചിന്തിച്ചതാ.... ഒരു ജോലി കണ്ടെത്തണം ആമി... കൂടെ ഒരു വാടക വീടും...

എത്രാന്ന് വെച്ചാ ഇവിടെയുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്...!!
വീണ്ടും ആർക്കും ഒരു ശല്യമാവാൻ താൻ ആഗ്രഹിക്കുന്നില്ല....

സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം...
Jeona അങ്ങനെയൊന്നും തോൽക്കുന്നവളല്ല എന്ന് കാണിച്ചു കൊടുക്കണം....

You Are Mine♥[Taekook]✔️Where stories live. Discover now