കാൽ പാടുകൾ

10 0 0
                                    

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് അറിയില്ല ! വിഷമങ്ങൾ കാത്തോർക്കാൻ ആരുമില്ലാത്ത നേരത്തു എഴുതിത്തുടങ്ങുകയാണ് .

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂകമ്പംവും സുനാമിയും ആർത്തുലസ്സിച്ച വർഷം,അതെ ഞാൻ ജനിച്ച വർഷം. അന്ന് എനിക്കറിയില്ലായിരുന്നു ഒരു പെൺകുട്ടി എങ്ങനെയാണ് ഒരു 'വണ്ടർ വുമൺ ' ആവുന്നത് എന്ന്.ഇന്ന്
എനിക്കറിയാം  ജനിക്കുമ്പോൾ തൊട്ട് മുന്നൊട്ടുവെക്കുന്ന എല്ലാ  കാൽചുവടുകളെയും  അവർ  അവരുടെ കരുതിനായി മാറ്റി വെചിരുന്നു.കൂടാതെ ഓരോ കാല്പാടുകൾക്കും ഒരു അച്ഛൻ മുന്നോട്ടു തീർത്ത വഴികളെ കുറിച്ചും പറയാനും  ഉണ്ടാകും.

  ഞാൻ കണ്ടതിൽ വെച്ച് എന്റെ വണ്ടർ വുമൺ എന്റെ അമ്മയാണ്. അമ്മയുടെ ജീവതത്തിലെ അദ്യത്തെ പ്രധാനപെട്ട കാൽവൈപ്പ് എന്റെ അച്ഛനെ കെട്ടിയതാണെന്ന് അമ്മയുടെ ജീവിതം തൊട്ടറിഞ്ഞ ഒരാൾ എന്നനിലക്ക് ഞാൻ വിശ്വസ്സിക്കുന്നു.കുറ്റങ്ങളും കുറവുകളും മാത്രം തിരഞ്ഞെടുത്തു ഉണ്ടാക്കിയ ഹാരം എന്റെ അമ്മ അണിഞത് ,ഒന്നിനെയും പ്രതീക്കിഷിച്ചിട്ടല്ല എന്നെനിക്കറിയാം. എന്നിട്ടും താൻ കേൾക്കേണ്ടിവന്ന  കുറവുകളെ വക വെക്കാതെ ന്റെ അമ്മ മുന്നോട്ടു നീങ്ങി .ജനിച്ച 2 വർഷതിന്നപ്പുറ൦  എന്നെയും ന്റെ ഇരട്ടസഹോദരിയെയും ന്റെ അമ്മയുടെ  കൈകളിൽ ഏൽപ്പിച്ച് പോലീസ് ക്യാമ്പിലോട്ട് പോയപ്പോ മുന്നോട്ടു നീങ്ങാൻ  അമ്മ കാണിച്ച ധൈര്യം ആണ് അമ്മയുടെ രണ്ടാമത്തെ കാൽവൈപ്പ്. എന്നൊ വരാനിരിക്കുന്ന നല്ല ദിവസങ്ങളെയും സ്വപ്നം കണ്ട് ,തന്റെ കണ്ണുനീർ സ്വന്തം തുടച്ച്, തന്റെ സഖടങ്ങൾ തനിയെ പറഞ്ഞ്,സമയത്തെ സാക്ഷി ആക്കി ജീവിതം തുടർന്നു, മാധവികുട്ടി പറഞ്ഞപോലെ "സൂര്യൻ ഉദ്ധിക്കും, മഴ പെയ്യും നഷ്ടങ്ങൾ എല്ലാം തനിയെ നികത്തപ്പെടും. ......!"
എന്തൊക്കെ പറഞ്ഞാലും ഒരു ദിവസം മുന്നോട്ടുപോവാൻ ഞങ്ങൾക്ക് അമ്മ വേണം.രാവിലെ ഞങ്ങളുടെ അലാറം അടിച്ചില്ലേലും അമ്മ അടിക്കു൦.!അമ്മ വന്ന് ലൈറ്റും ഫാനും ഓഫ്‌ ആകാതെ ഞങ്ങൾ എനിക്കില്ല .തലേന്നേ അമ്മക്കറിയാം ഇന്ന് എന്ത് നടക്കുമെന്ന് അതുകൊണ്ട് എല്ലാം പ്ലാൻ ചെയ്തേ അമ്മ മുന്നോട്ടുപോവാറുള്ളൂ. അച്ഛനെക്കാൾ നല്ല പോലീസ് അമ്മയാണ്ണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം കാണാതെ  പോയെ സാധനം കണ്ടെത്താൻ അമ്മക്കെ പറ്റാറുള്ളു!.ഞാൻ അറിഞ്ഞ ഈ സ്ത്രീ ദുർബലയല്ല, തന്റെ ആയുസിന്റെ പാതി ഞങ്ങൾക്കായി മാറ്റി വെചു, അമ്മക്കു കിട്ടിയ നല്ലത് പലതും നല്ലതിനായി അമ്മ മാറ്റിനിർത്തി.പണ്ട് പൗലൊ  കൊയ്ലോ പറഞ്ഞത് പോലെ " ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത് . അത് അഹങ്കാരംകൊണ്ടോ ദേഷ്യം കൊണ്ടോ അല്ല അ വാതിൽ തുറന്നാലും കാറ്റൊ വെളിച്ചമൊ വരാൻ സാധ്യതായില്ലാഞ്ഞിട്ടാണ്  "....!

 

You've reached the end of published parts.

⏰ Last updated: Mar 22 ⏰

Add this story to your Library to get notified about new parts!

wonder womanWhere stories live. Discover now