Stranger

181 15 2
                                    

സമയം 9മണി ആയിരിക്കുന്നു.

എബി ആനന്ദ് ഇതുവരെ വന്നില്ലല്ലോ.റ്റീന ചെറിയൊരു ടെൻഷനോടെ ചോദിച്ചു.

നീ പേടിക്കേണ്ട അവൻ ചെറിയ പയ്യന് ഒന്നുമല്ലല്ലോ.അവൻ വന്നോളും കുറച്ച് ലേറ്റ് ആകുമെന്ന് അവൻ പറഞ്ഞിരുന്നു. എബി പറഞ്ഞു.എങ്കിലും അവനു ഉള്ളിൽ ഒരു ആശങ്ക ഉണ്ട്.

എടാ എന്നാലും...ഇത്രെയും ലേറ്റ് ആകുമോ?
അവൻ അവന്റെ കാറിൽ അല്ലെ വരുന്നേ.ഇപ്പൊ അവന്റെ ഫോൺ സ്വിച്ച് ആണ് എനിക്കെന്തോ ഒരു...
മതി നിർത്തൂ...അവൻ വന്നോളും എന്നു പറഞ്ഞേല്ലേ.തൽക്കാലം നീ പോ. എബി പറഞ്ഞു.

അവളെ പറഞ്ഞു വിട്ടശേഷം എബി അല്പം ചിന്തയിൽ മുഴുകി.ആളൊഴിഞ്ഞ സ്ഥലത്തേക്ക്‌ മെല്ലെ നടന്നു. അവൻ ഫോൺ എടുത്തു ആനന്ദ് നെ call ചെയ്യുന്നു.

"The person you are calling currently swiട്ched off ..."

നാശം...അവൻ ഇവിടെ പോയി കിടക്കുവാണോ..
എബി അസ്വസ്ഥനായി.

തന്റെ പോക്കറ്റിൽ നിന്നു അവൻ സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചു മുഖം ഉയർത്തി നോക്കിയപ്പോൾ ആണ് അവൻ ആ മുറിയിൽ ഒറ്റയ്ക്ക് അല്ല എന്ന് മനസിലായത്.

ആന്റണി..നീ എവിടെ ഉണ്ടായിരുന്നോ?എന്താ ഒറ്റക്ക് ഇരിക്കുന്നത്?മഴ അസ്വത്തിക്കുവാണോ?
എബി ചോദിച്ചു.

പണ്ടും ഞാൻ ഒറ്റക്ക് തന്നെ ആയിരുന്നല്ലോ.അന്നും ഇന്നും എന്റെ സഹപാഠികൾ എനിക്ക് അപരിചിതർ ആണ്.അവർക്ക് ഞാനും
ആന്റണി മറുപടി പറഞ്ഞു.

എബി ചെറിയ ചിരിയോടെ അവന്റെ അടുത്ത വന്നിരുന്നു.

പറ ഇപ്പോൾ നീ എന്തു ചെയ്യുന്നു നിന്നെ കുറിച്ചു പറ.

കോളേജ് കഴിഞ്ഞു ബാംഗ്ളൂറിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ work ചെയ്തു കുറച്ചുനാൾ. ഇപ്പോൾ ഇവിടെ ഹൈ സ്കൂൾ ടീച്ചർ ആണ് ഇപ്പോൾ.ആന്റണി പറഞ്ഞു.

നീ ടീച്ചറോ..നിന്റെ ലുക്ക് ഉം ഡ്രെസ്സിങ്ങും കണ്ടാൽ ഒരിക്കലും തോന്നില്ല.ആ പഴയ ബുജി ലുക്ക് ഒക്കെ പോയി.മൊത്തത്തിൽ നീ ആള് മാറിയിരിക്കുന്നു.

അതേ തീർച്ചയായും.. ആന്റണി പറഞ്ഞു.

അവന്റെ ആ മറുപടിയിൽ എബിക്ക് ഒരു അസാധാരണം തോന്നി.

പെട്ടെന്ന് ആ റൂമിലേക്ക്‌ റ്റീന വന്നു ചോദിച്ചു.

എബി അവനെ ഫോണിൽ try ചെയ്‌തിരുന്നോ..

ഞാൻ വിളിച്ചു സ്വിച് ഓഫ് ആണ്.എബി പറഞ്ഞു.

എടാ അവൻ ഇവിടെ വന്നിട്ട്.. നീ ഈ ജനലിന്റെ അടുത്തേക്കുവന്നെ..ആ പുറത്തു കിടക്കിന്നത് അവന്റെ car അല്ലെ.നീ നോക്കിക്കെ..

എബി ഉടൻ തന്നെ വന്നു നോക്കി.പുറത്ത് അപ്പോഴും ചെറിയ മഴപെയ്യുന്നുണ്ട്.
അതു അവന്റെ car ആണോ?number plate ഒന്നും കാണാൻ പറ്റുന്നില്ലലോ..

ഇല്ല പക്ഷെ അത് അവന്റെ വണ്ടി ആണ്.ആ ടൂറിന്റെ സൈഡിലെ സ്റ്റിക്കർ ...അതു അവന്റെ വണ്ടി ആണ് എന്ന് എനിക്ക് ഉറപ്പ്. റ്റീന തറപ്പിച്ചു പറഞ്ഞു.

എന്നിട്ട് അവൻ ഇവിടെ ഇപ്പോൾ വന്നതെ ഒള്ളോ
എബി ആവേശത്തോടെ ചോദിച്ചു.

റ്റീന ചെറിയ സംശയത്തോടെ പറഞ്ഞു..ആ car അവിടെ കിടക്കാൻ തുടങ്ങീട്ട് ഒരു മണിക്കൂറിലേറെ ആയി.

എന്ത്!!?അപ്പോൾ അവൻ ഇവിടെ ? കാറിൽ അവൻ ഇല്ലെകിൽ പിന്നെ...

അതു ഞാൻ വന്ന car ആണ്.. അതു ആനന്ദ്ന്റെ കാർ  ആണ്..ആന്റണി പറഞ്ഞു.

റ്റീനയും എബിയും ഞെട്ടലോടെയും സംശയതോടെയും അവനെ നോക്കി.

                                                                      തുടരും

You've reached the end of published parts.

⏰ Last updated: Aug 29, 2019 ⏰

Add this story to your Library to get notified about new parts!

4th ManWhere stories live. Discover now