ഗൗതമൻ

43 1 0
                                    

ആകെ അസ്വസ്ഥമായിരുന്നു മനസ്സ്. ലോകത്തെ അറിയാൻ തുടങ്ങിയത് കൊണ്ടോ എന്തോ? ചുറ്റുപാടുകളോടൊക്കെ, വല്ലാത്ത വെറുപ്പായിരുന്നു. വെളിച്ചം കാണുമ്പോഴേ , അകമേ നിന്ന് ഒരുതരം ഭ്രാന്തെടുക്കും. ആരോടു പറഞ്ഞാലും മനസ്സിലാവില്ല . എന്തു ചെയ്യാനാണ് .

മുറിയുടെ മൂലയിലെ ഇരുട്ടിൽ, വയസ്സൻ കസേരയിലിരുന്ന് നേരം കൊല്ലുന്നതിന് മാത്രമാണ് ഒരു സുഖമുണ്ടായിരുന്നത്.

പടി കടന്നെത്തുന്ന കാറ്റിൽ അകത്തെ ചാണകപ്പൊടി പമ്പരം കറങ്ങി പോകുന്നത് നോക്കിയിരിക്കുമ്പോഴാണ്,

അമ്മ "എടാ ചെക്കാ അകത്ത് തന്നെ കൂനി കൂടി ഇരിക്കാണ്ട് നാലാളുടെ മുമ്പിൽ പോയത് കൊണ്ട് എന്താ നിനക്കൊരു ദോഷം? ". ഒന്നിനും പോന്നൊരു ബാല്യക്കാരനല്ലേ.. നീയ്യ്.

അത് കേൾക്കുമ്പോഴാണ് ഉള്ളിൽ നിന്നറിയാതെ കലി തുള്ളി വരുന്നത്. എന്തോ ആലോചിച്ചു കൊണ്ടിരുന്നതാണ്. അമ്മയുടെ ദേഷ്യം പിടിപ്പിക്കുന്ന വർത്തമാനം കേട്ട് അതും മറന്നു പോയി. മുഖത്തെ മാംസ പേശികൾ രോഷം കൊണ്ട് വലിഞ്ഞു മുറുകി.

'അമ്മയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ'?

എവിടുന്നെന്നില്ലാത്ത ദേഷ്യം വന്നു .

അമ്മയ്ക്ക് ഇതെന്തിന്റെ സൂക്കേടാണമ്മേ... ഞാനിവിടെയിരുന്നാൽ നിങ്ങൾക്കെന്താണ്?.

ഓരോ സ്ഥലത്ത് , ആൾക്കാരിരിക്കാത്തതാണ് പ്രശ്നം. ഇവിടെ ഇരിക്കുന്നതാണ് കുഴപ്പം .

എന്തൊരു ആൾക്കാരാണിത്?

വല്ലാത്തൊരു ബുദ്ധിമുട്ടിക്കലു തന്നെ. പല്ലിറുമ്പി പുലമ്പിക്കൊണ്ടിരുന്നു.

'ചെക്കനെന്തിന്റെ സൂക്കേടാണ് ദൈവമേ '? വെട്ടത്തൊരാളെ കണ്ടാൽ പിന്നെ ചെക്കന് കലിയാണ്.

ആരോടാണ് ? എന്തിനോടാണ്? എന്നൊന്നുമില്ല . അമ്പോടും തുമ്പോടുമുള്ള പ്രായമൊന്നുമല്ലല്ലോ?

ആരോടെന്നില്ലാതെ അമ്മ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.

അച്ഛനെ പറഞ്ഞു കേൾപ്പിച്ച് എരിവ് കയറ്റാനാണ് , അമ്മ അത് പറഞ്ഞിട്ടു പോയതെന്ന്, മനസ്സിലായി.

You've reached the end of published parts.

⏰ Last updated: Jun 04 ⏰

Add this story to your Library to get notified about new parts!

ഗൗതമൻ (Gouthaman)Where stories live. Discover now