🎊വിവാഹം🎊

128 10 471
                                    

തോളത്ത് ആരോ തട്ടിയത് പോലെ തോന്നിയപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്.നോക്കുമ്പോൾ മുന്നിൽ കണ്ടക്ടർ നിൽക്കുന്നു.
"ചേട്ടാ,തൃശൂർ എത്തി..."

ഓഹ് ഇത്ര പെട്ടെന്ന് എത്തിയോ... ഞാൻ മനസ്സിലോർത്തു.
വേഗം ബാഗ് എടുത്ത് പേഴ്സും ഫോണും യഥാ സ്ഥാനത്ത് ഇല്ലേന്ന് ഉറപ്പു വരുത്തി.
ഞാൻ തപ്പുന്നത് കണ്ട് കണ്ടക്ടർ ചേട്ടൻ എന്താ നോക്കുന്നെ എന്ന് ചോദിച്ചു.

"അല്ല ചേട്ടാ,ബസിൽ പോക്കറ്റ് അടി ഒക്കെ ഉള്ളതല്ലേ,പേഴ്സും ഫോണും ഇല്ലേന്ന് നോക്കീതാ..."

"ഫോൺ ഓക്കേ,പഴ്സ് ആരെടുക്കാനാ സഹോദരാ?നിങ്ങൾ പൈസ തരാൻ നേരത്ത് ഞാൻ കണ്ടാർന്ന്... പെൻഷൻ പറ്റാറായാല്ലോ,മാറ്റിക്കൂടെ?"

ശ്ശേ... തുടക്കത്തിലേ അപമാനം ആണല്ലോ...
ആ കണ്ടക്ടറെം നോക്കി ഒരു ഇളിഞ്ഞ ചിരിയും പാസ്സാക്കി ഞാൻ ബസിൽ നിന്നും ഇറങ്ങി.വാച്ച് നോക്കിയപ്പോ സമയംവെളുപ്പിന് 3 മണി.

"ദൈവമേ ഈ കുരിപ്പുകൾ ഇനി എപ്പോ എത്തുമോ ആവോ..."

ഞാൻ വേഗം ഫോൺ എടുത്തു.ആദ്യം ആരെ വിളിക്കണം?മനസ്സിലോർത്തു.നിതിന്റെ മുഖമാണ് ആദ്യം മനസ്സിൽ വന്നത്.

"വേണ്ട,അവനെ വിളിക്കണ്ട.. അമ്മാളുന്റെ പിറന്നാളിന് അവനെയാ ആദ്യം വിളിച്ചത്,ന്നിട്ട് അവസാനം ബൺ മുറിച്ച് കഴിക്കേണ്ടി വന്നു,ഇത്തവണ എന്തായാലും റിസ്ക് എടുക്കണ്ട,അമ്മാളുനെ വിളിക്കാം..."

ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു.

"എന്തിനാ കുരിപ്പേ ഇത്ര പെട്ടെന്ന് എടുത്തത്?ഞാനാ റിങ്ടോൺ ആസ്വദിച്ചു വരുവാർന്നു..."

"അയ്ശരി... മോനിപ്പോ എന്റെ റിങ്ടോൺ കേക്കാൻ വിളിച്ചതാണോ?ഞാനിപ്പോ തൃശൂർ സ്റ്റാൻഡിൽ എത്തും,എനിക്കുള്ള വടയും ചായയും മേടിച്ചു വെച്ചോ..."

പുല്ല് വിളിക്കണ്ടാർന്നു... ഞാൻ വേഗം ഫോൺ വെച്ചു.അപ്പഴേക്കും അമ്മാളു ഉള്ള ബസ് സ്റ്റാൻഡിൽ കയറിയിരുന്നു. ആദ്യം പുറത്തേക്ക് വന്നത് വലിയ രണ്ടു ബാഗുകൾ ആയിരുന്നു.കണ്ടക്ടർ എടുത്ത് പുറത്തിട്ടതാണോ അതോ ഇവൾ തന്നെ താഴെ ഇട്ടതാണോ എന്നറിഞ്ഞൂടാ,എന്തായാലും കണ്ണടച്ചു തുറക്കുമ്പോഴേക്കും ആളും ബാഗും താഴെ എത്തിയിരുന്നു.

Tudu Weds Chinjus Where stories live. Discover now