ഓർമയ്ക്കും മറവിക്കുമിടയിൽ

52 2 2
                                    

ഓർത്തെടുക്കാൻ കഴിയാത്ത വിധം
ചിലരെ മറന്നു പോകേണ്ടി വരാറുണ്ട്.
ഓർമയ്ക്കും മറവിക്കുമിടയിൽ
എവിടെയാകും അവർ
അലഞ്ഞു നടക്കുന്നുണ്ടാവുക.
എന്നെങ്കിലും
ഓർത്തെടുക്കാനാവും വിധം
പാകമാകുമെന്ന 
മനസിന്റെ വിശ്വാസത്തിൽ
താല്ക്കാലികമായി
മറവിയിലേക്കു
മാറ്റി നിർത്തപ്പെട്ടവർ...
മനസു തോറ്റു പോയപ്പോൾ
മറവിയിലേക്കോ ഓർമയിലേക്കോ
ചേർത്തു വയ്ക്കപ്പെടാനാകാതെ
എവിടെയാവും അവർ
വീണു പോയിട്ടുണ്ടാവുക.

You've reached the end of published parts.

⏰ Last updated: Oct 16, 2020 ⏰

Add this story to your Library to get notified about new parts!

ഓർമയ്ക്കും മറവിക്കുമിടയിൽWhere stories live. Discover now