"അവൾ"

294 66 19
                                    

എന്നത്തേയും പോലെ ഇന്നും ആ സ്വപ്നം എന്നെ തേടി എത്തി. പക്ഷേ ഇന്നും ആ മുഖം കാണാൻ എനിക്ക് കഴിഞ്ഞില്ല. ഇതിപ്പോൾ ഒരു പതിവായിരിക്കുന്നു. പഴയതുപോലെ ഇപ്പൊൾ ഒന്നിലും ശ്രദ്ധിക്കാൻ എനിക്ക് കഴിയുന്നില്ല. മനസ്സ് നിറയെ ആ സ്വപ്നവും സ്വപ്നത്തിലെ മറഞ്ഞിരിക്കുന്ന ആ മുഖവും ആണ്. 10 വർഷം അയി ഞാൻ എൻ്റെ നാട്ടിൽ ഒന്ന് പോയിട്ട് എൻ്റെ അമ്മേ ഒന്ന് കണ്ടിട്ട്. എന്തോ എനിക്ക് പോവാൻ തോന്നിയില്ല. പക്ഷേ ഇപ്പോ ആരോ മനസ്സിൽ ഇരുന്ന് നാട്ടിലേക്ക് പോവാൻ പറയുന്ന പോലെ. ഒരു പക്ഷെ അത് നന്നാവും എന്ന് എനിക്കും തോന്നി. ഞാൻ ഒരാഴ്ചത്തെ ലീവ് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചു.










പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. ഞാൻ ഒരു കുടയും ചൂടി ഒരു ബാഗും എടുത്ത് മെല്ലെ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. അൽപ്പ സമയത്തിനകം ബസ്സ് വന്നു. ഞാൻ കേറി ഒരു വിൻഡോ സൈഡ് സീറ്റിൽ ഇരുന്നു. പുറത്തെ മഴച്ചറും നോക്കി ഇരിക്കുമ്പോൾ എവിടെനിന്നോ പിന്നേം ആ സ്വപ്നം എൻ്റെ ചിന്തകളെ മുറുകെപ്പിടിച്ചു. ഞാൻ പിന്നെയും ആ മുഖം ഓർത്തെടുക്കാൻ നോക്കി. ഇല്ല കിട്ടുന്നില്ല. ഞാൻ എന്നോട് തന്നെ ചോദിച്ചു, " ആരാണ് അവൾ, അവൾക്ക് എന്തോ എന്നോട് പറയാൻ ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നു. അവളെ ഓർക്കുമ്പോൾ ഒക്കെ എനിക്ക് എൻ്റെ അന്നമ്മ യെ ഓർമ വരും. എവിടെ ആയിരിക്കും അവൾ ഇപ്പൊൾ. എവിടെ ആണേലും സന്തോഷം ആയിട്ട് ഇരിക്കട്ടെ. അവളോട് ഉള്ള എൻ്റെ പ്രണയം അത് എന്നോട് കൂടേ തീരട്ടെ." എൻ്റെ ചിന്തകൾ ഞാൻ പോലും അറിയാതെ എപ്പോഴോ എന്നെ മയക്കത്തിലേക്ക് വീഴ്ത്തിയിരുന്നു.















വണ്ടികളുടെ തിരക്കേറിയ ശബ്ദം കേട്ടാണ് ഞാൻ മയക്കത്തിൽ നിന്ന് ഉണരുന്നത്. മഴ ആയതിനാൽ ബ്ലോക്ക് രൂക്ഷമായിരുന്നു. ഇരുന്ന് ഇരുന്ന് മുഷിഞ്ഞപ്പോൾ ഞാൻ ബസ്സിൽ നിന്നും ചാടി ഇറങ്ങി. ദൂരനിന്ന് തന്നെ പള്ളി മുറ്റം എനിക്ക് കാണാം. ഞാൻ മെല്ലെ ഒരു കുടയും ചൂടി നടന്നു. എന്തൊക്കെയോ മനസ്സിനെ വല്ലാതെ അലട്ടുന്ന പോലെ. ഞാൻ പള്ളി ഇലേക്ക് ഉള്ള ആ നീണ്ട വഴിപാതയിലൂടെ നടന്നു. അപ്പോൾ പുറകിൽ നിന്നും ഒരു വിളി എന്നെ തേടി എത്തി. "ആരാ ഇത് കുറെ അയല്ലോ കണ്ടിട്ട്?" ഞാൻ തിരിഞ്ഞ് നോക്കിക്കൊണ്ട് പറഞ്ഞു, " ഇശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചോ".
"ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ", ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. ഞാനും ഒന്ന് പുഞ്ചിരിച്ചു. അൽപ്പനേരം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു, "ജോലി ഒക്കെ എങ്ങനെ പോവുന്നു?". "നന്നായി പോവുന്നുണ്ട് അച്ചോ, അമ്മയെ ഒന്ന് കാണണം." ഞാൻ മറുപടി ആയി പറഞ്ഞു. "10- ആം ആണ്ട് ആയിരുന്നല്ലോ കഴിഞ്ഞമാസം? അപ്പോ നാട്ടിൽ ഇല്ലായിരുന്നു അല്ലേ? അന്ന് പോയതല്ലേ അച്ഛൻ്റെ കൂടെ? " അദ്ദേഹം ചോദിച്ചു. ഞാൻ അതെ എന്ന് തലയാട്ടി. " "അച്ചോ ഇപ്പൊ ആ ഓർഫനേജ് ഇല്ലല്ലെ? ഞാൻ ചോദിച്ചു. ഇല്ല അത് ഇപ്പൊ ഇല്ല. "അപ്പോ അവിടെ ഉണ്ടായിരുന്നവർ?" ഞാൻ ഒന്ന് നെറ്റിചിലുക്കികൊണ്ട്ചോദിച്ചു.
" ഇവിടെ എന്ന് അറിയില്ല ഓരോരുത്തരും ഒരോടത്തേക്ക് പോയി. എന്നാ പോയി അമ്മയെ കണ്ടിട്ട് വാ" എന്ന് പറഞ്ഞ് അദ്ദേഹം പള്ളി മെഡയിലോട്ട നടന്നു, ഞാൻ പള്ളിയിലേക്കും.













PJM || OneshotWhere stories live. Discover now