ദുന്ദുഭി

3 1 0
                                    


*💧🍃പ്രചോദന കഥകൾ💧🍃*

*ദുന്ദുഭി*
❦ ════ •⊰❂⊱• ════ ❦

'''ദുന്ദുഭി. പോത്തിന്റെ തലയും കൊമ്പുമുള്ള ഒരു അസുരനായിരുന്നു അയാള്‍. ആയിരം ആനയുടെ ശക്തിയുണ്ടായിരുന്ന അയാള്‍ വലിയൊരു യുദ്ധക്കൊതിയനായിരുന്നു.

ഒരിക്കല്‍ ദുന്ദുഭി സമുദ്രത്തിന്റെ അടുത്തുചെന്നു പറഞ്ഞു: '' നീ എപ്പോഴും കിടന്ന് അലറുന്നുണ്ടല്ലോ. വാ, നമുക്കൊന്നു പരസ്പരം ഏറ്റുമുട്ടാം. അപ്പോള്‍ ഞാനോണോ നീയാണോ കേമന്‍ എന്നു നമുക്കറിയാമല്ലോ.

സമുദ്രം പറഞ്ഞു: ''അയ്യോ, നിന്നോടു യുദ്ധം ചെയ്യാനോ? നീ മിടുക്കനല്ലേ. യുദ്ധം ചെയ്യാന്‍ നിനക്കു കൊതിയാണെങ്കില്‍ ഹിമവാന്റെ അടുക്കല്‍ ചെല്ല്. ഹിമവാനാണെങ്കില്‍ നല്ല തടിമിടുക്കുണ്ടല്ലോ.

സമുദ്രത്തിന്റെ മറുപടി കേട്ടയുടനേ ദുന്ദുഭി ഹിമവാന്റെ പക്കലേക്ക് ഓടി. എന്നിട്ടു കൊമ്പും തലയുമിളക്കിക്കൊണ്ടു പറഞ്ഞു: ''നിന്നോടു യുദ്ധം ചെയ്യാനാണു ഞാന്‍ വന്നിരിക്കുന്നത്. വരൂ, വേഗമാകട്ടെ. എന്റെ കൈയാണെങ്കില്‍ വല്ലാതെ തരിക്കുന്നു!

അപ്പോള്‍ ഹിമവാന്‍ അനുനയസ്വരത്തില്‍ പറഞ്ഞു: ''എന്റെ പൊന്നു ചങ്ങാതീ, ഞാന്‍ എങ്ങനെ യുദ്ധം ചെയ്യാനാണ്? എനിക്കാണെങ്കില്‍ ഇവിടെനിന്ന് ഇളകാന്‍പോലും പാടില്ലല്ലോ.

ദുന്ദുഭിക്കു വല്ലാത്ത ദേഷ്യം വന്നു. അയാള്‍ അലറി: ''നിന്നോടല്ലെങ്കില്‍ പിന്നെ ഞാന്‍ ആരോടു യുദ്ധം ചെയ്യണം? വേഗം പറയൂ. അല്ലെങ്കില്‍ നിന്നെയിപ്പോള്‍ എടുത്തു സമുദ്രത്തില്‍ കൊണ്ടുപോയി മുക്കിത്താഴ്ത്തും.

ഹിമവാന്‍ പറഞ്ഞു: ''അയ്യോ, എന്നോടു പിണങ്ങരുതേ. നിനക്കു യുദ്ധം ചെയ്യാന്‍ പറ്റിയ ഒരു പടുകൂറ്റന്‍ വാനരനുണ്ട്. അവന്റെ പേര് ബാലി എന്നാണ്. കിഷ്‌കിന്ധയിലാണ് അവന്റെ താമസം. നീ വേഗം അങ്ങോട്ടു ചെല്ലൂ.

ഹിമവാന്റെ മറുപടി കേള്‍ക്കേണ്ട താമസം, ദുന്ദുഭി കിഷ്‌കിന്ധയിലേക്കു കുതിച്ചു. അയാള്‍ അവിടെ എത്തിയപ്പോള്‍ ബാലിയും അവന്റെ കുടുംബാംഗങ്ങളും നല്ല ഉറക്കത്തിലായിരുന്നു. ദുന്ദുഭി ബാലിയുടെ പടിപ്പുരവാതിലില്‍ചെന്ന് കൊമ്പുകൊണ്ടു മുട്ടി ശബ്ദമുണ്ടാക്കിയിട്ടു പറഞ്ഞു:

Has llegado al final de las partes publicadas.

⏰ Última actualización: Sep 12, 2022 ⏰

¡Añade esta historia a tu biblioteca para recibir notificaciones sobre nuevas partes!

പ്രചോദനകഥകൾDonde viven las historias. Descúbrelo ahora