‌ അരികിലേക്ക്

125 9 0
                                    


part-1


" ദേ , ഇതും കൂടി എടുത്തൊ നീ " .

" എന്റെ പൊന്നോ , ദൈവ് ചെയ്ത് എനിയും സാധനങ്ങൾ തരല്ലേ , ഇതൊക്കെ തന്നെ കൊണ്ടുപോയിട്ട് ഞാൻ എന്താ ചെയ്യാ, എങ്ങനെയാ ഒന്ന് തിന്ന്‌ തീർക്ക എന്നു തന്നെ ആലോചിക്കുവ . അതിനിടക്ക് ഇതും കൂടി.... . ഞാൻ അടുത്ത ലീവിന് വരുമ്പോ എനിക്ക് ഇവിടുന്ന് തന്നാൽ മതി , പ്ലീസ്. എന്റെ അപേക്ഷയാണ് "

ആരോട ഞാൻ ഈ പറയുന്നത് എന്റെ പടച്ചോനെ , ഇതൊക്കെ പറഞ്ഞിട്ടും ദേ എന്റെ ബാഗിൽ വീണ്ടും ഓരോന്ന് കുത്തികയറ്റുന്നു - വേറാര് , എന്റെ മാതാശ്രീ തന്നെ .

ദൂരെ നാട്ടിൽ നിന്ന് ജോലി ചെയ്യുന്നത് കൊണ്ട് ഹോസ്റ്റലിലാണ് താമസം . അതു കൊണ്ട് തന്നെ ഇടക്ക് കിട്ടുന്ന ലീവിന് നാട്ടിലേക്ക് വന്ന് തിരിച്ചു പോകുമ്പോൾ എന്നും ഇതാണ് അവസ്ഥ . അവിടെ തിന്നാൻ ഞാൻ മാത്രമനുള്ളെതെന്ന് ഉമ്മയുണ്ടോ ഓർക്കുന്നു . പറഞ്ഞിട്ട് കാര്യമില്ല , അവിടെ എത്തിയാൽ തോന്നും വരുമ്പോൾ എന്തേലും കൊണ്ടുവന്നാൽ മതിയെന്ന് , എന്നാലോ ഞാൻ അങ്ങോട്ട് പോകുമ്പോ ഒട്ടു കൊണ്ടുപോകത്തും ഇല്ല . ഹാ പറഞ്ഞിട്ടു എന്താകാൻ , ഞാൻ നന്നാകില്ല അതെന്നെ .

അല്ല, പറഞ്ഞു പറഞ്ഞു എവിടെയാ എത്തിയത് ? ഇവിടെ ഒരാൾ ബാഗ് നിറച്ചും സാധനങ്ങൾ കുത്തിക്കയറ്റി വച്ചിട്ടുണ്ട് , അതൊക്കെ എനി മാറ്റി വക്കണമല്ലോ ഗോഡ് .

" എടുത്ത് വച്ചതൊക്കെ തീർന്നോ , ഇല്ലെങ്കിൽ അടുക്കളയിലുള്ള ആ അമ്മിക്കല്ലും ഫ്രിഡ്‌ജും കൂടി എടുത്ത് വച്ചു നോക്ക്‌ , ചിലപ്പോൾ ബാഗിൽ എല്ലാം കൊണ്ടാലോ ? അല്ല പിന്നെ "

" ഒന്നു പോടി അവിടുന്ന് , നിനക്ക് ഇങ്ങനെ ഓരോന്ന് ഞാൻ കൊണ്ടുപോകാൻ ഞാനിവിടുന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കി തരുന്നത് കൊണ്ടാ നീ ഇങ്ങനെ . അവിടെ എത്തുമ്പോൾ മനസ്സിലാകും നിനക്കെന്റെ വില " എന്നും പറഞ്ഞു ദോ പോണ് മാതാശ്രീ .
ആഹാ അങ്ങനെ വിട്ടാൽ ശെരിയാവതില്ലലോ , കുറച്ചു സെന്റിയും അടിച്ചു മുങ്ങാണ് മേര ഉമ്മച്ചി . സൊ അടുക്കളയിലേക്കു പോയി ഞാനും കുറച്ചു സെന്റി അടിച്ചിട്ട് തന്നെ കാര്യം . ബാ കം ഓൺ .....

അരികിലേക്ക്...Where stories live. Discover now