Reunion

168 12 1
                                    

ഹലോ .. welcome back to Red FM 93.5 ഇപ്പോൾ സമയം 8മണി കഴിഞ്ഞു 5മിനുറ്റ് ആയിരിക്കുന്നു....

അവൻ റേഡിയോ ഓഫ്‌ ചെയ്തു ...
അവൻ എത്തിച്ചേരണ്ട സ്ഥലം അടുത്തിരിക്കുന്നു. 8 വർഷങ്ങൾക്ക് ശേഷം അവൻ അവന്റെ കോളേജ് സഹപാഠികളെ കാണാൻ പോകുകയാണ്.
റ്റീന, പഠന കാലത്തിൽ ക്ലാസ്സിലെ most active person. അവൾ ആണ് ഈ ഒത്തുചേരലിന് കാരണം.ഈ റീയൂണിയൻ നടക്കുന്നതും അവളുടെ വീട്ടിൽ തന്നെ..

'ശേ..ഇതെന്താ പെട്ടന്നൊരു മഴ..'അവൻ ചെറിയ ശബ്ദത്തിൽ പറഞ്ഞു..

അവൻ എത്തേണ്ട സ്ഥലത്തിൽ അവൻ എത്തിയിരിക്കുന്നു.. കാർ അവൻ റോഡരുകിൽ പാർക്ക് ചെയ്തു.ആ സ്ഥലത്ത് മറ്റു വാഹനങ്ങൾ ഒന്നും തന്നെ പാർക്ക് ചെയ്തിട്ടില്ലായിരുന്നു.നല്ല മഴയുള്ളതിനാൽ തന്റെ എതിർ വശത്തുള്ള റ്റീനയുടെ വീട്ടിലേക്ക് ഓടി.ചെറിയ കിതപ്പോടെ അവൻ വീടിന്റെ മുമ്പിൽ നിന്നു.

മുടിയും shirt ഉം കൈകൊണ്ട് ഒതുക്കിയശേഷം അവൻ horning bell അടിച്ചു..
10 sec നു ശേഷം വീടിന്റെ വാതിൽ തുറന്നു.

'ഹായ് റ്റീന...'അവൻ wish ചെയ്തു.

ഒരു ചെറിയ അഭുതത്തോണ്ടേയും ഞെട്ടലോടെയും റ്റീന അവനെ നോക്കി.

'ആന്റണി..!!! ഇതു നീ ആയിരുന്നോ...നീ ശെരിക്കും മാറിയിരിക്കുന്നു...കട്ട താടി...കണ്ണട..
സുഗമാണോടാ..?'

റ്റീന ചോദിച്ചു.

സുഗം... അവൻ പറഞ്ഞു

അതു പറഞ്ഞു ഇരുവരും ആ വലിയ വീടിന്നുള്ളിലേക്കു കയറുന്നു. വീട്ടിലെ വലിയ ഹാളും റൂം ഉം അവൻ ആശ്ചര്യത്തോടെ നോക്കി.അവിടെ തന്റെ മുൻ സഹപാഠികൾ എല്ലാം കൂട്ടം കൂട്ടമായി നിൽക്കുന്നു...സംസാരിക്കുന്നു ...പൊട്ടിച്ചിരിക്കുന്നു..
റ്റീന അവനിൽ നിന്നും മാറി മറ്റു സുഹൃത്തുക്കളുമായി സംസാരിക്കാൻ പോയി..

അവൻ മുന്നോട്ട് നടന്നു .ആളുകൾ അവനെ നോക്കാൻ തുടങ്ങി.. ആന്റണിയും അവരെ നോക്കുന്നു.അവരാരും അവനോട് സംസാരിക്കാൻ മുന്നോട്ടു വന്നില്ല..എല്ലാരും അവന്റെ അഭുതതോടെ നോക്കിനിൽക്കുന്നു.
ആ നോട്ടത്തിൽ ഒരു കാര്യം മനസിലായി അവനു മനസ്സിലായിആർക്കും അവൻ വന്നത് ഇഷ്ടപ്പെട്ടില്ല എന്ന്‌..

