കടൽത്തീരം

12 2 14
                                    

ഞങ്ങൾക്ക് ഏറ്റവും കൂടുതൽ അവധി കിട്ടിയത് ചൈനീസ് ന്യൂ ഇയർ ആയപ്പോൾ ആയിരുന്നു.6 ദിവസം മുഴുവനായും ഫ്രീ. എവിടെയെങ്കിലും പോകാൻ ആലോചിച്ചു നിൽക്കുന്ന സമയം ആയിരുന്നു.കുറേ ആലോചനകൾക്കൊടുവിൽ ഒരു ബീച്ചിൽ പോകാം എന്നായി. ബാത്തു ഫ്രിൻഗി എന്നാണ് ബീച്ചിന്റെ പേര്. ഒരുപാട് ടൂറിസ്റ്റുകൾ വരുന്ന spot ആണ്.

എല്ലാരും റെഡി ആയി ഇറങ്ങിയപ്പോൾ സമയം 10 കഴിഞ്ഞിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എല്ലാരും റെഡി ആയി ഇറങ്ങിയപ്പോൾ സമയം 10 കഴിഞ്ഞിരുന്നു. Uber ടാക്സി വിളിച്ചാണ് പോയത്. മൊത്തം 8 പേരുണ്ടായിരുന്നു, അതുകൊണ്ട് 2 വണ്ടി വിളിച്ചാണ് പോയത്. അവിടെ റോഡിൽ ഇറങ്ങി കുറച്ചു നടന്നാൽ ആണ് ബീച് എത്തുക. പോകുന്ന വഴിയിൽ കുറേ കടകൾ ഉണ്ട്. ബീച്ചിൽ ഇറങ്ങുമ്പോൾ ഇടാനുള്ള ഡ്രെസ്സുകളും കൂളിംഗ് ഗ്ലാസും അങ്ങനെ കുറേ സാധനങ്ങൾ ഉണ്ട്. ഞാനും മണിക്കുട്ടനും അമിഗോയും ഗ്ലാസ്‌ വാങ്ങിയില്ല. ഒരെണ്ണം മണിയുടെ കയ്യിൽ നേരത്തെ ഉണ്ടായിരുന്നു. കുറച്ചു ഫോട്ടോ എടുക്കാൻ വേണ്ടി ഒരു ഗ്ലാസ്‌ വാങ്ങാൻ തോന്നിയില്ല, ആരുടെയെങ്കിലും വാങ്ങി ഫോട്ടോ എടുക്കുമ്പോൾ വച്ചാൽ മതിയല്ലോ.

പക്ഷെ അവിടെ നല്ല വെയിൽ ഉള്ളത് കൊണ്ട് ചാത്തനാണെങ്കിലും ഒരു ഗ്ലാസ്‌ നല്ലതായിരുന്നു. അത് വൈകിയാണ് മനസ്സിലായത്. വെയിൽ ആയിരുന്നിട്ട് കൂടി അവിടെ ധാരാളം ആളുകൾ ഉണ്ടായിരുന്നു. യൂറോപ്പിൽ നിന്നും ഏഷ്യയിൽ ഉള്ള മറ്റു രാജ്യങ്ങളിൽ നിന്നും ആളുകൾ വന്നിട്ടുണ്ട്. ഒരു വെഡിങ് ന്റെ ഫോട്ടോ ഷൂട്ട്‌ വരെ കണ്ടു.ഞങ്ങൾ എല്ലാവരും കടലിൽ ഇറങ്ങാനുള്ള ഡ്രെസ്സും മുണ്ടും ഒക്കെ എടുത്തിട്ടുണ്ട്.

പല adventures sports ഉം അവിടെ ഉണ്ട്. അതിൽ പാരച്യൂട്ടിൽ കടലിന്റെ മുകളിലൂടെ ഉള്ള പറക്കൽ കണ്ടപ്പോൾ എന്റെ മനസ്സിലും ലഡ്ഡു പൊട്ടി. അവർ നമ്മളെ ഒരു ബോട്ടിൽ കയറ്റി കടലിലൂടെ കൊണ്ടുപോകും. പാരച്യൂട്ട് നമ്മുടെ ബോഡിയുമായി കണക്ട് ചെയ്തിട്ടുണ്ടാവും. കടലിന്റെ കുറച്ചു അകത്തെത്തുമ്പോൾ അവർ പാരച്യൂട്ട് വിരിച്ചു പിടിക്കും അങ്ങനെ പാരച്യൂട്ട് ഉയർന്നു മുകളിൽ എത്തുമ്പോൾ നമ്മളും ഉയരും. കൂടെ ഒരു ചേട്ടൻ കൂടെ ഉണ്ടാകും. കരയിൽ ആണ് ലാൻഡിംഗ് ചെയ്യുക. കടലിന്റെ സൈഡിൽ ഉള്ള മലകളുടെ ഉയരത്തിൽ പറന്നു ഒരു വലിയ ഏരിയ തന്നെ കാണാം, അതും പറന്ന്... എനിക്ക് നിലത്തു കാലുറക്കാതെയായി. പക്ഷെ കയറാൻ നേരത്ത് പോയാൽ മതി എന്ന് എല്ലാവരും പറഞ്ഞു.

Penang Dairies Where stories live. Discover now