വേരുകൾ

109 12 6
                                    

അവൻ വരുന്നു എന്നറിഞ്ഞപ്പോൾ തൊട്ട് നെഞ്ചിൽ ദഫ്മുട്ടും ഒപ്പനയും കോൽക്കളി വരെ തൊടങ്ങി. ഫോണിലെ  അവന്റെ മേസേജ് വായിച്ചപ്പോ തൊട്ട് ന്റെ കരളിൽ ബെല്ലാത്ത വേദന ഉണാനും ഉറങ്ങാനും കഴിയുന്നില്ല.നല്ല ചിക്കൻ ചുട്ടതും മയോണൈസും കണ്ടപ്പോ പോയ  വിശപ്പ് ദേ ട്രെയിൻ വിളിച്ച് ഓടിവന്നിക്കണു. പിന്നെ എല്ലാം ഒറ്റയടിക്കു അണ്ണാക്കിലോട്ട് കുത്തിക്കേറ്റി. നമ്മള് ബെഡിലോട്ട് റെസ്ലിംഗ് ചാമ്പ്യയെ പ്പോലെ ഒരു ചാട്ടായിരുന്നു .പക്ഷേ ...കിടന്നിട്ടും നിദ്രദേവി നമ്മളെ മൈന്റാക്കണ കൂടിയില്ല...🙄😯😣
അവനുമായി പിന്നിട്ട ഓർമ്മകൾ കണ്ണിലൂടെ മിന്നൽ പായിച്ചു.

കോളേജിലെ നമ്മളെ ആദ്യത്തെ ദിവസം. റാഗിംങ്ങ് ചെയ്യന്നായി കൂട്ടം കൂടിയവർക്ക് മുന്നിലൂടെ   ആരെയും കൂസാത്ത  ഭാവത്തോടെ നമ്മള് കടന്നു പോയപ്പോ  തന്നെ നമ്മളെകൈ ഓടെ പൊക്കി. ബ്ലഡി ദുഷ്ടകൾ...😫😫

"ന്താ അന്റെ പേര്...."

"ന്റെ വാപ്പക്ക് നമ്മള് പൊന്നൂസ്...
ഉമ്മിക്ക് ചിക്കൂസ്... കാക്കുന്ന് മടുക്കൂസ്... ദീദിയ്ക്ക് പൊട്ടൂസ്..
ചങ്ങായോൾക്ക് കുട്ടൂസ്... നാട്ടേർക്ക് വട്ടൂസ്.... "😁💪 XX

നമ്മള് ഇങ്ങനെ ഫ്ലോല് പറയണെന്റെ ഇടയിൽ കേറി ഒരു കോന്തൻ ഡയലോഗടിച്ച്.

"നിർത്ത് നിർത്ത്... ഹോ മോള് വിട്ടേ.... വിട്ടേ...സ്ഥലം  വിട്ടേ.... "
നമ്മള് രക്ഷപ്പെട്ട ഭാവത്തോടെ തിരിഞ്ഞു നടന്നതും അവര് ദേ വീണ്ടും പിടിച്ച് നിർത്തി.

"ദേ ആ ബുള്ളറ്റിൽ കിടക്കണ ആ ചെക്കനെ പോയി പ്രൊപോസ് ചെയ്തിട്ട് മോള് പൊക്കോട്ടാ"

ആ തെണ്ടികൾ അത് പറഞ്ഞപ്പോ ന്റെ അടിവയറ്റിൽ  ഒരു ആർപ്പുവിളി.. പേടിച്ചിട്ടൊന്നല്ല വിശന്നിട്ടാണ്... അല്ലേലും ടെൻഷൻ അടിച്ചാൽ വിശപ്പ് വണ്ടി വിളിച്ച് വരും. നമ്മള് ആ തെണ്ടികളുടെ വെല്ലുവിളി സ്വീകരിച്ചു ഒറ്റടി ഒറ്റടി വെച്ച് ബുള്ളറ്റിനെലക്ഷ്യമാക്കി നടന്നടുത്തു. കർച്ചിഫ് കൊണ്ട് മുഖം മറച്ചു കിടക്കുന്ന അങ്ങേരെ നോക്കി നമ്മള് നീട്ടി വിളിച്ച്

"ഓയി.... ഒന്നെണീക്കോ..."

ഓൻ കർച്ചിഫ് മാറ്റി എണീറ്റിരുന്നപ്പോ ന്റെ കിളി പോയി...ന്തൊരു മൊഞ്ചാണ് പടച്ചോനേ... നമ്മള് ഇങ്ങിനെ പന്തം കണ്ട പെരുച്ചാഴി മാതിരി ഓന്റെ മേല്ന്ന് കണ്ണെടുക്കാതെ നോക്കണ കണ്ടപ്പോ ഓൻ ന്റെ മുഖത്തൂടെ വിരൽ ഞൊടിച്ചപ്പോ നമ്മള് സ്വഭോദത്തിലേക്ക് തിരിച്ചു വന്നത്.

വേരുകൾWhere stories live. Discover now