അവൻ മുന്നോട്ടു നടന്നു ജനാലായ്കരികിലെ കസേരയിൽ ഇരുന്നു.പുറത്ത് ശക്തമായ മഴയുണ്ട്..
പെട്ടന്ന് തോളിൽ ഒരു കൈ വീണു.ഞെട്ടലോടെ അവൻ തിരിഞ്ഞ് നോക്കി

'മിസ്റ്റർ ബുദ്ധിജീവി !! സുഖമാണോ.എബി ചോദിച്ചു..'
രണ്ടു നിമിഷം അവനെ തുറിച്ചു നോക്കിയശേഷം
ആന്റണിടെ മറുപടി..
'എബി..??!
സു..സുഗം..'

'അപ്പൊ മറന്നിട്ടില്ല അല്ലെ..നീ എന്താ ഒറ്റക്ക് മറിയിരിക്കുന്നെ.അങ്ങോട്ട് വാ എല്ലാരേയും കാണണ്ടേ..അതോ പണ്ടത്തെ കാര്യങ്ങൾ ഒക്കെ മനസിൽ വച്ചിരിക്കുവാണോ..?'
എബി ചോദിച്ചു..
പെട്ടന്ന്
'എബി...'
റ്റീന അകലെ നിന്നു ഉച്ചത്തിൽ വിളിച്ചു.. അവൻ തിരിഞ്ഞു നോക്കി .ഇങ്ങോട്ടു വരാൻ റ്റീന ആംഗ്യം കാണിച്ചു..
എബിയുടെ സംസാരത്തിൽ അസ്വസ്ഥനായ ആന്റണി മുഖം താഴ്ത്തി എന്തോ ആലോചിച്ചുകൊണ്ടിരുന്നു..

ആന്റണിയിയോട് ഇപ്പവരാം എന്നു പറഞ്ഞു എബി റ്റീനയുടെ അടുത്തേക്ക് ചെന്നു.

റ്റീന ശബ്‌ദം താഴ്ത്തി ചോദിച്ചു...'നീ ആണോ ആ കിറുക്കാനെ invite ചെയ്തത്.'

'ഞാനോ ..no way.. ഞാൻ എന്തിന് അവനെ ഇങ്ങോട്ടു invite ചെയ്യണം.പുള്ളിയെ കോഴ്സ് കഴിഞ്ഞ് ഇപ്പോൾ ആണ് കാണുന്നത്.അല്ലാ.. അപ്പോൾ നീ അല്ലെ അവനെ റീയൂണിയൻ നു invite ചെയ്തേ..!?'
എബി പറഞ്ഞു.

'അല്ലട...ഇവനോട് പണ്ടേ എനിക്ക് സംസാരിക്കുന്നത് ഇഷ്ടമല്ല..അപ്പോഴല്ലേ 8വർഷം കഴിഞ്ഞു ഒരു അറിവും ഇല്ലത്തവനെ invite ചെയ്യാൻ പോണേ... എന്നാലും ഇന്ന് ഇങ്ങനെ ഒരു പരിപാടി നടക്കുമെന്ന കാര്യം അവൻ എങ്ങനെ അറിഞ്ഞു...ഈ സ്ഥലം ആര് പറഞ്ഞു കൊടുത്തു..അതും ആരുമായി അടുപ്പം ഇല്ലാത്ത ഇവൻ...!എന്തായാലും ഇവൻ വഴിതെറ്റി വന്നതല്ല അത് ഉറപ്പാണ് '

റ്റീന പറഞ്ഞു..

'പിന്നെ അവൻ എന്തിനാ വന്നേ ..പണ്ടത്തെ കാര്യങ്ങൾക്ക്‌ Revenge ചെയ്യാന്നോ...? നീ എന്തിനാ ആ പൊട്ടനെ പേടിക്കുന്നെ.' എബി പുച്ഛതോടെ കളിയാക്കി മറുപടി നൽകി .

(തുടരും)

4th ManWhere stories live. Discover now