•••അല്ലി•••

4 1 2
                                    








കാമുകൻ ആണത്രേ കാമുകൻ വിളിച്ചിട്ട് ആഴ്ച മൂന്ന് കഴിഞ്ഞു ഏത് പാതാളത്തിൽ പോയി ഇരിക്കുവാണോ എന്തോ,,,
എന്നാ അങ്ങേർക്ക് ഒരേ ഒരു അനിയത്തിയും സർവോപരി കൂട്ടുകാരി ആയ ഒരുത്തി ഉണ്ട് അവൾക്കും വിളിക്കാൻ വയ്യാതെ ആയെക്കുന്നു,,,,,
ഒന്നൂല്യങ്കിലും ഇന്നത്തെ ദിവസം ഓർത്ത് വിളിച്ചൂടെ
എവിടെപ്പോയി കണ്ടുപ്പിടിക്കാന്നാ ഭഗവാനെ
രണ്ടിനെയും

""""""""""""""""""""""""""

"മോളേ..."

"എന്താ അച്ഛേ.."

"ഇന്ന് പിറന്നാൾ ആയിട്ട് എങ്ങോടേക്കാ പോകുന്നത് എപ്പോഴും പോകുന്നിടത്തേക്കാണോ???"

"അതെ അച്ഛേ.....
എപ്പോഴും പോകുന്നത് പോലെ തന്നെ ആദ്യം അമ്പലത്തിൽ പോകണം പിന്നെ അച്ഛന്റേം അമ്മടേം കൈകളിലേക്ക് എന്നെ ഏൽപ്പിച്ച ആ അനാഥാലയത്തിൽ പോകണം, എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാതെ കഴിയുന്ന കുറെ അച്ഛനമ്മമാരെ കാണണം,,
ആഹ് ഇപ്പൊ പുതുതായി തുടങ്ങിയ ഒരു മെന്റൽ ഹോസ്പിറ്റലൽ അവിടേം പോണം കാൻസർ സെന്റർ ഇല്ലേ അവിടെ പോകണം അങ്ങനെ...."

ഇത് അഹല്യ കൃഷ്ണ
വർഷങ്ങൾ ആയിട്ടും കുട്ടികൾ ഇല്ലാതിരുന്ന കൃഷ്ണനും ഭാര്യ രാധികയും സ്നേഹലയം എന്ന അനാഥാലയത്തിൽ നിന്നും എടുത്ത് വളർത്തിയതാണ് അഹല്യയെ..............

എല്ലാം അറിയിച്ച് തന്നെയാണ് അവർ അവളെ വളർത്തിയത് പക്ഷേ അതിന്റെ ഒരു കുറവും അവൾ അറിഞ്ഞിട്ടില്ല.

"ഹ്മ്മ്‌.. പോകുമ്പോ കണ്ണനെയും വിളിച്ചോ കാശ് വേണമെങ്കിൽ അമ്മയോട് ചോദിച്ചാൽ മതി ഞാൻ ഇറങ്ങുവാ ഇന്ന് രണ്ട് സർജറി ഉണ്ട് വന്നിട്ട് കാണട്ടോ ബൈ.."

അദ്ദേഹം അവളുടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞിട്ടു പോയി

__________________________________
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

"അല്ലി... എന്നാ നമ്മുക്ക് ഇറങ്ങാം "

"ദാ വരുന്നു കണ്ണേട്ടാ... അമ്മയും ഉണ്ട് അമ്പലത്തിലേക്ക് "

"മക്കളെ എന്നാ പോവാം ഞാൻ അമ്പലത്തിലേക്ക് മാത്രമേ ഒള്ളു... "

"എന്താ അവളുടെ സന്തോഷം അതെങ്ങനെയാ അവളുടെ തറവാട്ടിലേക്ക് അല്ലെ പോകുന്നത്..."

You've reached the end of published parts.

⏰ Last updated: Aug 02, 2023 ⏰

Add this story to your Library to get notified about new parts!

°°°അല്ലി °°°Where stories live. Discover now