അഭയാർത്ഥി ക്യാമ്പ്

91 4 3
                                    

എല്ലാം നഷ്ടപ്പെട്ടവന്റെ വേദന ഇല്ലാതാകുന്നത് ഒന്നും നഷ്ടപ്പെടാൻ ഇനി ഭാക്കി ഇല്ല എന്നു തിരിച്ചറിയുംബോൾ മാത്രമാണ്,

പിന്നെ എന്തോ ഒരു ദൈര്യം മനസിനെ കീഴ്പ്പെടുത്തുന്നു.

മരണത്തെപോലും ഭയക്കാത്ത ആ സുന്തരമായ അവസ്ത. അഴുക്കുചാലും പുണ്യസ്തലവും ഒരു പോലെ കാണാൻ കഴിയുന്ന ആദിവസം എന്റെ ജീവിതത്തിലും ഇത്രയും നേരത്തേ തന്നെ എത്തിയിരിക്കുന്നു.

ആഗ്രഹങ്ങൾക്കും നിരാശകൾക്കും ജീവൻ നഷ്ടപ്പെടുംബോൾ ഉണ്ടാകുന്ന ഒരു തരം പ്രാണവേദന .അസഹ്യമാം വിധം രക്ത കുഴലിലൂടെ തുളച്ചു പോകുന്നതു പോലെ തോന്നിക്കും.

കൈയിൽ അവശേഷിച്ചിരുന ആ രക്തത്തിന്റെ മണമുണ്ടായിരുന്ന അവസാനത്തെ സ്വർണ്ണ നിറമുള്ള കറൻസി നോട്ട് ,, ആരോ തട്ടിപ്പറിച്ചു പോയപ്പോൾ .

എന്റെ സ്വപ്നങ്ങളുടെ ചിറകുകൾ മാത്രമല്ല അറ്റുപോയത്, പിന്നെ?

ഒരു തോക്കു വാങ്ങാൻ ഞാൻ സ്വരുകൂട്ടി വച്ചിരുന്നതാണ് .. ഒരു ദിവസം എന്റെ കുടുംബത്തെ ഞങ്ങളുടെ ആകൊച്ചുലോകത്തെ ഇല്ലാതാക്കിയവരോടുള്ള പകരം വീട്ടു വാനുള്ള ആയുധമായിരുന്നു എന്റെ സ്വപ്നങ്ങളിൽ മുഴുവൻ. നിരായുധരായിരുന്ന ഞങ്ങളുടെ ദേഹത്തേക്ക് നിറയൊഴിച്ചവർ.

എല്ലാ അഭയാർത്ഥി കുട്ടികളെ പോലെ ഞാനും നിഷ്കരുണം മരണത്തിനു കീഴടങ്ങേണ്ടിയിരിക്കുന്നു.

ഓരോ പ്രാവശ്യം ഉമിനീർ ഇറക്കും ബോഴും അതിന്റെ യാത്രാമാർഗം കൂടി കുടി കൊണ്ടിക്കുന്നു.

വട്ടമിട്ടു പറക്കുന്ന കഴുകൻ കുഞ്ഞുങ്ങളുടെ രോദനം യുദ്ധവിമാനങ്ങളുടെ മുരൾച്ചകൾ കിടയിൽ ഒന്നുമല്ലായിരുന്നു.

താഴേക്ക് വലിച്ചെറിയപ്ടുന്ന ഓരോ പൊതിയും വളരെ പേടിയോടുകൂടി കാണുന്ന കണ്ണുകൾ . അത് നിമിഷങ്ങൾ കുളളിൽ

അഗ്നിഗോള മായി മാറിയില്ലാ എങ്കിൽ ഞങ്ങൾ കുഞ്ഞിക്കാലുകളുമായി ആർത്തിരമ്പിയോടും ,

ചിന്നിച്ചിതറിയ പൊതികളിൽ നിന്നും മണ്ണിൽ പുരണ്ട ഭക്ഷണകഷ്ണങ്ങൾ ആർത്തിയോടെ വലിച്ചു വാരിക്കഴിക്കും ബോൾ വരണ്ടുണങ്ങിയ ചുണ്ടുകൾ നനയ്ക്കാൻ കടുപിടികൂടുന്ന ശപിക്കപെട്ട ബാല്യം. അതാണ് ഞങ്ങൾ. ഇവിടെ ടെൻറും മറ്റും ഞങ്ങൾക്ക് എത്തിച്ചു തന്നവർ പിന്നീടൊരിക്കലും തിരിച്ചു വന്നിട്ടില്ല.

