Part 2

24 5 5
                                    

സിദ്ധുവിന്റെ മുഖത്തും അവനെ തലോടിയിരുന്ന വിമലയുടെ കൈകളിലും വെള്ളം.. വിമല ഞെട്ടിതിരിഞ്ഞു നോക്കി.
കയ്യിൽ ജഗ്ഗും കലിപ്പിച്ച മുഖവുമായി അവരെ തന്നെ നോക്കി നിൽക്കുന്ന സയനയെ കണ്ട് ഞെട്ടൽ മാറി മുഖത്തു വന്ന ചിരി കഷ്ടപ്പെട്ട് ഒതുക്കി.
അപ്പോഴേക്കും കണ്ണുതിരുമ്മിക്കൊണ്ട് സിദ്ധു എണീറ്റിരുന്നു.

"ഡീ... നിനക്ക് എന്തിന്റെ സൂക്കേടാ? മനുഷ്യന്റെ ഉറക്കം കളഞ്ഞു.. "

അവൻ ദേഷ്യത്തോടെ അവളുടെ നേരെ പില്ലോ എടുത്തു എറിഞ്ഞു. അവൾ അത് ക്യാച്ച് ചെയ്ത് തിരിച്ചു അവനിട്ട് തന്നെ ഏറു കൊടുത്തു. കൃത്യം തലക്ക് തന്നെ കൊണ്ടു. അവൻ അരിശത്തോടെ അവളെ നോക്കി.

"അയ്യടാ.. പോത്ത് പോലെ വളർന്നു.. എന്നിട്ടും മൂടിപ്പുതച്ചു ഉറങ്ങുന്നു.. ഇവനെയല്ലേ ഇപ്പൊ കെട്ടിക്കാൻ പോകുന്നെ.. "

"പോത്ത് നിന്റെ..... നോക്കമ്മേ.. വെള്ളം ഒഴിച്ചിട്ട്... " അവൻ കൊച്ചുകുട്ടികളെ പോലെ അമ്മയോട് പരാതി പറഞ്ഞു.
അവർ ചെറുചിരിയോടെ ഞാൻ ഒന്നും കണ്ടില്ലെന്ന ഭാവത്തിൽ മിണ്ടാതെ നിന്നു.

"അയ്യോ... അമ്മേടെ ഒരു ഇള്ളാകുട്ടി "
അവൾ സിദ്ധുവിന്റെ താടിയിൽ പിടിച്ചുവലിച്ചു തലയിൽ ഒരു കൊട്ടുകൊടുത്തു.

"ആഹ് !!" അവൻ ശബ്‍ദമുണ്ടാക്കി.

   "അതെങ്ങനെയാ മോനെ വിളിക്കാൻ വന്ന ആൾ പുന്നാരമോനെ പിന്നേം തട്ടിയുറക്കുവല്ലേ.. ഒരു തൊട്ടില് കൂടി ഉണ്ടായാൽ ആട്ടിയുറക്കിയേനേ.. "

അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു കൊണ്ട് പോകാനായി തിരിഞ്ഞു.
  സിദ്ധു ആശ്വാസത്തോടെ അമ്മയെ നോക്കി.
   "അതേ.. ഇനിയും കിടന്നുറങ്ങാനാ പ്ലാനെങ്കിൽ ഒരു ബക്കറ്റ് വെള്ളാവും ഒഴിക്കുവാ... അങ്ങനെയിപ്പോ എന്റെ ഉറക്കം  കളഞ്ഞ് മോൻ ഉറങ്ങണ്ട.. "

അവൾ വാതിൽ വലിച്ചടച്ചു പുറത്തേക്ക് പോയി. ഇതെല്ലാം കണ്ട് ചിരിയടക്കി പിടിച്ചിരിക്കുകയായിരുന്നു വിമല. അവർ നോക്കുമ്പോൾ തന്റെ ഉറക്കം പോയതിൽ ദയനീയമായി തന്നെ നോക്കിയിരിക്കുന്ന സിദ്ധുവിനെയാണ് കണ്ടത്.

"എന്നെ നോക്കണ്ട " അവർ പറഞ്ഞു.
നീ തന്നെയല്ലേ അവൾ എണീക്കാൻ വേണ്ടി കുറെ അലാറം സെറ്റ് ചെയ്തത്. "     "അതിന്? "അവൻ അമ്മയെ നോക്കി.

  "എടാ പൊട്ടാ, അവളെ ഉറക്കം കളഞ്ഞാൽ അവൾ വീട് തിരിച്ചുവെക്കും എന്ന് നിനക്കറിയില്ലേ? "   "ഹ്മ്മ് " അവൻ മൂളി.
    "ആ നീയ് എണീക്കാതിരുന്നാ.. അവൾ ഇത്രയല്ലേ ചെയ്തുള്ളൂ.. നിന്റെ ഭാഗ്യം !"
അവൻ തലകുനിച്ചിരുന്ന് ഉറക്കം തോന്നി.

"വേഗം പോയി റെഡിയാവ്.. 10അരക്കാ ഫ്ലൈറ്റ്. " വിമല അതും പറഞ്ഞു പുറത്തേക്ക് പോയി. അവൻ ചെറിയൊരു ആശങ്കയോടെ അമ്മ പോകുന്നത് നോക്കി നിന്നു.
                    
                       (തുടരും.. )

***********************************
ഇഷ്ടമായെങ്കിൽ വോട്ടും കമന്റും തരണേ.... അതാണ്‌ നമ്മുടെ ഒരു energy...
😜😜😜

You've reached the end of published parts.

⏰ Last updated: Oct 24, 2020 ⏰

Add this story to your Library to get notified about new parts!

ഹൃദയവർണങ്ങൾWhere stories live. Discover now