my queen❤

29 6 2
                                    

"ഡാ അജു പോത്ത് പോലെ ഇങ്ങനെ കിടന്നുറങ്ങാതെ ഒന്ന് എഴുന്നേറ്റ് പോടാ.."
കാലത്തു കിടക്കപ്പായയിൽ സ്വപ്നം കണ്ട് വെള്ളമിറക്കി ഇരിക്കുമ്പോഴാണ്അമ്മയുടെ ചെവിക്കല്ലു പൊട്ടുന്ന അലർച്ചയും കൂട്ടത്തിൽ ചന്തിക്കു തൊഴിയും.

"എന്തോന്ന് അമ്മേ...ഇത്തിരി കൂടി ഉറങ്ങട്ടെ."

"ഡാ അച്ഛനും അമ്മാവനും ഇപ്പൊ എത്തും
ഇന്ന് പെണ്ണിനെ കാണാൻ വേണ്ടി  പോകേണ്ടതല്ലേ ."

ഈ തണുപ്പത്ത് പുതച്ചുമൂടി കിടക്കാൻ ഒരുങ്ങുമ്പോൾ അമ്മ പറഞ്ഞത് മനസ്സിൽ ഓർമ്മ വന്നത്...

അപ്പൊ തന്നെ ചാടിയെഴുന്നേറ്റു.......
സമയം 10 മണി കഴിഞ്ഞു......
11 മണിക്കാണ് സമയം പറഞ്ഞിരിക്കുന്നത് ഇനി ഒരു മണിക്കൂർ ..

കൂട്ടുകാരെല്ലാം കല്യാണം കഴിച്ചു പെണ്ണായി ഞാനിവിടെ  വീട്ടിൽ തുരുമ്പെടുത്ത തത്ത..😅😥

അവന്മാരുടെ കഥകളൊക്കെ കേട്ടിട്ട് എനിക്ക് ഇവിടെ കെട്ടാൻ മുട്ടിയിട്ടു മേലാ ഇതെല്ലാം ആലോചിച്ചപ്പോൾ തന്നെ കുളിച്ചു പല്ലുതേച്ച് റെഡിയായി...

ഏട്ടനും ഏട്ടത്തിയും പിന്നെ അച്ഛനെ വരാൻ പറ്റാത്തത് കൊണ്ട് അച്ഛൻ സ്ഥാനത്ത് നിൽക്കാൻ ഒരു അമ്മാവനും അമ്മായിയും...അമ്മാവൻ ഇത്തിരി മസ്സിൽ ഒക്കെ പിടിച്ച് വലിയ ഗമയിൽ ആണ്....

"അപ്പൊ തന്നെ അമ്മാവൻറെ അലർച്ച നിങ്ങൾ ഒന്നു ഇനിയുമൊരു ഇല്ലേ... മനുഷ്യൻറെ പോയിട്ട് വേറെ പണിയുണ്ട്.

അങ്ങേരു വന്നു കീറിയതും ഡയലോഗ് തുടങ്ങി...
അല്ലേലും ഈ ജാതി സമയങ്ങളിൽ മാത്രമേ ദുരന്തം അമ്മാവൻ മാർക്ക് ഇത്തിരി വില ഉണ്ടാകും.പുള്ളി അത് നന്നായി മുതലെടുക്കാനുള്ള പരിപാടിയാണ്.

എനിക്കാണ് ചൊറിഞ്ഞു വരുന്നുണ്ട്...😠😠😠24മണിക്കൂർ അമ്മയുടെ തെറി കേട്ട്  പാത്രം കഴുകി ചോറ് വെക്കുന്ന പുള്ളിയുടെ main  പണി.

"എന്ത് കുന്തം എങ്കിലും ആവട്ടെ ഇതൊന്നു കഴിഞ്ഞിട്ട് വേണം അയാൾക്ക് കൊടുക്കാൻ ഉള്ളതെല്ലാം കൊടുക്കാൻ അങ്ങനെ വിചാരിച്ചു വണ്ടിയിലേക്ക് കയറി.....

പെൺ അങ്ങനെ പെണ്ണിൻറെ വീട്ടുമുറ്റത്ത് ചെന്ന് വണ്ടി ബ്രേക്ക് ഇട്ടു....വീടിൻറെ മുമ്പിൽ തന്നെ കുറെയെണ്ണം വെള്ളയും വെള്ളയും വെട്ടി ഇട്ടു ഇരിപ്പുണ്ടായിരുന്നു യാതൊരു സംശയവും വേണ്ട നമ്മുടെ അമ്മാവന്മാര് പോലുള്ള ടീമായിരിക്കും.
ഇട്ടു ഇനി ഇവറ്റകളുടെ ഒക്കെയും തള്ളും കേട്ട് സഹിച്ചു എന്തെങ്കിലുമൊക്കെ ആവാൻ.....

You've reached the end of published parts.

⏰ Last updated: Jul 18, 2020 ⏰

Add this story to your Library to get notified about new parts!

Love24×2Where stories live. Discover now