ഈ ഭ്രാന്തമാം ലോകത്തിൽ, ഭ്രാന്തമായി ജീവിക്കുന്ന, ഭ്രാന്തൻ മോഹങ്ങളും, സ്വപ്നങ്ങളും, അയഥാർഥ്യങ്ങളുടെ നടുവിൽ അവയാണ് യാഥാർഥ്യം എന്ന് വിശ്വസിച്ചു ജീവിക്കുന്നവരോ... ക്ഷണികമാം ജീവിതത്തിൽ, ഒരു നിമിഷം പോലും പ്രയോജനം ഇല്ലാത്ത പദവികൾ, സ്വത്തുക്കൾ, സാമ്രാജ്യങ്ങൾക്കായി പല ജീവനുകൾ നശിപ്പിച്ച, സന്തോഷം നശിപ്പിച്ചു, സമാധാനം നശിപ്പിച്ചു സ്വന്തം ജീവനും ഒടുവിൽ ഒരു പിടി ചാരമോ ഏതാനും അടി മണ്ണോ എന്ന് മനസ്സിലാക്കാത്തവരോ... ഇത് മനസ്സിലാക്കി സ്നേഹവും, സമാധാനവും, തേടുന്ന സന്മനസ്സും, സത്യവും, ധർമവും ജീവിതമാക്കിയവരോ... ആരാണു് യഥാർത്ഥ ഭ്രാന്തന്മാർ????