റൂഹ് സാത്തി 💕

42 3 0
                                    



"അങ്ങനെയൊക്കെ തമ്മിൽ സ്നേഹം ഉണ്ടാവുമോ ?"
കേട്ട കഥയിൽ നിന്ന് തോന്നിയ സംശയം ഓടിവന്നു ചോദിക്കുന്ന ആ കുരുന്നിനെ ഞാൻ പുഞ്ചിരിയോടെ നോക്കി.
" മുത്തശ്ശി പറഞ്ഞു തന്ന കഥയിലെ അതുപോലെയുള്ള കൂട്ടുബന്ധം ശെരിക്കും ഉണ്ടാവുമോ? എന്നും ഒന്നിച്ചു ഒരു മനസ്സായി ജീവിക്കുന്ന കൂട്ടുകാരൊക്കെ ?"
അവൾക്കരികിലേക്ക് മുട്ടുകുത്തിയിരുന്ന് ആശ്ചര്യം നിറഞ്ഞ ആ മുഖം കൈകളിൽ കോരിയെടുത്തു ഞാൻ.

"തീർച്ചയായും. അങ്ങനെയൊക്കെ ഒരു ബന്ധം ഉണ്ടാകും, ഉണ്ട്. ഒരു മനസ്സും രണ്ടു മെയ്യുമായി ദൈവം അവർക്കായി മാത്രം സൃഷ്ടിച്ചത് പോലെ" പുഞ്ചിരിയോടെ ഞാൻ പറഞ്ഞു തീരുമ്പഴേക്കും അവൾ ചോദിച്ചു , "പിന്നെയെന്താ ദൈവം അവരെ രണ്ടുപെരെയും അടുത്തായിട്ടു പോലും ഒന്നിച്ചാക്കാതെ രണ്ടായി അകലെയാക്കിയത്! ?" . പരിഭവം നിറഞ്ഞ ആ ചുണ്ടു പിളർന്നുകൊണ്ട് പറയുമ്പോൾ അറിയാതെ എന്നോട് ചിരിച്ചു പോയി. "അകലെ ആയിരുന്നിട്ടു പോലും ജീവനോളം കാലം ആ കരങ്ങൾ കോർത്തു തന്നെയായിരുന്നില്ലേ ഉണ്ടായത് " എന്ന് പുഞ്ചിരിയാലെ അവൾക്കു മറുപടി കൊടുത്തു ഞാൻ എഴുനേറ്റു നടക്കാൻ ഒരുങ്ങിയതും അവളുടെ ആഗ്രഹം പോലെ സംശയമേകിയത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ""അപ്പൊ അവർ മരണം വരെ ഒന്നിച്ചായിരുന്നെങ്കിൽ ആ ലോകം എത്ര മനോഹരമായിരുന്നേനെ, അല്ലേ മുത്തശ്ശി!! ?" എങ്കിലും അവളുടെ സങ്കടം മാറിയില്ലെന്നും , അവർ എത്രത്തോളം ആ കുഞ്ഞു മനസ്സിൽ ഇടം നേടിയെന്നും എനിക്ക് മനസ്സിലായിക്കഴിഞ്ഞിരുന്നു. "ലോകത്തിന്റെ ഏത് കോണിൽ ആയിരുന്നാൽ പോലും മരണം വരെ അവരൊന്നിച്ചു തന്നെയായിരിക്കുമെന്ന് അവരുടെ ഹൃദയം എന്നോ സത്യം ചെയ്തതാണ്" എന്ന് എന്റെ വാക്കുകൾ കേട്ടതും നിറഞ്ഞിരുന്നു ആ കുഞ്ഞു മുഖത്തെ പുഞ്ചിരി , കൂടെ എന്റെ മിഴികളും.

നിറഞ്ഞ മിഴികളോടെ മുറിയിലെ ജനാലയിലൂടെ തെളിയുന്ന നിലാവിന്റെ ഭംഗിയിൽ ഞാനും ഒഴുകിയിരുന്നു , അവൾക്കായി ഞാൻ എഴുതി തീർത്ത താളികയിലൂടെ അവളുടെ ഓർമയിലേക്ക്.

കാലത്തിന്റെ വശ്യതയിൽ മറഞ്ഞുനീങ്ങിയ ദിനങ്ങൾ കൂടെയുള്ളവരെ അകറ്റിയും മറവിക്കു കൊടുത്തും നീങ്ങുമ്പോൾ ഹൃദയം എന്നും അവളെ ഓർക്കാറുണ്ടായിരുന്നു.

Rooh saath 💟Where stories live. Discover now