ചില്ലുകൾ ഉടഞ്ഞു..

18 0 0
                                    


"മോളെ വാ നമുക്ക് വീട്ടിൽ പോകാം", അവളോട് ചേർന്നുനിന്നുകൊണ്ട് അമ്മ പറഞ്ഞു. ഇതു കേട്ടപ്പോൾ സങ്കടം സഹിക്കവയ്യാതെ നിത്യ അമ്മയെ കെട്ടി്പിടിച്ചു കരഞ്ഞു .

വീട്ടിൽ എത്തിയപ്പോൾ തന്നെ നിത്യ അവളുടെ മുറിയിൽ കയറി കതകടച്ചു.
ശരീരമാകെ തളർന്നതുപോലെ കഥകിനോട് ചേർന്ന് അവൾ അവിടെ വീണുപോയി. രണ്ടു കൈകൾകൊണ്ട് മുഖം മറച്ച് അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. ദാരുണമായ ആ ശബ്ദം മുറിയുടെ പുറത്തുനിന്ന് അമ്മയ്ക്ക് വെക്തമായി കേൾക്കാമയിരുന്ന്. മകളോട് എന്തുപറഞ്ഞ് സമാധാനിപ്പിക്കണം എന്നു അറിയാതെ വാക്കുകൾക്കുവേണ്ടി തിരയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഒന്നും പറയാനാവാതെ അമ്മ ശ്രീലത അവിടെ നിന്നും മാറി.

വിഷമത്തിലും നിത്യയുടെ ഉള്ളിൽക്കൂടി പല ചോദ്യങ്ങളും വന്നുപോയികൊണ്ടിരുന്നു."എന്തിനാണ് എന്നെ ഉപേക്ഷിച്ചു അവൻ പോയത്? എപ്പോഴാണ് ഞാൻ അവനു വേണ്ടാതായത്? ഒരുവാക്കുപോലും പറയാതെ പോയത് എന്തിനാണ്? അതിനു മാത്രം ഞാൻ എന്തുതെറ്റാണ് ചെയ്തത്? ഇവനുവേണ്ടിയല്ലേ ഞാൻ എൻ്റെ വീട്ടുകാരെപോലും എതിർത്തത്." ചോദ്യങ്ങൾ അങ്ങിനെ പോവുന്നു ...

ദേഷ്യവും സങ്കടവും ഒരുമിച്ചുവരുന്നത് ഒരു ഭീകരമായ അവസ്ഥയാണ്. ഇരുന്നിടത്തുനിന്നും എണീറ്റ് അവൾ മുന്നിൽകണ്ടതൊക്കെ എറിഞ്ഞുടച്ചു.
ശബ്ദംകേട്ട അമ്മയും സഹോദരൻ കാർത്തികും നിത്യയുടെ മുറിയിലേക്ക് ഓടിച്ചെന്നു.
"നിത്യാ...മോളെ വാതിൽ തുറക്ക്..." ചേട്ടൻ്റെയും അമ്മയുടെ സ്വരം അവളെ കൂടുതൽ അസ്വസ്ത്തയാക്കി.

" എന്നെ ശല്യംചെയ്യാതെ ഒന്നുപോയിത്തരു ...എന്നെ ഒന്നു വെറുതെവിടൂ.." കരയുന്നതോടൊപ്പം അവൾ പറഞ്ഞു.

വീണ്ടും കാർത്തിക് വിളിക്കാൻ തുടങ്ങിയതും അമ്മ എതിർത്തു."അവൾ കുറച്ചുനേരം തനിച്ചിരിക്കട്ടെ.."
അവർ രണ്ടുപേരും അവിടെനിന്നും പോയി.

നിത്യ കരഞ്ഞുകൊണ്ട് കിടക്കയിൽ വീണതും തൊട്ടടുത്ത് കിടന്ന മൊബൈൽ ഫോണിൽ Alexy യുടെ മുഖംതെളിഞ്ഞു.. ഫോൺ എടുത്ത് അതിൽനോക്കി ദേഷ്യത്തിൽ മുന്നിൽ ഉണ്ടായിരുന്ന കണ്ണാടിക്കുനേരെ എറിഞ്ഞു. കണ്ണാടി ഉണ്ടഞ്ഞ് ചില്ലുകൾ താഴെ വിതറികിടന്നു. ചുറ്റും ഉടഞ്ഞുകിടക്കുന്ന കണ്ണാടിച്ചില്ലുകളിൽ അവളുടെ മുഖം കാണാമായിരുന്നു. നിത്യ അവളുടെ പഴയ ഓർമ്മകളിലേക്ക് പോകാൻ തുടങ്ങി..

അവസാനം നിങ്ങൾ എന്തുനേടി...Where stories live. Discover now