നിഴൽ രൂപങ്ങൾ

38 2 1
                                    

          ചെറുപ്പത്തിൽ ഉറങ്ങാൻ കിടക്കുമ്പോൾ , മുത്തശ്ശൻ പറഞ്ഞ കഥകളിൽ, ആഴത്തിൽ പതിഞ്ഞ കഥകളിൽ, ഒന്ന് , തെയ്യങ്ങളുടെ "നിഴലാട്ടങ്ങളാണ്". മുതിർന്ന് വലുതായിട്ടും, ഇപ്പോഴും , ആ കഥകൾ , അവിശ്വസനീയമായി.. അതിന്റെ ഭാവപകർച്ചകൾ മനസ്സിൽ നിന്നു വിട്ടു മാറിയതേയില്ല. മുത്തശ്ശൻ , പറഞ്ഞു കൊണ്ടിരുന്ന കഥകൾ നിർത്തി ഉറങ്ങിയാലും , അതിന്റെ തുടർച്ചകൾ ആരോ ചെവിയിൽ ഉറക്കത്തിൽ പറഞ്ഞു കൊണ്ടിരുന്നു. അതാരാണെന്ന്? ഇപ്പോഴും അറിയില്ല.!?

        മുതിർന്നപ്പോൾ ഒരു ദിവസം മുത്തശ്ശനോട് അത് പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ കണ്ണുകൾ അദ്ഭുതം കൊണ്ട് വിടർന്നു, മുഖത്ത് കരച്ചിലിന്റെയും, ചിരിയുടെയും, സന്തോഷത്തിന്റെയും ഒരു സമ്മിശ്രവികാര ഭാവം തെളിഞ്ഞു വന്നു .

പിറ്റേന്ന് രാവിലെ മുത്തശ്ശൻ പരാതി പെട്ടു, ഗൗതൂ... നീ...കഥ പറഞ്ഞു തീരുന്നതിനു മുമ്പ് ഉറങ്ങിയെന്ന്. കഥ കേൾക്കുമ്പോൾ, ശരിക്കും പേടി തോന്നും. ബാക്കി ഇന്നു രാത്രി പറഞ്ഞു തരാമെന്ന് പറഞ്ഞ്, വേഗം സ്കൂളിൽ പോകാൻ ഒരുങ്ങാൻ പറഞ്ഞു . കഥകൾ കേട്ട് കാവിനടത്തു കൂടി ഒറ്റയ്ക്ക് പോകാൻ തന്നെ പേടിയായി. കൂട്ടുകാർ വരാൻ വേണ്ടി കാത്തു നിൽക്കും . അവർ കളിയാക്കുന്നത് കൊണ്ട് ഒന്നും പറഞ്ഞു കൊടുത്തില്ല. വഴി നീളെ, ചെറുപ്പത്തിലേ , ഇളം മനസ്സിൽ തിരയിളക്കങ്ങൾ, അറിയാതെ, കഥകളായി അല കൊണ്ടിരുന്നു.

രാത്രി ഉറങ്ങാറായപ്പോൾ, കണ്ണിമകൾ മെല്ലെ അടഞ്ഞു വന്നു. മുത്തശ്ശൻ അടുത്ത് വന്നിരുന്ന്, ഗൗതൂ.. നീ ഇത്ര വേഗം ഉറങ്ങാറായോ? വെയിലത്തു കളിച്ചതു കൊണ്ടല്ലേ... അതല്ലേ...ഇത്ര വേഗം ഉറക്കം വന്നത്. ഇന്നലെ ബാക്കി വന്ന കഥ പറയേണ്ടേ ...? വേണ്ടേ...? മുത്തശ്ശൻ കഥയുടെ ബാക്കി കൂടി പറഞ്ഞു തുടങ്ങി .

        കാവിൽ തിറ കഴിഞ്ഞാൽ പിന്നീടുള്ള കുറച്ചു ദിവസങ്ങളിൽ അതിനടുത്തു കൂടി ആരും വഴി പോകരുത്. കുട്ടികളെ കളിക്കാൻ വിടരുത്. സ്കൂൾ അടച്ചത് കൊണ്ട് മുത്തശ്ശൻ ഇടയ്ക്കിടെ പുറത്ത് ഇറങ്ങി വന്ന് നോക്കി നിൽക്കും . ശ്രദ്ധയൊന്നു തെറ്റിയാൽ, ചെറിയ കുട്ടികൾ ആരെങ്കിലും കാവിൻ പറമ്പിൽ കയറി കളിച്ചാലോ?. അതിനടുത്തെങ്ങാനും എത്തിപ്പോയെങ്കിൽ പിന്നെ, മുത്തശ്ശന്റെ തനി സ്വരൂപം കാണും . ദേഷ്യം വന്ന് പൊട്ടിത്തെറിച്ച്, കലിയിളകി ഉച്ചത്തിൽ ചീത്ത വിളിച്ച് ,ബഹളം വെച്ച് . അതിനു മുൻപേ കുട്ടികൾ ആർത്തു വിളിച്ച് ഓടിയൊളിക്കും.! പിന്നീട് ആ വഴി     ആരെയും കാണില്ല.

You've reached the end of published parts.

⏰ Last updated: Jun 03 ⏰

Add this story to your Library to get notified about new parts!

നിഴൽ രൂപങ്ങൾ (nizhal roopangal )Where stories live. Discover now