ചുവരുകൾ

405 51 0
                                    

ഒരുപാട് നേരമായി അവൾ ആ മുറിയുടെ വാതിലിൽ നില്ക്കുന്നു
ഇത് അയാളുടെ മുറിയാണ്.
അവളെ കൈപിടിച്ച് കയറ്റിയവൻ്റെ മുറി.
പലപ്പോഴും അയാൾ തനിച്ചിരിക്കാറുള്ള മുറി.
അയാൾക്ക് അവളെ ഒരുപാട് ഇഷ്ടമായിരുന്നു..
പക്ഷേ.......
അവളെക്കാൾ ആരെയോ അയ്യാൾ ഹൃദയത്തിൽ  സൂക്ഷിച്ചിരുന്നു എന്നു അവൾക്കറിയാം.
അതിനെപറ്റി അവൾ ഒരിക്കൽപോലും അയാളോട് ചോദിച്ചില്ല.

കതകു മെല്ലെ തുറന്നു അവൾ അകത്തു കയറി.
മറ്റാരുടെയോ ഓർമ്മകൾ കൂടി ഇവിടെ ഉണ്ട്.
മുറിയിൽ നിറയെ അയാൾ വരച്ച ചിത്രങ്ങൾ ആണ്.ചുവരിലെ ഒരു ചിത്രത്തിൽ അവളുടെ കണ്ണുടക്കി.
മനോഹരമായി മഞ്ഞ് വീഴുന്നത് വരച്ചിട്ടുണ്ട്.അതിനു കീഴെ പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന രണ്ടു പുരുഷന്മാരും.
പക്ഷേ അവർക്കു മുഖമില്ല....
ആ ചുവരുകൾ അവൾക്കൊരു  തിരിച്ചറിവായിരുന്നു.
ചുവരിലേക്ക് നോക്കുതോറും അതിൽ ഒരാൾക്കു അയാളുടെ മുഖമായി.
മറ്റേയാൾ..... അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരവും....

Image credit : @/moonchild_321 (Instagram)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Image credit : @/moonchild_321 (Instagram)

അവർWhere stories live. Discover now