കാണാമറയത്തെ സ്വപ്പ്ന സുന്ദരി
💕💕💕💕💕💕💕💕💕💕നാസി പറഞ്ഞു... ഇനി ആർക്കെങ്കിലും മൈലാഞ്ചി ഇടണോ....
അപ്പോഴാണ് അനസ് വരുന്നത് ...യ്യ് എനികൊന്നു ഇട്ടു തരോ....
നാസി പറഞ്ഞു അയ്യടാ ....
മൈലാഞ്ചി ഇടാൻ പറ്റിയ ഒരാൾ....അനസ് പറഞ്ഞു എന്നാ ഒരു പേര് എഴുതിയാൽ മതി...
അനസ് അവന്റെ കൈ നാസിന്റെ നേരെ നീട്ടി...
അല്ല നെയിം പറ....
പാത്തു......
നാസി അവനെ ഒരു ഒളിക്കണ്ണിട്ടു നോക്കിയെങ്കിലും അവൻ ഒരു പുഞ്ചിരി മാത്രം പാസാക്കി....
കല്യണം എല്ലാരും അടിച്ചുപൊളിക്കുന്നുണ്ട്..... അതിന്റെ ഒപ്പം പാട്ടും ഡാൻസും എല്ലാം തകൃതിയിൽ നടക്കുന്നു.....
അതിമനോഹരമായ മഴയും പെയ്യുന്നു ...
നാസി അനസിനു മൈലാഞ്ചി ഇട്ടു കൊടുത്തു...
ഈ അനസ്ക്ക എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടോ.. കുറച്ചു കളിപ്പിക്കട്ടെ എന്നിട്ടും പറയാം... മനസ്സിലുള്ളത്...
രാവിലെ തന്നെ അനസും അൻവറും ഒരുങ്ങി അപ്പോളാണ് മാമൻ വന്നത് ...അല്ല ഇങ്ങൾ എന്താ പെണ്ണ് കാണാൻ പോവുന്നുണ്ടോ പുതിയാപ്പളന്റെ പോലെ മൊഞ്ചനൊക്കെ ആയി...
അവിടെ സപ്ലൈ ചെയാൻ ആരും ഇല്ല നിങ്ങൾ അവിടെ ഉണ്ടാവണം...
അനസും അൻവറും മുഖത്തോട് മുഖം നോക്കി ശശി ആയല്ലോ....
അൻവറിനോട് മാമൻ പറഞ്ഞു
ഫോട്ടോ എടുക്കാൻ ഏൽപ്പിച്ചിരുന്ന ആളുടെ ഉമ്മാക്ക് സുഖമില്ല അതോണ്ട് ക്യാമറ ഇവിടെ തന്നിട്ടുണ്ട്....മാമൻ പറഞ്ഞു.. എടുക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടോ അല്ലങ്കിൽ യ്യ് എടുത്താൽ മതി....
മാമാ അനസ് എടുക്കും ഞാൻ അവനെ ഏൽപ്പിക്കാം..
അനസ് ഫോട്ടോസ് എടുക്കുമ്പോഴണ് നാസി വരുന്നത്
അനസ് നാസിനെ കണ്ടപ്പോൾ ഒന്നും അമ്പരന്നു എന്നാ മൊഞ്ചാണ് നാസിക്ക്...