അധ്യായം 1

49 8 20
                                    

മുല്ലശ്ശേരി തറവാട് :

രാവിലെ തന്നെ മുറ്റത്ത് നമ്മുടെ ശിവറാം പത്രവും വാഴിച്ചു ഇരിക്കുകയാണ്. അടുത്ത് കുറച്ച് ദൂരെ മാറി അബിയും

ശിവറാം : ലക്ഷ്മിയെ, മനോരമ അല്ലായിരുന്നോ ഇവിടെ ഇട്ടിരുന്നത്

അകത്ത് നിന്ന് രണ്ട് കപ്പ് ചായയുമായി ലക്ഷ്മി പുറത്തോട്ടു വന്നു

ലക്ഷ്മി : ഇന്നാ നിങ്ങടെ ചായ, പിന്നെ പത്രക്കാരൻ ഇപ്പൊ എന്നും പത്രം മാറ്റിക്കൊണ്ട് ഇരിക്കുവാ

ലക്ഷ്മി അബിക്കി ചായ കൊടുത്തു

ശിവറാം : ഞാൻ അവനെ ഒന്നു കാണട്ടെ

ലക്ഷ്മി : നിങ്ങൾ ആരെയും കാണേണ്ട, മനോരമ തന്നെ വേണം എന്ന് എന്താ ഇത്ര നിർബന്ധം. നിങക് ,പത്രം വായിച്ചാൽ പോരെ

ശിവറാം ലക്ഷ്മിയെ ഒന്നു തുറിച്ച് നോക്കീട്ട് വിടും പത്രം വായിക്കാൻ തുടങ്ങി

ലക്ഷ്മി : ടാ , നീ എന്താ ഇവിടെ തന്നെ ഇരിക്കുന്നെ ജോലിക്ക് പോണില്ല

അബി: പോന്നു പോന്നു. ഞാൻ ഇത് ഒന്ന് കളിച്ച് തിരനോട്ടേ

ലക്ഷ്മി: രാവിലെ തന്നെ ആ മൊബൈലും കുത്തി കൊണ്ട് ഇരിക്കണം

ലക്ഷ്മി ഒരു ദീർഘനിശ്യാസം വിട്ടിട്ട് .
വിട്ടിൻ്റെ പുറത്ത്‌ ഇറങ്ങിട്ട് അപ്പുറത്തെ വിടുമായി ചേര്‍ന്ന് ഇരിക്കുന്ന ഗേറ്റ് തുറന്ന് അപ്പുറത്ത് പോയി

ലക്ഷ്മി: ഗൗരിയെ ഗൗരിയെ

ലക്ഷ്മി അടുക്കളയിൽ
എത്തിനോക്കി കൊണ്ട് വിളിച്ചു

ഗൗരി:എന്താ ലഷ്മിച്ചേച്ചി

ഗൗരി അകത്തു നിന്ന് ഇറങ്ങി ചോദിച്ചു

ലക്ഷ്മി : കുറച്ച് മാങ്ങ ഒണ്ടോ

ഗൗരി : ആ ഇരിപ്പുണ്ട്, എന്താ അച്ചാർ ഇടാൻ ആണോ

ലക്ഷ്മി : ആ , ഇന്നലെ ആനന്ദു വന്നു , അവൻ കുറച്ചു ദിവസം ഇവിടെ തങ്ങും . മാസത്തിലൊരിക്കൽ അവൻ ഇവിടെ വരും അതുകൊണ്ട് മാങ്ങാ അച്ചാർ ഉണ്ടാക്കാൻ ഞാൻ വിചാരിച്ചു .

ഗൗരി : ഹാ , നന്നായി................അവനോട് ആ വീട് വിട്ടിട്ട് ഇവിടെ വന്നു നിൽക്കാൻ പറഞ്ഞുടെ

~പക~Malayalam story          Where stories live. Discover now