taiping യാത്ര

11 2 30
                                    

പെനാങിൽ നിന്നും മലയ്ഷ്യ എത്താൻ ഈ ദ്വീപിനെ മലയ്ഷ്യയുമായി കണക്ട് ചെയ്യുന്ന കടലിലൂടെ പോകുന്ന ഏകദേശം 14 കിലോമീറ്റർ ദൂരമുള്ള ഒരു പാലം ഉണ്ട്. പിന്നേ ഫ്ലൈറ്റ് മാർഗവും ജങ്കാർ സർവീസ് വഴിയും പോകാം. ഞങ്ങൾ ഇവിടെ എത്തുന്നത് ഫ്ലൈറ്റിനാണ്. ശേഷം കുലാലംപുർ കാണാൻ പാലം വഴി പോയിട്ടുണ്ട്. ജങ്കാർ വഴി പോയ കഥയാണ് ഇവിടെ പറയുന്നത്.

എന്തോ പബ്ലിക് ഹോളിഡേ പ്രമാണിച്ചു എല്ലാവർക്കും അവധി കിട്ടിയ ദിവസം റൂമിൽ ഉണ്ടായിരുന്ന സത്യരാജ് അണ്ണൻ ഒഴികെ എല്ലാവരും കൂടെ പോയ യാത്രയാണ് ഇത്. ഈ അവധിയെപ്പറ്റി നേരത്തെ റൂമിൽ ചർച്ച വന്നിരുന്നു. എല്ലാവർക്കും ലീവ് ആണെന്നറിഞ്ഞപ്പോൾ എങ്ങോട്ടെങ്കിലും പോകാം എന്നൊരു പ്ലാൻ എവിടെന്നോ വന്നു. രാജേട്ടൻ അതിനെ പയ്യെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഷാജി പാപ്പൻ ആണ് കക്ഷി. പ്രതീക്ഷക്കു വകയുണ്ട് എന്ന് കണ്ട് ഞാൻ അമിഗോയെയും ഷിൻസനെയും കൂട്ട് പിടിച്ചു എല്ലാവരോടും കാര്യം സംസാരിച്ചു. പോകാൻ എല്ലാവർക്കും ok ആയിരുന്നു. അതിനു വലിയ കഷ്ടപ്പാട് ഉണ്ടായിരുന്നില്ല. പക്ഷെ എവിടെ എങ്ങോട്ട് എങ്ങനെ പോകും എന്നതാണ് ചോദ്യം.

Taiping എന്നൊരു സ്ഥലത്തെ പറ്റി രാജേട്ടൻ പറഞ്ഞു. അവിടെ ഉള്ള lake ഗാർഡൻ കാണാൻ ഒത്തിരി ഉണ്ടെന്നും അവിടെ ഒരു zoo ഉള്ളതിൽ മലയൻ കടുവ പോലുള്ള വെറൈറ്റി സംഗതികൾ കാണാം എന്ന് പറഞ്ഞു. ഗൂഗിൾ നോക്കി സ്ഥലവും ദൂരവും എല്ലാം ചെക്ക് ചെയ്തു. പോകാൻ ഉള്ളതൊക്കെ ഞങ്ങൾ റെഡി ആകാം എന്ന് പറഞ്ഞു. നൈറ്റ്‌ ഒരു 9 ന് uber വിളിച്ചാൽ അവിടെ 12 ആകുമ്പോൾ എത്തും. ഒരു റൂം ബുക്ക്‌ ചെയ്താൽ രാവിലെ ഫ്രഷ് ആയി കറങ്ങാം എന്നാണ് ഞാൻ പ്ലാൻ ഇട്ടതു. എല്ലാവർക്കും ok ആയിരുന്നു.

എന്റെ സെക്ഷൻ ഹെഡും സുഹൃത്തും കൂടെയായ an ന്റെ അടുത്ത് നേരത്തെ വിടണം എന്നും ഇങ്ങനൊരു യാത്ര പോകുന്നുണ്ടെന്നും പറഞ്ഞപ്പോൾ ആള് എന്നെ നേരത്തെ വിട്ടു. റൂമിൽ എത്തി റെഡി ആവാൻ വേണ്ടി പരക്കം പായുന്ന ഞാൻ വെറുതെ കേറി കിടന്നു ഫോണിൽ കുറുകുന്ന കൂട്ടുകാരെ ആണ് കണ്ടത്. നീ ഒന്നും വരുന്നില്ലെടാ എന്ന എന്റെ ചോദ്യത്തിന് എങ്ങോട്ടാ ഈ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര എന്നായിരുന്നു മറുചോദ്യം. രാജേട്ടന് രാത്രിയിൽ 11 വരെ ഡ്യൂട്ടി ഉണ്ട്. ഇതൊക്കെ അറിയാവുന്ന കാര്യമായിട്ടും എന്റെ അടുത്ത് ആരും നേരത്തെ പറഞ്ഞില്ല. അന്നെനിക്ക് വന്ന ദേഷ്യം പിടിച്ചു നിർത്താൻ പാടില്ലാത്തതായിരുന്നു. ഒരുത്തൻ വട്ടുപിടിച്ചു നടക്കുന്നത് കാണാൻ വേണ്ടിയാകും അറിഞ്ഞിട്ടും ആരും നേരത്തെ പറഞ്ഞില്ല. രാജേട്ടനെ വിളിച്ചു ഞാൻ രോക്ഷാകുലനായി എന്ന് വേണമെങ്കിൽ പറയാം. വൈകിയാലും നമ്മൾ പോകും എന്നായി.

Penang Dairies Where stories live. Discover now