487 56 30
                                    

(മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കേട്ട് കൊണ്ട് വായിക്കുക for more effect...)

"പൊന്നാടയണിഞ്ഞവൾ കുളത്തിൽ നിന്നും മുങ്ങി നിവർന്നു .... ഈറൻ മുടിയിഴകൾ പിന്നിലേക്ക് മാടിയൊതുക്കി അവൾ മെല്ലെ കുളപ്പടവിലേക്ക് കാലുകളെടുത്തുവെച്ചു .... വെണ്ണക്കല്ലിൽ തീർത്ത ശില്പം പോലെയായിരുന്നു ആ പെൺകൊടി..... അവളുടെ ഓരോ ചുവടിലും ചിലമ്പിന്റെ ശബ്ദം വന്യതയിൽ മുഴങ്ങി നിന്നു ..... നാഗ ചിലമ്പിന്റെ മുഴക്കം .....

ഈറനണിഞ്ഞ വസ്ത്രത്തോടെയവൾ മനയിലേക്ക് പ്രവേശിച്ചു ..... നീല മിഴികളിൽ അഞ്ജനമെഴുതി ചെമ്പകപ്പൂ മുടിയിൽ ചൂടി ...... മഞ്ഞൾക്കുറിയോടൊപ്പം കുങ്കുമപ്പൊട്ടും അവളുടെ തിരുനെറ്റിയെ അലങ്കരിച്ചു ..... വാൽക്കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കവെചുണ്ടിലൊരു പുഞ്ചിരി വിടർന്നു .......

മാറോട്ചേർന്നു കിടന്നിരുന്ന ആ നാഗത്താലി അവൾ സ്നേഹത്തോടെ തന്റെ കണ്ണുകളോട് ചേർത്തു .....

അവൻ തന്റെ മാത്രമാണെന്നുള്ള വിശ്വാസമായിരുന്നു ആ താലി ......

ആ വിശ്വാസത്തെ തകർക്കാൻ അവൾ അനുവദിക്കില്ല .....

നാഗ ചിലമ്പണിഞ്ഞ് വർണപ്പൊടികളാൽ തീർത്ത രൂപകളത്തിൽ നീണ്ട ചുരുൾ മുടിയഴിച്ചവൾ നിറഞ്ഞാടും, അവനു വേണ്ടി...... അവളുടെ ഇണയ്ക്കായി .....

അത്ര തീക്ഷ്ണമായ പ്രണമായിരുന്നു ആ നാഗ സുന്ദരിയുടേത് ........

തന്റെ ഇണയ്ക്കായി ജന്മാന്തരങ്ങൾ കാത്തിരുന്ന പ്രണയം ......"

Coming soon....

April 1

Collaboration with bang_tanarmygirl7

നീലാഞ്ജനം 💕 namhopeWhere stories live. Discover now