🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍

561 65 49
                                    

അവൾ ശ്വാസം വലിച്ചുവിട്ടു... കിതക്കാൻ തുടങ്ങി...

Anu : ആ.. ആദിക്കാ

Adam : Hmm..

Anu : എന്ത്... Shuu

അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു.... അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന്റെ ചൂണ്ട് വിരലിനു അറിയാമായിരുന്നു.... അവളുടെ ചുണ്ടുകൾ അനങ്ങുന്ന രീതിയിൽ അവന്റെ വിരലും ചലിക്കുന്നുണ്ടായിരുന്നു...

അവൻ അവളെ സൂക്ഷിച്ചു നോക്കി... അവളുടെ നെറ്റിയിൽ നിന്നും വിയർപ്പ് കണങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങി... അവൻ അതിലേക്ക് തന്നെ നോക്കി നിന്നു... അത് ഉതിർന്ന് അവളുടെ താടിയിൽ വരെ എത്തിയിരുന്നു...

അവൻ വീണ്ടും അവളിലേക്ക് അടുത്തു...അവളുടെ ഹൃദയത്തിന്റെ വേഗത കൂടാൻ തുടങ്ങി...

അവൻ പതിയെ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി... അവൾ അത് ഏറ്റുവാങ്ങുന്ന വശം കണ്ണുകൾ അടച്ചു...അത് സ്വീകരിച്ചു... അവൻചുണ്ടുകൾ അവിടെ നിന്നും എടുക്കാതെ പതിയെ അവളുടെ മൂക്കുകളെ തഴുകാൻ തുടങ്ങി...

അവൻ അവന്റെ കണ്ണുകൾ പതിയെ തുറന്നു... ചുണ്ടുകൾ എടുത്തു അവളെ നോക്കി... അവൾ പതിയെ അവനെ നോക്കി പുഞ്ചിരിച്ചു... അവൾ പുഞ്ചിരിച്ചപ്പോൾ അവളുടെ കറുത്ത മറുകുള്ള കാക്കാപ്പുള്ളി... അവളുടെ അദരങ്ങളുടെ താഴെ...അതൊന്ന് നുകരാൻ വേണ്ടി അവന്റെ ഉള്ളൊന്ന് തുടിച്ചു.... അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... അവൾ തിരിച്ചും..

പതിയെ അവൻ അവളുടെ ചുണ്ടുകളിലേക്ക് അവന്റെ ചുണ്ടുകൾ അടുപ്പിച്ചു...

അവൾ അവളുടെ 2 കൈകൾ കൊണ്ടും അവന്റെ shoulder ൽ മുറുക്കെ പിടിച്ചു.. താൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രേത്യേക അനുഭൂതി അവൾക്ക് അനുഭവപ്പെട്ടു...

അവൻ പതിയെ അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി...എന്തോ, ഭ്രാന്ത് പിടിച്ചപോലെ ആയിരുന്നു അവന്... അവൻ പതിയെ അവളുടെ ആ കറുത്ത മറുകിൽ ഉമ്മ വെച്ചു... വീണ്ടും അവന്റെ അദരങ്ങൾ അവളുടെ അദരങ്ങളായി ചേർത്ത് വെച്ചു...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now