ഹേ ജിബ്രാൻ....... രാത്രി യുടെ നീല നിഗൂഢതയിൽ ആൾ പ്പരപ്പില്ലാത്തീ വിജനതയിൽ, ചിത്ത ഭ്രമനായി,ഏപ്പുകൾ മുഴച്ച വിരലുകളാൽ ആർക്കു വേണ്ടിയാണീരടികൾ മെനയുന്നത്......??? തള്ളി നിൽക്കുന്ന വാരിയെല്ലുകൾക്കുള്ളിലൂടെ നേർമ്മയായ നിൻ ഹൃദയം ആർക്കു വേണ്ടിയാണ് ദ്രുദ ഗതിയിൽ മിടിക്കുന്നത്....? നിശ്ചയമായും നിന്നോർമ്മകൾ പേറി വിസ്മയം കൊണ്ടിരുന്ന ഒരു നിലച്ച ഹൃദയവും അതിനൂന്നൽ പകർന്ന ദ്രവിച്ച തലയോട്ടിയും ഇപ്പോഴും നിൻ കാലടികൾക്കായി ഒരു ചാണകലത്തിലെ മണ്ണിൽ കാതോർത്തിരിക്കുന്നുണ്ടായിരിക്കണം..... അവരിരു പേരും പ്രണയത്താൽ മുറിവേറ്റവരെത്രെ....... Saleena Awwa