Part 1

27 7 0
                                    

         രാവിലെ ഏഴ് മണിയായിട്ടും മകനെ പുറത്തേക്ക് കാണാത്തതു കൊണ്ടാണ് വിമല മുറിയിലേക്ക് ചെന്നത്. ഡോർ ലോക്ക്ചെയ്തിട്ടുണ്ടായിരുന്നില്ല.ശബ്‍ദമുണ്ടാക്കാതെ അവർ അകത്തു കയറി. സമയം ഏഴായെങ്കിലും സൂര്യരസ്മികൾ മുറിയിലേക്ക് കടന്നിരുന്നില്ല.
അവർ പതിയെ ജനാലയുടെ കർട്ടൻ നീക്കി. പുറത്ത് മഞ്ഞു പെയ്യുന്നുണ്ടായിരുന്നു അപ്പോഴും. നവംബറിൽ മഞ്ഞുപെയ്യുന്നതും അതിനെ കീറി മുറിച്ച് പ്രഭാതകിരണങ്ങൾ ഒഴുകിയെത്തുന്നതും കാണുമ്പോൾ കണ്ണിനും മനസ്സിനും ഒരു കുളിർമയാണ്.
       ഇരുപത് വർഷത്തിന് ശേഷം കാനഡയിൽ നിന്ന് നാട്ടിലേക്കു മടങ്ങുകയാണിന്ന്.. ഹോസ്പിറ്റലിൽ നിന്ന് ലോങ്ങ്ലീവ് എടുത്തിട്ടുണ്ട്.. ചിലപ്പോൾ ഇനി ഒരു മടങ്ങിവരവുണ്ടാവില്ല ഇവിടേക്ക്.
അവർ ഓർത്തു. പ്രകൃതി സൗന്ദര്യം കൊണ്ട് ഇവിടം മനോഹരമാണെങ്കിലും
സ്വന്തം നാടിനോളംവരില്ല ഇതൊന്നും എന്ന് എപ്പോഴും മനസ്സ് പറയും. ഔദ്യോഗിക തിരക്കുകൾക്കിടയിലും താനും രവിയേട്ടനും ഒരിക്കൽ പോലും നാട് മറന്നിട്ടില്ല. പാലക്കാടൻ കാറ്റും ഗ്രാമത്തിന്റെ ഭംഗിയും നിഷ്കളങ്കതയും പച്ചവിരിച്ച നീണ്ട നെൽപാടങ്ങളും എല്ലാം ഇരുപതുവർഷങ്ങൾക്കിപ്പുറവും മനസ്സിൽ ഒരു തെളിഞ്ഞ ചിത്രമാണ്. ഇന്ന് അങ്ങോട്ട്‌ വീണ്ടും തിരിക്കുകയാണ്.. മാധുര്യമൂറുന്ന
ഓർമകളിലേക്ക്.. അവർ ഓരോന്ന് ഓർത്ത് നിശ്വസിച്ചു.
     പെട്ടെന്നാണ് വന്ന കാര്യം ഓർത്തത്. അവർ ബെഡിൽ സുഖമായുറങ്ങുന്ന മകനെ നോക്കി. പില്ലോയും കെട്ടിപിടിച്ചു ബ്ലാങ്കെറ്റിനുള്ളിൽ കിടക്കുന്ന അവന്റെ കുട്ടിത്തം വിട്ടുമാറാത്ത മുഖം ആ അമ്മയുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു. അവർ പതിയെ അടുത്ത് ചെന്നിരുന്ന് നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി മാടിയൊതുക്കി. തന്റെ മകൻ സിദ്ധാർത്ത്
രവിശങ്കർ.. ലണ്ടൻ സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് ഫസ്റ്റ് റാങ്കോടെ MBA
കഴിഞ്ഞ് അച്ഛന്റെ കൂടെ ബിസിനസ്‌ നോക്കി നടത്തുന്നു.തിരുത്തി പറയേണ്ടി വരും. ഒരുപാടുനാളത്തെ കഠിനദ്ധ്വാനംകൊണ്ടു രവിയേട്ടൻ ഉണ്ടാക്കിയെടുത്തതാണ് ഈ കൊച്ചു ബിസിനസ്‌ സാമ്രാജ്യം.അച്ഛന് വിശ്രമം കൊടുത്തു അവനാണ് ഇപ്പൊ എല്ലാം നോക്കി നടത്തുന്നത്.   എന്നാലും വീട്ടിൽ ഇന്നും അവൻ അമ്മക്കുട്ടിയാണ്.
        അവർ സിദ്ധുവിനെ വാത്സല്യത്തോ
ടെ തലോടി. പെട്ടെന്നാണ് അത്
സംഭവിച്ചത്...
                 ( തുടരും.. )

    എന്റെ ആദ്യത്തെ ലഘുനോവൽ ആണിത്.. എല്ലാവർക്കും ഇഷ്ടമാവുമെന്ന് കരുതുന്നു.. ☺️☺️

ഹൃദയവർണങ്ങൾWhere stories live. Discover now