ഭാഗം ഒന്ന്

64 0 0
                                    


                                                              എന്റെ മകളുടെ കണ്ണുകൾ ആകെ നിറഞ്ഞിരുന്നു. അവളെ അഞ്ചു വര്ഷങ്ങള്ക്കു ശേഷമാണു ഞാൻ കാണുന്നത്. എന്നെ കണ്ടതും അവൾ ഓടി വന്നു കെട്ടിപിടിച്ചു. കരഞ്ഞു കലങ്ങിയ അവളുടെ മുഖത്തായിരുന്നില്ല എന്റെ കണ്ണുകൾ ഉടക്കിയത്. അതുവരെ ഒരുനോക്കുപോലും കാണാത്ത എന്റെ പേരക്കുട്ടിയുടെ നിഷ്കളങ്കമായ മുഖമായിരുന്നു. 

"അമ്മയെ കണ്ടായിരുന്നോ " അവൾ അതിനുതലകുലുക്കി. എനിക്കു  ആകെ ഒരു  വല്ലായ്മ പോലെ തോന്നി  തുടങ്ങി. അവൾ എത്ര ആഗ്രഹിച്ചതാ  ഇവരെ ഒരു നോക്ക് കാണാൻ, എത്ര വട്ടം വിളിച്ചതാണ്. ഞാൻ അവളുടെ അടുക്കെ ചെന്നു. വെള്ള ആടയിൽ പുതപ്പിച്ചു കിടത്തിയ എന്റെ സഹധര്മിണിയെ ഒരു നോക്ക് നോക്കി. 

"ദാ വന്നിരിക്കുന്നു നിന്റെ മകൾ, ആ കണ്ണ് തുറന്നു ഒന്ന് നോക്ക്" ഞാൻ എൻറെ മനസ്സിൽ പറഞ്ഞു എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ പതിയെ പുറത്തേക്കു നടന്നു, അവളെ അവസാനമായി കാണാൻ പലരും വരുന്നുണ്ട്വ, രുന്നവരൊക്കെ ഒരു ചടങ്ങുപോലെ എന്നെ  ആശ്വസിപ്പിച്ചു, ആരുടേയും മുഖം പോലും ഞാൻ ഓർക്കാൻ ശ്രെമിച്ചില്ല. എന്റെ കണ്ണുകൾ ആ മാവിൽ ആയിരുന്നു, ഞങ്ങൾ ഇവിടെ വീട് വെച്ചിട്ടു ഇരുപതു വർഷമായി, ആദ്യം നാട്ടു വളർത്തിയ മാവ്. ഫലം കാണാതെപന്നപ്പോൾ ഞാൻ വെട്ടാൻ തുനിഞ്ഞതാണ് അവൾ  സമ്മതിച്ചില്ല .ഒരുപക്ഷെ അവൾക്ക്‌ അറിയായിരിക്കണം,  അവളുടെ  മരണത്തിനു ശേഷം ആ മാവ് എനിക്ക് പ്രിയപെട്ടതാകുമെന്നു. ഇരുപതു വര്ഷം മുന്നേ ഈ വീട്ടിൽ വരുമ്പോ നാസിയ  ഒരു പിഞ്ചു കുഞ്ഞായിരുന്നു .

 "ഇവളെ കെട്ടിച്ചു വിടണ്ടേ " എൻറെ  ആതി ഞാൻ എപ്പോളും അവളോട് പറയും. അപ്പോളെലാം ഇക്ക പേടിക്കണ്ട എല്ലാം നല്ലതു പോലെ നടക്കും എന്ന് പറഞ്ഞു അവൾ എന്നെ ആശ്വസിപ്പിക്കും.ഞങ്ങളെ എല്ലാ ഉപേക്ഷിച്ചു ഒരു ചെറുക്കന്റെ കൂടെ അവൾ പോയപ്പോഴും 

"നമ്മൾക്ക് നമ്മളില്ലേ, അതു പോരെ" എന്നും പറഞ്ഞു എന്നെ വിഷമിക്കാൻ വിടില്ലായിരുന്നു അവൾ.പക്ഷെ നാളുകൾ കഴിയുന്തോറും, എന്നെ പോലെ അവൾക്കു പിടിച്ചു നില്ക്കാൻ ആകുന്നില്ലായിരുന്നു. എല്ലാം ഒറ്റയ്ക്ക് മനസ്സിൽ ഒതുക്കി ഒരു വിഷാദരോഗത്തിന് കീഴടങ്ങി പാവം അവൾ.

അറിയാത്ത കഥWhere stories live. Discover now