CRAZY LOVE

1.2K 111 22
                                    

Promo.....

" ടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റോ.... "

മുന്നിൽ ഇരിക്കുന്നവന്റെ ചോദ്യം കേട്ടതും... അവൻ അയാളുടെ മുഖത്തേക്കും പിന്നെ താനിരിക്കുന്ന ചുറ്റുപാടും ഒന്ന് സൂക്ഷിച്ചു നോക്കി..

" കോപ്പ്... ഇതിലും ഭേദം മുങ്ങി ചാവുന്നതായിരുന്നു... "

അവൻ അയാളുടെ നേരെ നോക്കി പല്ല് കടിച്ചു..

" നാശം മനുഷ്യനെ ചാകാനും സമ്മതിക്കാതെ കരയ്ക്ക് വലിച്ചിട്ടു..... കഥന കഥ മുഴുവൻ പറയിച്ചിട്ട്... അവന്റെ ഒലക്കമ്മലെ ചോദ്യം... കല്യാണം കഴിക്കാവോ പോലും.. ഇതൊക്കെ എവിടുന്നു കുറ്റിയും പറിച്ചു വരുന്നു.... "

അവൻ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റു നടന്നു...

" ടാ... ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞിട്ട് പോടാ... "

" പോടാ.. പ്രാന്താ... "

പിന്നിൽ നിന്നുള്ള ചോദ്യത്തിന് നടു വിരൽ ഉയർത്തി കാട്ടി കൊണ്ട് അവൻ മറുപടി പറഞ്ഞു...

" ങ്‌ഹേ... അതിനു ഞാൻ തെറ്റും തെറിയൊന്നും പറഞ്ഞില്ലല്ലോ... ജസ്റ്റ്‌ ഒരു കല്യാണം കഴിച്ചാലോന്നല്ലേ ചോദിച്ചുള്ളൂ... "

" കർത്താവെ... എന്റെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ആണ് ആ പോകുന്നത്..ഒന്ന് കൂടെ നിന്നെക്കണേ... "

" ടാ.. അവിടെ നിന്നെ ഞാൻ പറയട്ടെ... "

അവൻ മുന്നിൽ പോകുന്നവന്റെ പിറകെ ഓടി..

" നീ പോടാ.. പട്ടി... ദേ എന്റെ പിറകെ എങ്ങാനും വന്നാൽ ആദ്യം ഞാൻ നിന്നെ കൊല്ലും... പിന്നെ ഞാൻ ചാവുള്ളൂ... "

" മനുഷ്യനെ സ്വസ്ഥമായി ചാകാനും സമ്മതിക്കൂല... നാശം.. "

(തുടരും...)

ഇതൊരു promo ആണ്..

ഒരു അര വട്ടും മുഴു വട്ടും കല്യാണം കഴിച്ചാൽ എങ്ങനെ ഇരിക്കും...?

അവരുടെ കണ്ടു മുട്ടലും മണ്ടത്തരങ്ങളും ആവും സ്റ്റോറി നിറയെ...

ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന സ്റ്റോറി കഴിഞ്ഞിട്ടേ ഞാൻ ഇത് തുടങ്ങൂ...

ഇല്ലെങ്കിൽ കൺഫ്യൂഷൻ ആയിപ്പോകും...

Crazy love Where stories live. Discover now