തുടക്കം.....

14 0 0
                                    

കോളേജ് കാലം ...
നിത്യ ഒരു നിയമ വിദ്യാർതഥിനി ആയിരുന്നു . എപ്പോഴും അവളുടെ ഇടവും വലവും രണ്ടു സുഹൃത്തുക്കൾ ഉണ്ടാവും . എവിടെ പോയാലും, എന്തു കാര്യത്തിനും ഇവർ രണ്ടുപേരും കൂടെയുണ്ടാവും. മരിയ , ആയിഷ.. രണ്ടുപേർക്കും നിത്യ എന്നുവെച്ചാൽ ജീവനാണ്.മരിയയുടെ ചേട്ടൻ്റെ വിവാഹം ഉറപ്പിക്കൽ ചടങ്ങിനുവേണ്ടി നിത്യയെയും ആയിഷയെയും ക്ഷണിച്ചിരുന്നു.

നിത്യയും ആയിഷയും അവിടെച്ചെന്നു.മരിയയുടെ മുഖത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം കാണാനുണ്ടായിരുന്നു. മരിയ ആവശ്യപ്പെട്ടതു പ്രകാരം രണ്ടു സുഹൃത്തുക്കളും തലേദിവസം തന്നെ എത്തി. ഇവരെ കണ്ടതും മരിയ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ശേഷം വീടിനകത്തേക്ക് കൊണ്ടുപോയി .
മരിയ ഉണ്ടായിരുന്ന ബദ്ധുക്കളെ മുഴുവൻ പരിചയപെടുത്തികൊടുത്തു.
ഇനി പപ്പയെയും മമ്മയും കാണാം എന്നുപറഞ്ഞുകൊണ്ട് മരിയ അവരെ കൊണ്ടുപോയി . പപ്പയും മമ്മയും ചടങ്ങിനേകുറിച്ച് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു .

Nithya : റോസമ്മോ..... ഞങ്ങൾ എത്തിട്ടോ..

Rosamma : ആഹാ ...എൻ്റെ വായാടി കുട്ടികൾ എത്തിയോ..

Paul (പപ്പ): മക്കൾ എന്താ വരാൻ താമസിച്ചത്?

Aayisha : പപ്പാ .. ഞങ്ങൾ ഇതൊരുപാട് നേരത്തേയാ..

Rosamma : അങ്ങിനെ പറഞാൽ ശരിയാവില്ലല്ലോ... ഇതു നിങ്ങളുടെ ചേട്ടൻ്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങല്ലേ..

Nithya : റോസമ്മോ ഞങ്ങൾ എത്തിയില്ലേ.. പിന്നെന്താ..

Mariya : ആഹ് ഇപ്പോഴേലും വന്നല്ലോ തമ്പുരാട്ടികൾ..

എവിടെനിന്നും അവർ ചേട്ടനെ കാണാൻ വേണ്ടി പോയി. ചേട്ടൻ അവിടെ കണ്ണാടിക്കുമുന്നിൽ നിൽക്കുകയായിരുന്നു .

Aayisha :കല്യാണപയ്യൻ.....

Roshan : ആഹാ വന്നോ ദുരന്തങ്ങൾ .
എന്നാൽ പിന്നെ നാളെ എല്ലാം കഴിഞ്ഞിട്ട് വന്നാൽ മതിയായിരുന്നല്ലോ..

Nithya : ശേ ..ഞാൻ അപ്പോഴേ പറഞ്ഞതാ അതുമതിയെന്ന്..🤭

Mariya: ഇപ്പോൾതന്നെ എത്തിയത് ഭാഗ്യം.

ചേട്ടനുമായി സംസാരിച്ചുകഴിഞ്ഞ് മരിയ രണ്ടുപേരെയും റൂമിൽ കൊണ്ടുപോയി . ഒട്ടും വൈകാതെ നിത്യയും ആയിഷയും അവിടത്തെ കാര്യങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.
മൂന്നുപേരും പലകാര്യങ്ങളിലായി തിരക്കിൽ ആണ് . മറ്റുബന്ധുക്കൾ ഉണ്ടെങ്കിലും ഇവർക്ക് പ്രാധാന്യം കൂടുതൽ ആയിരുന്നു .

മരിയ രോഷണോടൊപ്പം പള്ളിൽ പോയി . ആയിഷ അടുക്കളയിൽ റോസമ്മയെ സഹായിക്കുകയാണ് .
നിത്യയോട് റോസമ്മ വരുന്നവർക്ക് ജ്യൂസ് കൊണ്ടുപോയി കൊടുത്ത് സ്വീകരിക്കാൻ ആവശ്യപ്പെട്ടൂ.
ചെറുപുഞ്ചിരിയോടെ അവർ എല്ലാവരെയും സ്വീകരിച്ചിരുത്തി.അവളുടെ പെരുമാറ്റം കൊണ്ട് എല്ലാവരും അവളെ ശ്രദ്ധിച്ചു . നിത്യയെ എല്ലാവര്ക്കും ഇഷ്ടമായി.

Rosamma : നിത്യമോളെ...പുറത്ത് കുറച്ചുപേർ നിൽക്കുന്നുണ്ട്. നീ അവർക്കുകൂടി ഈ ജ്യൂസ് കൊണ്ടുപോയി കൊടുക്ക്.

Nithya: ശരി മമ്മ...

നിത്യ പുറത്ത് നിൽക്കുന്നവർക്ക് ജ്യൂസ് കൊടുക്കുകയയിരുന്നൂ. Alexy എന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി . നിത്യയോട് Alexyക്കു ജ്യൂസ് കൊടുക്കാൻ ആവശ്യപ്പെട്ടു. അവൾ അതുമായി അവൻ്റെ അടുത്തേക്ക് ചെന്നു.

Nithya : ചേട്ടാ.. ജ്യൂസ്..

Alexy: ഓഹ്.. താങ്ക്യൂ..

ജ്യൂസ് കുടിക്കാൻവേണ്ടി മുഖം ഉയർത്തിയപ്പോൾ അവൻ്റെ നോട്ടം ചെന്നുന്നിന്നത് നിത്യയുടെ കണ്ണുകളിൽ ആയിരുന്നു . അപ്പോഴാണ് അവൻ അവളെ ശ്രദ്ധിക്കുന്നത് . കരിമഷി ഇടാത്ത ആ കണ്ണുകൾ, ശ്രദ്ധിച്ചുനോക്കിയാൽ മാത്രം കാണാൻ കഴിയുന്ന ഒരു ചെറിയപൊട്ട് ,പാറിപറക്കാതിരിക്കാൻ എന്നു തോന്നിപ്പിക്കും വിധത്തിൽ കെട്ടിയമുടി. ഒരുനിമിഷം അലക്സി അവൻ്റെ മിഴികൾ ചലിപ്പിക്കാനാകാതെ അവിടെ നിന്നുപോയി. നിത്യ പ്രത്യേകമായി അവനെ ശ്രദ്ധിച്ചിരുന്നില്ല. അവൾ തിരിഞ്ഞു നടന്നു..........









You've reached the end of published parts.

⏰ Last updated: Nov 27, 2022 ⏰

Add this story to your Library to get notified about new parts!

അവസാനം നിങ്ങൾ എന്തുനേടി...Where stories live. Discover now