പക്ഷേ ഇത്തവണ ആകാശ പൊതികൾ വീണപ്പോൾ

എനിക്ക് ഭാക്കി വെച്ചത് ഒരു പൊട്ടിയ കുഞ്ഞികഷ്ണം കണ്ണാടി, അതിലൂടെ നോക്കിയപ്പോൾ

കണ്ണുകൾ കുഴിയിൽ വീണിരികുന്നു...

കാറ്റിനൊത്ത് പാറി നടക്കുന്ന എന്റെ തലമുടി ചെമ്പിച്ചിരിയ്ക്കുന്നു..

മുഷിഞ്ഞ തുണിയിലും ഞാൻ സുന്തരൻ തന്നെയാണ്.

ഒരു ചെറിയ ചിരി മുഖത്തിന്റെ അവിടെ ഇവിടെ യായി ഭാവവ്യത്യാസം വരുത്തി കൊണ്ടിരുന്നു.. ചിരിക്കാൻ മറന്നു പോയത് കൊണ്ടാകാം മുഖത്തെ പേശികൾ വലിയുന്നതു വരെ സ്പഷ്ടമായിരുന്നു.

നക്ഷത്രങ്ങൾ ഉദിച്ചിരിക്കുന്നു , ചില നക്ഷത്രങ്ങൾ മിന്നി മിന്നി വേഗത്തിൽ സഞ്ചരിക്കുന്നു. അത് ഞങ്ങളെ നശിപ്പിക്കാൻ വരുന്ന യുദ്ധവിമനങ്ങളാണത്രേ,അവയെ കാണുംബോൾ എല്ലാരും ഒടിയൊളിക്കും കുരുത്തം കെട്ട കുട്ടികൾ മാത്രം തങ്ങൾക്കാവും വിധം കല്ലുകൾ പെറുക്കിയെറിയും.

ഞാനും അവരുടെ കൂടെ കൂടാറുണ്ടായിരുന്നു കല്ല് മൊത്തം എന്റെ തലയിൽ തന്നെ വീണ് വേദനിച്ച് വേദനിച്ച് ഞാൻ ആ പരിപാടി തൽക്കാലം നിർത്തിയതാണ്.

വിശപ്പ് കാരണം ഉറക്കം വരാതിരുനപ്പോൾ ഞാൻ ക്യാമ്പിലെ മറ്റുള്ളവരെ ഉണർത്താതെ പതിയെ നടന്നു., ടെന്റുകളൂടെ വടക്കുഭാഗത്തുള്ള വലിയ പാറക്കെട്ടുകളുടെ മുകളിൽ കേറിയിരുന്നു, ദൂരെ യുദ്ധവും സ്പോടനങ്ങളും നശിപ്പിച്ച ഞങ്ങളുടെ നഗരം ഇനിയും കത്തി തീർന്നിട്ടില്ല.,

രാത്രിയുടെ ഇരുളിനെ തുളച്ച് ആ തീഗോളങ്ങൾ ഉദിച്ച് പൊങ്ങുന്നു ഒപ്പം കരിമ്പുകകളും ..

ഞാനിരിക്കുന്ന പാറകൾക്കു താഴെ അരണ്ട വെളിച്ചത്തിൽ ഉറങ്ങാതെ ഉറങ്ങുന്ന ടെന്റുകളുടെ ഇടയിലൂടെ ആരോ ഇറങ്ങിയോടുന്നു . എന്തിലോ തട്ടി വീണിട്ടും ഓടിയൊളിക്കാൻ ശ്രമിക്കും ന്നുണ്ടായിരുന്നു...

മറുതലയ്ക് ആരാണെന്നറിയാൻ ഞാൻ ശബ്ദ മുണ്ടാകാതെ കൂരിരുട്ടിൽ തപ്പി തടഞ്ഞ് ചെങ്കുത്തായ വഴിയിലൂടെ അങ്ങോട്ടു നീങ്ങി..

You've reached the end of published parts.

⏰ Last updated: Oct 21, 2017 ⏰

Add this story to your Library to get notified about new parts!

ഞങ്ങൾ അഭയാർത്ഥികൾWhere stories live. Discover now