11

17 3 1
                                    


" ഒരു പട്ടി
കുരക്കുന്നത് കേട്ട്
സിംഹം തിരിഞ്ഞു
നോക്കാറില്ല.."

- ആഫ്രിക്കൻ പഴമൊഴി

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഹാര തന്റെ ഇരുകൈകളും നെഞ്ചോട് ചേർത്തുവെച്ച് കടലിലേക്ക് നോക്കിനിന്നു. നീലനിറം പൂണ്ട തിരമാലകൾ ആർത്തലച്ച് വന്ന് അവളുടെ കാലിനരികെ നുരകളായി ഒടുങ്ങി തിരികെപ്പോയ്കൊണ്ടിരുന്നു. കടലിൽ അങ്ങിങ്ങായി മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ പൊട്ടുകൾപോലെ കാണുന്നുണ്ട്. ഹാരയുടെ മുടിയിഴകൾ കടൽക്കാറ്റേറ്റ് അവളുടെ മുഖത്തേക്ക് പാറിവീഴുന്നുണ്ടായിരുന്നു. മുഖത്തുനിന്ന് അവ മാടിയൊതുക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും അവ കണ്ണുകളിലേക്ക് വന്ന് വീണതും ഹാര ചിരിച്ചുപോയി.

കുറച്ചപ്പുറം മാറി കാറിന്റെ ബോണറ്റിൽ ചാരിനിന്ന് പുഞ്ചിരിയോടെ ലീ ആ കാഴ്ച കണ്ടുനിന്നു. കടലിലേക്ക് തന്നെ നോക്കിനിൽക്കുന്ന ഹാരയെ കണ്ട് അവൾ കടലിന്റെ സംഗീതത്തിന് കാതോർത്തുനിൽക്കുകയാണെന്ന് തോന്നി അവന്. മറ്റൊന്നും അവൾ ശ്രദ്ധിക്കുന്നേയില്ല. അവരിൽ നിന്ന് മാറി അൽപമകലെ അവരെ പോലെ കടലുകാണാൻ വന്ന ഒരുപാട് പേരുണ്ട്. ലീയുടെ കണ്ണുകൾ ഹാരയിൽ നിന്ന് അവരിലേക്കും പിന്നെ കടലിലേക്കും സഞ്ചരിച്ചു. കൈകൾ രണ്ടും നെഞ്ചിലേക്ക് പിണച്ചുകെട്ടി അവൻ ചക്രവാളത്തിലേക്ക് കണ്ണയച്ചുനിന്നു.

ടൗണിലെത്തിയതും ഹ്യൂങ്ങ്ജോ അവന്റെയൊരു സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് പോയിരുന്നു. അവനെ അവിടെ ഇറക്കിവിട്ട് ലീയും ഹാരയും നേരെ ബീച്ചിലേക്ക് വിട്ടതാണ്. ഉച്ചകഴിഞ്ഞിട്ടും തണുപ്പിന് വലിയ കുറവൊന്നുമില്ല. ലീ തന്റെ കൈകൾ രണ്ടും ഒന്ന് കൂട്ടിത്തിരുമ്മിയിട്ട് ഹാരയെ നോക്കി. അവളപ്പോഴും ചുണ്ടുകൂർപ്പിച്ച് കടലിലേക്ക് നോക്കി എന്തോ ചിന്തിച്ചുനിൽക്കുകയാണ്. ഇവളെന്താണ് ഇങ്ങനെ ആലോചിക്കുന്നതെന്ന് അറിയാൻ ലീയ്ക്ക് വല്ലാത്ത ആകാംക്ഷ തോന്നി. അടുത്തനിമിഷം ഹാര കടലിൽ നിന്ന് കണ്ണെടുത്ത് തിരിഞ്ഞുനടന്നു.

സെൻഷിWhere stories live. Discover now