Chapter 1

221 32 7
                                    

"നേരം ഇരുട്ടി തുടങ്ങി.പെട്ടെന്ന് പോയി വാ"
അമ്മ പുറകിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു കൊണ്ട് ഞാൻ നടന്നു.തിരിഞ്ഞു നോക്കി തലകുലുക്കി.ഈ സമയത്ത് ഒരു നടത്തം പതിവുവുള്ളതല്ല.പക്ഷേ പതിവിനു വിപരീതമായി പുറത്തേക്കിറങ്ങാൻ തോന്നി.വണ്ടികൾ ചീറിപ്പായുന്നു. റോഡ് മുറിച്ച് കടക്കണം.അപ്പോഴാണ് വഴിയിൽ ഒരു ആൾക്കൂട്ടം.ഞാൻ പോയി തിരക്കി.
"ഏതോ ചൈനക്കരാണ്..ഇവിടെ പടം പിടിക്കാൻ വന്നതാണെന്ന് തോന്നുന്നു." ഒരു പ്രായമായ സ്ത്രീ മറുപടി തന്നു.
ചുറ്റും അംഗരക്ഷകർ ആണ്.കാണാൻ വയ്യ.ഞാൻ കഷ്ടപ്പെട്ട് നോക്കി.
എൻ്റെ ദൈവമേ...BTS!!
ഞാൻ ആ സ്ത്രീയെ രൂക്ഷമായി നോക്കി എന്നിട്ട് പറഞ്ഞു.
"ചേച്ചി അത് ചൈനക്കാരല്ല!! കൊറിയൻ സംഗീത ബാൻഡ് ആണ്"
"ഏതു കൂട്ടർ ആണേലും എല്ലാവരും ഒരുപോലെ ഇരിക്കുന്നു."
അവരുടെ മറുപടി എനിക്കത്ര പിടിച്ചില്ല.ഞാൻ കൂടുതൽ പറയാൻ നിന്നില്ല.ശ്വാസമിടിപ്പ് കൂടിവന്നു.ഞാൻ  ആ പേരെ മാറിമാറി നോക്കി.അനുവാദം ചോദിക്കാതെ എപ്പോളോ അവർ കയറിക്കൂടി.ഒരു തിരിച്ചുപോകില്ലാതെ ഉള്ളറകളുടെ താക്കോൽ കൈവശമാക്കി. ആ  ആർത്തിരമ്പലിന് നടുവിലും എനിക്ക് ചുറ്റും ചുറ്റും നിശ്ശബ്ദമാകുന്നപോലെ.ഞാനും അവരും മാത്രമായി.പണ്ട് ഞാൻ ഒറ്റക്കായിരുന്നപ്പോൾ അവർ കൂട്ടുവന്നപോലെ.അന്നവർ കടലുകൾക്കപ്പുറമായിരുന്നു.ഇന്നിതാ കണ്മുൻപിൽ.ഉറക്കെ കരയണമെന്ന് തോന്നി.ഈ ഒരു നിമിഷം അവസാനിക്കാതെ ഇരുന്നിരുന്നെങ്കിൽ എന്ന്  ഞാൻ അറിയാതെ അശിച്ച് പോയി.എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്.പക്ഷേ കടുത്ത സംരക്ഷണവലയത്തിൽ ആണവർ.കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം.ആളുകൾ കൂടിവരുന്നു.ആകെ ബഹളമാണ്.അവർ തിരിച്ചു പോകുകയാണെന്ന് തോന്നുന്നു.അവർ വണ്ടിയിലേക്ക് കയറി അവിടെ നിന്നും പതിയെ യാത്രയായി.ആളുകൾ പതിയെ കുറഞ്ഞ് തുടങ്ങി.ഞാൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് തിരിച്ചു നടന്നു.ഇവിടെ അടുത്ത് ഒരു പാർക് ഉണ്ട്.അവിടെ പോയി ഇരിക്കാമെന്ന് കരുതി.അങ്ങോട്ടേക്ക് നടന്നു.നടക്കുമ്പോൾ മുഴുവൻ അവർ ആയിരുന്നു ചിന്തയിൽ.എന്തുകൊണ്ടായിരിക്കും ഇത്ര ഇഷ്ടം?എത്രയോ വേറെ കലാകാരൻമാരുണ്ട്? ഇവരെക്കാൾ കഴിവുള്ളവർ? എന്നിട്ടും ഇവരെ പോലെ ആരും ഇല്ല.ഇത്ര ഭ്രാന്തമായ ഒരിഷ്ടം ആരോടുമില്ല.അവരോട് പ്രണയമാണോ? ആരാധനയാണോ ? അറിയില്ല.വർണിക്കാൻ ആകാത്ത ഒരു വികരമാണവർ.എൻ്റെ ആരെല്ലാമോ ആണവർ.
പാർക്കിൽ കയറി കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ വിളിച്ചു.
"തിരികെ വാ.നേരം എത്രയെന്ന് നോക്കു"
ഞാൻ എണീറ്റു തിരികെ നടന്നു.
കുറച്ചുദൂരം കഴിഞ്ഞപ്പോൾ ആരോ പുറകിൽ വരുന്നത് പോലെ തോന്നി.തിരിഞ്ഞു നോക്കിയപ്പോൾ ഒരു കറുത്ത രൂപം.ഞാൻ നടത്തം വേഗത്തിലാക്കി.എപ്പോൾ പുറകിലെ ആളും വേഗത്തിൽ നടക്കുന്നപോലെ തോന്നി.ഞാൻ ഓടി. കല്ലിൽ തട്ടി വീണു.പുറകിൽനിന്ന് ആരോ ഓടി വരുന്നത് കാണാം.ഞാൻ തല കുനിച്ച് കരഞ്ഞു തുടങ്ങിയിരുന്നു.
"oh my gwad !! Pardon" അയ്യാൾ ചിരിക്കുന്ന ശബ്ദം കേൾക്കാം.ചുറ്റും നിറയെ ലൈറ്റുകൾ തെളിഞ്ഞു വന്നു.ക്യാമറകളും.
ശബ്ദം കേട്ട് ഞാൻ മുഖം ഉയർത്തി നോക്കി.
ഓമനത്തമുള്ള കണ്ണുകളും   മുയൽപല്ലുകളുമായി  അയ്യാൾ എന്നെ നോക്കി ചിരിച്ചു

Bon VoyageWhere stories live. Discover now