അപ്പു....

65 11 12
                                    

സ്കൂൾ കഴിഞ്ഞ്  അപ്പൂപ്പന്റെ ചൂണ്ടുവിരലിൽ പിടിചുള്ള   പതിവായുള്ള വൈകുന്നേരത്തെ ആ നടത്തിലാണ് ഇന്നും അപ്പു....

കൊയ്ത്തിനോടടുത്തു
നിൽക്കുന്ന വിശാലമായ  നിൽക്കുന്ന പാടവരമ്പത്തുകൂടിയാണ് എന്നും അപ്പുവിനെയും കൂടിയുള്ള ആ യാത്ര..
പതിവ് പോലെ തന്നെ ഇന്നും അസ്തമയത്തിനോടടുത്തുള്ള ആ സൂര്യന്റെ ആ ചുവന്ന പ്രകാശത്തിന് ഒരു പ്രതേക ഭംഗിയുണ്ട്...

അന്ന് അപ്പുവിന്റെ മുഖത്ത് പതിവിലും വിപരീതമായി ഒരു വിഷമം അദ്ദേഹം കണ്ടുപിടിചിരുന്നു...

!!!!!!തന്റെ ആകെയുണ്ടായിരുന്ന മകന്റെ അപ്രതീക്ഷിത മരണത്തിനുശേഷം മകന്റെ ഒരു മകനായ അപ്പുവും,തന്റെ ചെറുപ്രായത്തിൽ തന്നെയുള്ള ഭർത്താവിന്റെ വിയോഗത്തിനുശേഷം വീട്ടുകാരല്ലാം മറ്റൊരു വിവാഹത്തിനുവേണ്ടി നിർബന്ധിച്ചിട്ടും ഇനിയുള്ള കാലം തന്നെ വിട്ട് പോയ പ്രിയതമന്റെ പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെ ഓർമകളും അദ്ദേഹം അവൾക്ക് സമ്മാനിച്ച തന്റെ ജീവന്റെ ജീവനായ അപ്പുമോനെയും മനസ്സിലേന്തി ജീവിക്കുന്ന മകന്റെ ഭാര്യയുമായ മകളുമായിരുന്നു അദ്ധേഹത്തിന് പിന്നീട് ശേഷിക്കുന്ന ലോകം...!!!!!!

അതുകൊണ്ട് തന്നെ ഭൂമിയിലെ മറ്റുള്ള എന്തിനെക്കാളും അപ്പുവിനെ അദ്ദേഹം സ്നേഹിച്ചിരുന്നു...
അവന്റെ മുഖമൊന്ന് മാറിയാൽ അദ്ദേഹത്തിന്റെ മനസ്സ് പിടക്കുമായിരുന്നു...

അന്നത്തെ അവന്റെ മുഖത്ത് കണ്ട ആ മൗനം അദ്ദേഹത്തെ വിഷമത്തിലാക്കിയിരുന്നു...

വൈകാതെ തന്നെ അദ്ദേഹം അവനോട് കാര്യം തിരക്കി....

അവന്റെ മനസ്സിനെ അലട്ടിയിരുന്ന കാര്യമിതായിരുന്നു....

!!!കൂട്ടുകാരല്ലാം അവനെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് കാരണം നാട്ടിലെ അല്ലാ കുളത്തിലും ആമ്പൽ പൂ വിരിഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത് എന്നാൽ തന്റെ വീട്ടുമുറ്റത്ത് കിഴക്കേ ഭാഗത്തായി വിശാലമായ ആ കുളത്തിൽ മാത്രം ആമ്പൽ പൂ വിരിഞ്ഞിട്ടില്ല..
അപ്പൂപ്പൻ പറഞ്ഞുകേട്ടിട്ടുള്ള അറിവ് വെച്ച് പഴയകാലത്തൊക്കെ ആ കുളത്തിൽ ആമ്പൽ പൂക്കൾ ഇടതടവില്ലാതെ വിരിഞ്ഞുനിൽക്കുമായിരുന്നു..
എന്നാൽ തന്റെ ഓർമവന്ന നാളുകളിൽ ഇത്‌ വരെ അപ്പു ആ കുളത്തിൽ ആമ്പൽ പൂ വിരിഞ്ഞുനിൽക്കുന്നത് കണ്ടിട്ടില്ല..!!

നിറങ്ങൾWhere stories live. Discover now