ആമ്പലുകൾ.....

9 1 1
                                    

ആമ്പലുകൾ

..... ലയന...

"അസ്തമന സൂര്യന് ഇത്രയും ഭംഗിയുണ്ടോ?" ചക്രവാള സീമയിലേക്ക് മുങ്ങി താഴാൻ നിൽക്കുന്ന സൂര്യനെ നോക്കി സിതാര പതിയെ ചോദിച്ചു.

"എന്റെ പെണ്ണിനോളം ഭംഗി ഈ ലോകത്തിലെ ഒന്നിനുമില്ല." അവളുടെ മടിയിൽ തല ചായിച്ചു കിടന്നിരുന്ന ഋഷി മെല്ലെ പറഞ്ഞു.

"എന്തിനാടാ ചെക്കാ? ഇനിയും ഭംഗി വാക്കുകൾ കൊണ്ടു നീ എന്നെ,ഇനിയും.... വളയ്ക്കാൻ നോക്കുന്നത്? ഞാൻ നിന്റെ മുന്നിൽ പലവട്ടം മുട്ട് കുത്തി കഴിഞ്ഞില്ലേ?"

"ഇത് അങ്ങനെയല്ല പെണ്ണെ. നീ എന്റെ മാത്രം പെണ്ണല്ലെടാ?എനിക്ക് നിന്നോട് എന്തും പറയാൻ പറ്റും. ഏതു പെണ്ണിനെയും പറ്റിയും, ഏത് പാതിരാത്രി വേണേലും, ഒരു മറയും കൂടാതെ, എനിക്ക് നിന്നോട് എന്തും തുറന്നു  പറയാൻ പറ്റുന്ന എന്റെ ചങ്ക് അല്ലെടാ നീ? എന്റെ പെണ്ണ്."
അവളുടെ മാറിടങ്ങളിലേക്ക് തല ചേർത്ത് പിടിച്ചു കൊണ്ട് അവൻ അഭിമാനത്തോടെ പറഞ്ഞു.

"അതിലൊരു ചെറിയ തിരുത്തുണ്ടല്ലോ ആശാനേ!" അവൾ അവന്റെ കവിളിൽ മെല്ലെനെയൊന്ന് വിരൽകൊണ്ട് ഞൊട്ടിയിട്ടു പറഞ്ഞു.

"എന്താണാവോ തമ്പുരാട്ടി?"

"ഞാനതിനു നിന്റെ മാത്രം അല്ലല്ലോ. നിന്റെയെന്നല്ലാ, ഈ ലോകത്ത് ആരുടെയും സ്വകാര്യ സ്വത്തോ, പബ്ലിക് പ്രോപ്പർട്ടിയോ അല്ല ഞാൻ. ഞാൻ സ്വതന്ത്രയാണ് മുത്തേ. സ്വതന്ത്ര. ഒരു രീതിയിൽ പറഞ്ഞാൽ ഞാൻ എന്റെ പോലും സ്വത്തല്ല."

"ഉവ്വോ! ആയിക്കോട്ടെ." അവനൊരു തമാശ കേട്ടപോലെ അതിനെ നിസ്സാരമായി കണ്ടു പുഞ്ചിരിച്ചു തള്ളി.
അവർ ഇരുന്നത് നിറയെ അമ്പലുകൾ പൂത്തു വിടർന്ന് നിന്നിരുന്ന പൊയ്കയ്ക്ക് അരികിലായിരുന്നു.

കടുത്ത മജന്തനിറത്തിലുള്ള ആമ്പൽ പൂക്കൾ. അവയുടെ ഭംഗി തന്നെ ഏതോ മായിക ലോകത്തെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു.
അവിടെ വിടർന്നു നിന്നരുന്ന ആമ്പലുകളുടെ നിറത്തിലുള്ള കടുത്ത മജന്ത കോട്ടൺ സാരീ അണിഞ്ഞിരുന്ന സിതാരയെ കണ്ടാൽ മുന്നിൽ വിടർന്ന് നിന്നിരുന്ന ആമ്പൽ പൂക്കളുടെ തോഴികളിൽ ഒരാളെന്നെ തോന്നി പോകു. ഇരുനിറം, തടിച്ച ശരീരം. അലസമായി അവൾ അഴിച്ചിട്ടിരുന്ന മുടിയിഴകൾ, ഇളം കാറ്റിന്റെ താളത്തിനൊത്ത് പാറി നടക്കുന്നത് തന്നെ കാണാൻ ഒരു ചേലുണ്ടായിരുന്നു.

You've reached the end of published parts.

⏰ Last updated: Aug 19, 2023 ⏰

Add this story to your Library to get notified about new parts!

ആമ്പലുകൾ Where stories live. Discover now