part _1

1 0 0
                                    


  "ഏട്ടാ നന്ദുവേച്ചിക്ക് എങ്ങനുണ്ട്...."

അനന്തന്റെ കൈയിലുള്ള സാധനങ്ങൾ വാങ്ങി വയ്ക്കുന്നതിനടയിൽ കല്ലു ചോദിച്ചു...

"പെട്ടന്ന് തന്നെ ഒരു ഓപ്പറേഷൻ വേണം എന്നാ പറഞ്ഞത്... "
  
   അത്രയും പറഞ്ഞുകൊണ്ട് അവൻ മുറിയിലേക്ക് കയറിപോയി...

   കല്ലു അവൻ പോയ വഴിയേ നോക്കിയതിനു ശേഷം മുറിയിലേക്ക് കയറി.

അനന്തൻ മുറിയിലെത്തിയപ്പോൾ കാണുന്നത് നിലത്തു വിരിച്ച പായയിൽ സുഖനിദ്രയിൽ ഉറങ്ങുന്ന പൊടിമോളെയാണ്... അവൻ ദേഷ്യത്തോടെ കുഞ്ഞിനെ എടുത്ത് ബെഡിൽ കിടത്തി... ദേഷ്യം കടിച്ചമർത്തി അവൻ ബെഡിൽ ഇരുന്നു... അപ്പോഴേക്കും അല്ലി വെള്ളവുമായി അകത്തേക്ക് വന്നിരുന്നു... അവളുടെ നോട്ടം ആദ്യം പോയത് നിലത്ത് വിരിച്ച പായയിലായിരുന്നു.അവിടെ കുഞ്ഞിനെ കാണാതായത്തും അവളൊന്ന് ഭയന്നു.... ബെഡിൽ ഇരിക്കുന്ന അനന്തന്റെ അപ്പുറത്ത് കുഞ്ഞിനെ കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു.

    "ഡീ നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ കുഞ്ഞിനെ  നിലത്ത് കിടത്തരുതെന്ന്.... "
    അവൻ ദേഷ്യത്തോടെ പറഞ്ഞതും അല്ലിയുടെ മുഖം കുനിഞ്ഞു..

"അ... അത് അനന്തേട്ടൻ ഇന്ന് വരില്ലെന്ന് കരുതിയാ ഞാൻ "
  കുനിഞ്ഞ മുഖത്തോട് തന്നെ അവൾ പതിഞ്ഞ സ്വാരത്തിൽ പറഞ്ഞു.

   എടി നിന്നോടും നിന്റെ കുഞ്ഞിനോടുമുള്ള സ്നേഹം കൊണ്ടൊന്നുമല്ല പറയുന്നത്... ഇതിന് വല്ല പനിയോ മറ്റോ പിടിച്ചാൽ ആശുപത്രിയിൽ കൊണ്ട് പോകാനൊന്നും എനിക്ക് കഴിയില്ല...കണ്ടവർക്ക് വേണ്ടി  ഞാൻ അധ്വാനിക്കുന്ന പണം ചെലവാക്കില്ല. "

   അല്ലി മറുതൊന്നും പറയാതെ നിലത്ത് പായയിൽ കിടക്കാൻ തുടങ്ങി.

"എടി എണീറ്റ് കട്ടിലിൽ കിടക്കെടി...ഈ സാധനം കരഞ്ഞാൽ എന്നെക്കൊണ്ടൊന്നുമാവില്ല ഉറക്കാൻ 😏."
  അതുപറഞ്ഞവൻ തിരിഞ്ഞു കിടന്നു അല്ലി എണീറ്റ് കട്ടിലിൽ കേറി കിടന്ന് ലൈറ്റ് ഓഫ്‌ ചെയ്‌തു.

