❤️

53 4 5
                                    

പല സമയത്തും എനിക്കു താങ്ങായി എത്തിയത് അത് മാത്രമാണ്... മുന്നിൽ എല്ലാം ശൂന്യമായി തോന്നിയപ്പോഴും... ഒരിക്കലും നടക്കാത്ത കുറച്ചു കാര്യങ്ങളുമായി അത് എന്റെ മുന്നിൽ വന്നു... പിന്നീട് അതും ഓർത്തു കൊണ്ട് ഇളിച്ചോണ്ടിരിക്കും..പത്തു പന്ത്രണ്ട് മിനിറ്റ് കൊണ്ട് എന്തായാലും നടന്നതൊക്കെ ഞാൻ അങ്ങ് മറക്കും...  പലപ്പോഴും ദൈവം ഉണ്ടാക്കിയ ഈ ലോകത്തേക്കാളും എനിക്കു സമാധാനം ലഭിച്ചത് എന്റേതായ ആ ലോകത്താണ്...!!

ചില സമയത്തൊക്കെ അത് എനിക്കൊരു ശാപമായിയും തോന്നിയിട്ടുണ്ട്... പലതും ചെയ്ത് തീർക്കേണ്ട സമയം സ്വപ്നങ്ങൾ കണ്ട് ഞാൻ പാഴാക്കിയിട്ടുണ്ട്...

എന്നാലും എല്ലാത്തിനുമപ്പുറം എന്റെ മനസിനോട് വേരിടാത്ത ഒരു സൗഹൃദം അത്കൊണ്ട് നില നിർത്തി കൊണ്ട് പോവാനും എനിക്കു പറ്റിയിട്ടുണ്ട്...

ജീവിതം അതിന്റെ കഠിന ഘട്ടത്തിലോട്ട് നീങ്ങുകയാണ്... ദിവസവും കിട്ടുന്ന ചീത്തയും കളിയാക്കലുകളും കൂടുകയാണ്...

ആദ്യം ഇതൊന്നും ഇങ്ങനെയല്ലായിരുന്നു...
എല്ലാം ഭംഗിയായി തന്നെ മുന്നോട്ട്
പോവുകയായിരുന്നു... പക്ഷെ എവിടെയോ
എനിക്കു ഒന്ന് പിഴച്ചു... എവിടെയോ ഞാൻ
ഒന്ന് അലസി... ഏതോ ഒരു വഴി ഞാൻ
തെറ്റിച്ചു...
അത് പോരെ എല്ലാം മാറി മറിയാൻ...!!

കൂടെ നിൽക്കും എന്ന് പറഞ്ഞു നിന്നവർ കൈ ഒഴിഞ്ഞു... പണ്ട് വാനോളം പുകയ്‌ത്തിയവർ ഇപ്പൊ കളിയാക്കി തുടങ്ങി... പണ്ട് ബഹുമാനം കാണിച്ചവർ കാർക്കിച്ചു തുപ്പാൻ തുടങ്ങി...

പതിയെ പതിയെ ഞാനും മാറി തുടങ്ങി.. ഇത് വരെ ഒന്നും എന്റെ സന്തോഷത്തിനായി ഒന്നും ചെയ്യാത്ത ഞാൻ... എന്റെ ആദ്യ നീക്കം സംഗീതത്തിലോട്ട് നീക്കി... ജീവിതവും നന്നായി... പക്ഷെ അതിന്റെ ഇടക്ക് എന്റെ ജീവിതം മൊബൈൽ ഫോൺ എന്ന അഡിക്ഷനിലോട്ട് ഒതുങ്ങിയത് ഞാൻ അറിഞ്ഞില്ലായിരുന്നു... ദേ ഇത് ഞാൻ എഴുന്നതും പോലും ഫോണിലാ... അപ്പോയെല്ലാം എനിക്കു കൂട്ട് എന്റെ സ്വപ്നങ്ങളായിരുന്നു... എന്റെ ചുറ്റിലുമുള്ള പ്രശ്നങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല... സ്വപ്നം എന്ന ആ മായാലോകം എന്നെ അറിയിച്ചിരുന്നില്ല...

പക്ഷെ അതിന്റെ ഇടക്ക് എപ്പോയോ എന്റെ ചുറ്റുമുള്ളവർ എന്നെ വെറുത്തു തുടങ്ങിയിരുന്നു... ജീവിതത്തിന്റെ കയ്പ്പേറിയ നാളുകൾ...

ഞാൻ ഇടുന്ന വേഷം.. എന്റെ മനസ്സിൽ നിന്ന് ഉതിക്കുന്ന എന്റെ അഭിപ്രായങ്ങൾ... ഞാൻ ചെയ്യുന്ന കാര്യങ്ങൾ... ഞാൻ താല്പര്യം കാണിക്കുന്ന കാര്യങ്ങൾ... എല്ലാം... എല്ലാം എല്ലാവർക്കും ഒരു വെറുപ്പായിരുന്നു..

എന്നെ സ്നേഹിക്കാനോ മനസ്സിലാക്കാനോ... എന്റെ ഭാഗത്തു നിന്ന് ചിന്തിക്കാനോ ആരും ശ്രെമിച്ചിരുന്നില്ല...

എല്ലാവർക്കും കൊട്ടാനുള്ള ഒരു ചെണ്ട മാത്രമായിരുന്നു ഞാൻ... എന്റെ മാതാപിതാക്കൾ ബാക്കിയുള്ളവർക്ക് അതിനുള്ള licence ഉം കൊടുത്തിരുന്നു... പിന്നെ പറയണോ... എല്ലാവർക്കും എന്നെ കുറ്റം മാത്രം...

കാര്യം എന്താണെന്നോ എന്തിനാണെന്നോ അറിയാതെ എല്ലാവരും എന്നെ ശാസിച്ചു കൊണ്ട് തന്നെയിരുന്നു...

അപ്പോയെല്ലാം ഒരു ചെറിയ വെളിച്ചെവുമായി എന്റെ മുമ്പിലെത്തിയത് ഈ സ്വപ്നങ്ങളാണ്...

ഞാൻ കാണുന്ന സ്വപ്നങ്ങളിൽ ഏതെങ്കിലും നടക്കുമെന്ന പ്രതീക്ഷയോടെ ഞാൻ എന്റെ വാക്കുകൾ ഞാൻ ഇവിടെ നിർത്തുന്നു

അടുത്ത ഒരു അധ്യായതിൽ കാണും വരെ..
നന്ദി... നമസ്കാരം.. 🖤

-ശിഫ

You've reached the end of published parts.

⏰ Last updated: Dec 23, 2022 ⏰

Add this story to your Library to get notified about new parts!

സ്വപ്നം ❤️Where stories live. Discover now