8🌿

125 29 30
                                    


കാറ്റ് വീശുന്നുണ്ടായിരുന്നു. അവൾക്കാകെ തണുക്കുന്നുമുണ്ടായിരുന്നു. വെള്ളം കുടിച്ചു കഴിഞ്ഞവൻ ആ മൂളം കട്ടിലിന്റെ ഒരു വശത്തായി വന്നിരിന്നു. അവന്റെ അരയിലെ ക്യാമറ ബാഗ് തുറന്നെടുത്തു . ബാഗ് ആകെ നനഞ്ഞിരിക്കുന്നു. ഉള്ളിലെ ക്യാമറ നനഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നുറപ്പു വരുത്തണമായിരുന്നു. ഇല്ല ക്യാമറ നനഞ്ഞിട്ടില്ല ഭാഗ്യം....!

🌿

🌿

🌿

അപ്പോഴാണ് അവൻ അവളുടെ കാലിന്റെ ഉളുക്കിനെ പറ്റി ആലോചിച്ചത്. "എടൊ തനിക്ക് കാലിപ്പോൾ എങ്ങനുണ്ട്? " അവൻ തെല്ല് ആശങ്കയോടെ ചോദിച്ചു. "ഇപ്പൊ, ഇപ്പൊ വേദനയില്ല പക്ഷേ കാല് അനക്കുമ്പോൾ വേദന ഉണ്ട്, വേഗന്ന് മഴ തീർന്നെങ്കിൽ കുടിലിൽ തിരികെ പോകാമായിരുന്നു. അവിടെ മൂപ്പനെ ഒന്നു കാണിച്ചാൽ ശെരിയാക്കി തരുമായിരുന്നു. " വിറച്ചുംകൊണ്ടാണ് അവൾ ഇത്രയും പറഞ്ഞു തീർത്തത്.

" താൻ വിറക്കുന്നുണ്ടോ ഇതാ ഇത് ധരിച്ചോ ". ഇട്ടിരുന്ന ജാക്കറ്റ് അവൻ അവളെ ധരിപ്പിച്ചു.

" എടൊ താൻ ഒന്നു അനുവദിച്ചാൽ ഞാൻ തന്റെ കാല് ശെരിയാക്കി തരാ0" അവൻ അവളോട്‌ പറഞ്ഞു

Ruth: തനിക്ക് അതിന് അറിയാവോ ? വേണ്ട എനിക്ക് വേദനിക്കും.

Boaz : ഇല്ലെടോ താൻ അനങ്ങാത്ത വേറെ എവിടേലും ശ്രെദ്ധ തിരിച്ചിരുന്നാൽ മതി.

അവൻ അവളുടെ ഇടതുകാലിൽ പിടിച്ചൊരു തിരിപ്പ് . ഒരു നിലവിളി ആയിരുന്നു അവിടെ 🙂

Ruth : എടൊ ദ്രോഹി വേദനിക്കില്ലെന്ന് പറഞ്ഞിട്ട് താൻ എന്റെ കാല് ഒടിച്ചു എന്ന് തോന്നുന്നല്ലോ .

ദേഷ്യത്തോടെയും പരിഭവത്തോടെയും അവൾ ചുണ്ടുകൾ കൂർപ്പിച്ചു പറഞ്ഞു ആ അരണ്ട വെളിച്ചത്തിൽ boaz ന്റെ കണ്ണുകൾ അവളുടെ ആ ഓമനത്തം തുളുമ്പുന്ന മുഖത്തിലെ ദേഷ്യത്തിന്റെ ഭാവം ഒപ്പിയെടുത്തു. എന്തുകൊണ്ടോ ഉള്ളാലെ അവൻ ചിരിച്ചു പോയി

Boaz : ഇപ്പൊ ഒരു വേദന ഒക്കെ എടുക്കും, ഇനി ഒന്നും കാല് അനക്കി നോക്കിക്കേ

അവൾ അവൻ പറഞ്ഞത് പോലെ കാല് മെല്ലെ തിരിച്ചും, മറിച്ചും കറക്കി ഒക്കെ നോക്കി അതെ ശെരിയായിരിക്കുന്നു

FELL IN LOVE WITH A TRIBE GIRL 🌿 Where stories live. Discover now