💌Love Letter💌

138 16 2
                                    

"എൻ്റെ പൊന്നു ആദി... നീ ഇത് ഒന്ന് അവൾക് കൊണ്ടുപോയി കൊടുക്ക്,ഇല്ലെങ്കിൽ ഞാൻ കൊണ്ടുപോയി കൊടുക്കും..." കിരൺ പറഞ്ഞു.

എടാ... അവൾ... അവൾക് എന്നെ ഇഷ്ടം ആവോ?...

"എടാ അത് അറിയാൻ നി ഒന്ന് അങ്ങോട്ട് ചെല്ല്. നിൻ്റെ ചോദ്യത്തിന് ഉള്ള മറുപടി അപ്പോ കിട്ടും."...കിരൺ

ഞാൻ എന്തും വരട്ടെ എന്ന് കല്പിച്ച് അവളുടെ അടുത്ത് പോയി.

ജീന...എടോ... എനിക്ക്... എനിക്ക്...എനിക്ക് തന്നെ ഇഷ്ടം ആണ്. പെട്ടെന്ന് ഒരു മറുപടി ഞാൻ എക്സ്പെക്റ്റ് ചെയ്യുന്നില്ല. എല്ലാം ഈ കത്തിൽ ഉണ്ട്.
എങ്ങനെയോ പറഞ്ഞൊപ്പിച്ചു അവളുടെ കയ്യിൽ ആ കത്തും കൊടുത്ത് ഞാൻ ഓടി.

2 ദിവസത്തിന് ശേഷം...
കിരണും,ഞാനും കഫേയിൽ ഇരികുവായിരിന്നു. അവിടെ വച്ച് ജീനെയും അവളുടെ ബെസ്റ്റ് ഫ്രണ്ട് വരുണിനെയും കണ്ടുമുട്ടി.

"Let's date for sometime... നമുക്ക് ഒത്തുപോകാൻ പറ്റുമോ എന്ന് നോക്കാം...എന്നിട്ട് തൻ്റെ കത്തിന് ഉള്ള മറുപടി ഞാൻ തരാം. "...ജീന പറഞ്ഞു.

എന്തുകൊണ്ടോ എനിക്കും അത് ശെരി എന്ന് തോന്നി.
പരസ്പരം ഒന്നും അറിയാതെ ഒരു റിലേഷൻഷിപ്പ്....എന്തോ അത് തൻ്റെ മനസാക്ഷിക്ക് നേരുകുന്നത് അല്ല. ഞാൻ സമ്മതം പറഞ്ഞു.

(പക്ഷെ ഇതിൻ്റെ ഇടയിൽ ഒരാളുടെ ഹൃദയം വിങ്ങുന്നത് ആരും കണ്ടില്ല..... )

അങ്ങനെ ഞാനും ജീനയും ഡേറ്റിംഗ് ലൈഫ് തുടങ്ങി.
ഇതുവരെ എല്ലാത്തിനും കൂടെ നിന്ന കിരൺന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എൻ്റെ സന്തോഷത്തിലും, സങ്കടത്തിലും,കുരുത്തകെടിലും,എല്ലാത്തിനും അവൻ എൻ്റെ കൂടെ ഉണ്ടായിരുന്നു. ജിനയുമായി ഡേറ്റിംഗ് ലൈഫ് തുടങ്ങി കഴിഞ്ഞപ്പോൾ കിരൺ തന്നെ അവോയിഡ് ചെയ്യുന്നത് പോലെ തോന്നി. തോന്നൽ മാത്രം ആണ് എന്ന് കരുതി ഞാൻ കാര്യമായി എടുത്തില്ല.

കുറച്ച് നാൾ കഴിഞ്ഞ് ...ഞാൻ അവൻ്റെ വീട്ടിൽ പോയി...ഇത്രെയും നാൾ അവൻ്റെ ഫോൺ കോൾ, മെസ്സേജ് ഒന്നും തന്നെ എന്നെ തേടി വന്നില്ല. എന്തോ അത് എന്നെ അസ്വസ്ഥം ആക്കി.

💌ᒪOᐯᗴ ᒪᗴTTᗴᖇ💌Where stories live. Discover now