നമ്മളാദ്യം കണ്ടുമുട്ടിയ ഇടങ്ങൾ

5 2 0
                                    

ഒന്ന് നടന്നാലോ..
"എങ്ങോട്ട്‌?..
നമ്മളാദ്യമായ്‌ കണ്ടുമുട്ടിയ ഇടങ്ങളിലേക്ക്‌..
"അവിടെ കാട്‌ കൂടീട്ടുണ്ടാവില്ലേ?
കാട്‌ കൂടിയിട്ടുണ്ടാവും.. മൊത്തം ഇരുട്ട്‌ പടർന്നിട്ടുണ്ട്‌.. "ശോകം?
നീല പൂമ്പാറ്റകൾ മഞ്ഞ പൂക്കളിലുമ്മ വെക്കുന്നുണ്ട്‌..
മനോഹരം.
"അങ്ങനെയെങ്കിൽ എന്നെയൊന്ന് കെട്ടിപ്പിടിക്കണം, ചൂടേറും വിധം..
ചൂടേറിയേറി വിത്തുകൾ പൊട്ടിത്തെറിക്കണം..
അവിടെയുമിവിടെയുമായ്‌ വിത്തുകൾ മൊത്തം മുത്തം വെക്കണം.. തെറിച്ച്‌ വീണ വിത്തുകൾ ഒന്നൊന്നിനെ തൊടാതെ ദൂരെ ദൂരെ മണ്ണിൽ ലയിക്കണം..
ആകാശം മൂടിക്കെട്ടുന്നുണ്ട്‌..
മഴ പെയ്യുമായിരിക്കും..
എത്തിയെത്തി കുന്നിൻ മൊട്ടയിലെത്തി..
കാറ്റിനും നല്ല കുളിരുണ്ട്‌..
നന്നായ്‌ പെയ്ത്‌ തുടങ്ങി,
കുളിര്‌ കൂടി കൂടി വരുന്നുണ്ട്‌..
ഒരേ സമയം നനഞ്ഞ്‌ നനഞ്ഞ്‌ പറ്റിപ്പിടിക്കാനും കാറ്റിനോടൊപ്പം പാറിപ്പറക്കാനും ശ്രമിച്ചോണ്ടിരിക്കുന്ന കുപ്പായം..
രണ്ടും കൽപ്പിച്ച്‌ ഞാൻ കുപ്പായത്തെ അതിന്റെ പാട്ടിനു വിട്ടു.. കാറ്റിനും മഴയ്ക്കും വിട്ട്‌ കൊടുത്തു.. മഴയത്തെ പട്ടമായ്‌ അത്‌ പാറി പാറി ദൂരേയ്ക്ക്‌ പോയ്‌..
മഴത്തുള്ളികൾ വിത്തിനെ തലോടി തലോടിയുണർത്തുന്നുണ്ട്‌..
കുമിളകൾ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്‌..
മെല്ലെ മെല്ലെ വിത്തുകൾ തളിർക്കുന്നുണ്ട്‌..
നിന്റെ കയ്യും പിടിച്ച്‌ കുന്നിറങ്ങി താഴെയെത്തി..
എന്നിട്ട്‌ ഇറങ്ങി വന്ന വഴികളിലോട്ട്‌ നോക്കി..
വിത്തുകൾ മുളച്ച്‌ പൊങ്ങി വലിയ കാട്‌ തന്നെ പൂത്തിട്ടുണ്ട്‌..
നിറയെ പൂക്കൾ.. പൂമ്പാറ്റക്കൂട്ടം.. എല്ലാ നിറത്തിലുമുള്ളതുണ്ട്‌..
കാറ്റും മഴയും കുന്നും പൂക്കളും പൂമ്പാറ്റകളും പൂന്തോപ്പും..
"എനിക്കുറപ്പാണ്‌.. നമ്മളിവിടെ വെച്ച്‌ തന്നെയാണ്‌ ആദ്യമായ്‌ കണ്ടു മുട്ടിയത്‌...

#മലയാളം #എഴുത്ത് #എഴുത്തുകൾ #malayalam  #instapic #ezhuthu #ezhuthukal #writing #writings #keralagram #photography #photooftheday

You've reached the end of published parts.

⏰ Last updated: Dec 06, 2020 ⏰

Add this story to your Library to get notified about new parts!

നമ്മളാദ്യം കണ്ടുമുട്ടിയ ഇടങ്ങൾWhere stories live. Discover now