     ഒന്ന് കിടക്കാൻ കൂടി സ്ഥലം ഇല്ലാത്ത താനും അമ്മയും ഒരുപാട് അലഞ്ഞു നടന്നു ഒടുവിൽ മാധവൻ എന്നാ നാട്ടിലെ പ്രമാണിയുടെ വീട്ടിൽ അമ്മ വീട്ടുജോലിക്ക് നിന്നു അടുക്കളയിലെ ഒരു മൂലയ്ക്ക് തനിക്കും അമ്മയ്ക്കും തലച്ചയ്ക്കാൻ ഒരിടം കിട്ടി.... അയാളുടെ പിശാചിൻ കണ്ണ് അമ്മയ്ക്ക് മേലെ പതിച്ചത് വൈകിയാണ് തങ്ങൾ അറിഞ്ഞത്...... പലവട്ടം അവിടെ നിന്നും രെക്ഷപ്പെട്ടു പോകാൻ നോക്കിയെങ്കിലും അയാൾ ഓരോന്ന് പറഞ്ഞു ഞങ്ങളെ ഭീഷണിപെടുത്തി കൊണ്ടിരുന്നു... പല രാത്രികളിലും അയാൾ അമ്മയെ തേടി വന്നു.... തന്നെ മുറുകെ പിടിച് കരയുന്ന അമ്മയുടെ വേദന ആ പതിനെട്ടുകാരിക്ക് മനസിലാവുന്നതായിരുന്നു..... ഒരു മൂഴും തൂക്കു കയറിൽ ജീവിതം അവസാനിപ്പിക്കാൻ നോക്കിയപ്പോഴാണ് അമ്മയുടെയുള്ളിൽ കുഞ്ഞൊരു ജീവൻ ഉണ്ടെന്ന് അറിയുന്നത്..... മരിക്കാനുള്ള ശ്രെമം അതോടെ വിട്ടു.... എന്നാൽ അയാളുടെ കഴുകൽ കണ്ണുകൾ തന്നിലേക്ക് വന്നതും അമ്മയും താനും ഭയപ്പെട്ടു....
    അയാളുടെ കുഞ്ഞ് തന്റെ ഉദരത്തിൽ വളരുന്നുണ്ടെന്നും ഇനി ഉപദ്രവിക്കാൻ വന്നാൽ ഈ നാട് മുഴുവൻ ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് താൻ പറയുമെന്ന് അമ്മ ഉറച്ച തീരുമാനത്തോടെ പറഞ്ഞപ്പോൾ അയാൾ ഭയംകൊണ്ട് അടങ്ങി... അയാളുടെ കൈയിൽ നിന്നും പണം വാങ്ങി തന്നെ ഒരു കൊച്ചു വീട് വച്ചു.....ഒരു കുഞ്ഞു മാലാഖയ്ക്ക് അമ്മ ജന്മം നൽകി എന്നാൽ ഒരു മാസമായപ്പോൾ അമ്മ പോയി..... ഒന്നുമാത്രമേ അമ്മ അപ്പോൾ പറഞ്ഞുള്ളു പൊടിമോളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകാൻ..... അയാൾ തനിക്ക് പുറകെ ആളുകളുമായി വരുന്നത് താൻ അറിയുന്നുണ്ടായിരുന്നു.... ഓടി ഓടി ഒടുവിൽ എത്തി പെട്ടത് ഒരു കൃഷി ഓഫീസിൽ അതിനുള്ളിൽ കയറി ചുറ്റും കണ്ണോടിച്ചപ്പോൾ ആരെയും കണ്ടില്ല.... എന്നാൽ മുന്നോട്ട് ജീവിക്കാൻ തന്റെ കൈയിൽ ഒന്നുമില്ല എന്നോർത്തപ്പോൾ മനസൊന്നു പിടഞ്ഞു  പൊടി മോളെ നോക്കിയപ്പോൾ മയക്കത്തിലാണ് രാവിലെ മുതൽ ഒന്നും കഴിച്ചില്ല...വേദന തോന്നി... ആ സമയം തന്റെ കണ്ണുകൾ ഉടക്കിയത് ഒരു ഫോട്ടോയിൽ തൂക്കിയിട്ട താലി മാലയിലായിരുന്നു... മനസുകൊണ്ട് ക്ഷേമ ചോദിച് അത് എടുത്ത് അരയിൽ തിരുകി..... കൂടെ അവിടെ ഉള്ളൊരു വിസിറ്റിംഗ് കാർഡും എടുത്തു ഒരിക്കൽ ഈ താലി തിരിച്ചു കൊണ്ടുക്കാൻ പറ്റിയല്ലോ.....
     തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാണ്   പുറകിൽ നിന്നും ഒരു വിളി വന്നത് പേടിച്ചു വിയർത്തു.....അയാളുടെ ചോദ്യങ്ങൾക്ക് മറുപടി തപ്പി തപ്പി പറഞ്ഞു....
"രാത്രിയായതിനാൽ വണ്ടിയിൽ വീട്ടിൽ പോകാൻ കൈയിൽ പൈസ ഇല്ലാത്തത്കൊണ്ട് ചോദിക്കാൻ കയറിയത..."
   വെപ്രാളപെട്ട് എങ്ങനെയൊക്കയോ പറഞ്ഞു മുഴുപ്പിച്ചു... കുഞ്ഞിനെയൊന്ന് നോക്കി അയാൾ പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപ നോട്ട് എടുത്ത് നീട്ടി കണ്ണുകൾ നിറഞ്ഞു വിറയർന്ന കൈയോടെ അത് വാങ്ങുമ്പോൾ മനസ്സിൽ കുറ്റബോധം കുമിഞ്ഞു കൂടി.... പിന്നെ അവിടെ നിന്നില്ല പൊടിമോളെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി....ആ താലി എപ്പോഴെങ്കിലും തിരിച്ചു കൊടുക്കുമെന്ന് ഉറച്ചു തീരുമാനിച്ചു....

You've reached the end of published parts.

⏰ Last updated: Feb 03, 2023 ⏰

Add this story to your Library to get notified about new parts!

കൂടെ 💝Where stories live. Discover now