1. ആരാണവൻ ?

1.5K 94 90
                                    

കാർമേഘങ്ങളാൽ മൂടപ്പെട്ടതുപോലെയുള്ള അന്തരീക്ഷം...
ശരീരം കോച്ചുന്ന തണുപ്പ്.. മഞ്ഞുതുളളികൾ ഇലകളിലേക്ക് വീണ് ചെറിയ ഒച്ചയുണ്ടാക്കുന്നുണ്ട്..
നേരിയ കാറ്റിന് പോലും ഈ കൊടിയ തണുപ്പിലും മഞ്ഞിലും കടന്നു പോകാൻ പ്രയാസം അനുഭവപ്പെടുന്നതുപോലെ ...
അവിടേയ്ക്ക് ആകെ കടന്നുവരുന്ന വെളിച്ചം നിലാവിന്റേതു മാത്രമായിരുന്നു.
തിങ്ങിക്കൂടിയ മരങ്ങൾക്കിടയിലൂടെ ആ ചെറിയ നിലാവെട്ടം ഭൂമിയുടെ മാറിലേയ്ക്ക് അരിച്ചിറങ്ങി..

എങ്ങും കനത്ത നിശബ്ദത .. പൊഴിഞ്ഞ കരിയിലകൾക്കു പോലും ആരുടെയെങ്കിലും പാദമുദ്ര ഇവിടെ പതിയുകയാണെങ്കിൽ ഞങ്ങളത് കേൾപ്പിക്കാം എന്നതു പോലെയൊരു ഭാവം....

ആ നിശബ്ദതയുടെ ആഴപ്പരപ്പിനെ ഭേദിച്ചു കൊണ്ട് ഇരുട്ടിലൂടെ ഒരു പറ്റം കുതിരകളുടെ കുളമ്പടി ശബ്ദം കേൾക്കുമാറായി...
നന്നായി ഒന്ന് ചെവിയോർത്താൽ
അവ തൊട്ടടുത്തുള്ള കാടിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്ന് മനസിലാക്കാം...

തൊട്ടു മുന്നിൽ പോകുന്ന കുതിര സവാരിക്കാർ പിന്നാലെ വരുന്നവർക്ക് വഴി കാട്ടുകയാണ് എന്ന് തോന്നുന്നു..
അവരുടെ കണ്ണുകൾ പരിസരം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്..
കാവൽ പടയാളികളെപ്പോലെ ...

ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ കാണാം,അവരുടെ കണ്ണുകളിലെ ആ പ്രത്യേക തിളക്കം . അതോ ഇനിയത് തോന്നൽ മാത്രമാണോ ?
എന്തു തന്നെയായാലും ആ കുതിര യാത്രികർ എല്ലാവരും തന്നെ ഏതോ വലിയ കുടുംബത്തിൽപ്പെട്ട ആൾക്കാർ ആണെന്ന് തോന്നുന്നു..
അവരുടെ വസ്ത്രധാരണവും,
ആഭരണങ്ങളും കുതിരപ്പുറത്തുള്ള ആ ഇരുത്തവും എന്തിനേറെ പറയുന്നു, ആ ഞാണിൻ മേലുള്ള പിടിത്തം പോലും പണത്തിന്റെയും പ്രതാപത്തിന്റെയും ആഢ്യത്ത്വം വിളിച്ചോതുന്നു..

നിലാവെളിച്ചത്തിലായിരുന്നിട്ട് പോലും കാണുവാൻ സാധിക്കുന്ന അവരുടെ മുഖത്തെ ആ പ്രസരിപ്പ് കണ്ടിട്ട് ഏതോ പേരു കേട്ട രാജകുടുംബാംഗങ്ങൾ ആണെന്ന് സംശയമേതുമില്ലാതെ പറയാം.
അവരുടെ വസ്ത്രത്തിലും ആ കുതിരകളുടെ മേലുള്ള ആടയിലും ഏതോ വലിയ രാജവംശത്തിന്റെ രാജമുദ്ര പതിപ്പിച്ചിട്ടുണ്ട് ...,
ഈ പറഞ്ഞവർക്ക് ചുറ്റും സംരക്ഷണം തീർത്താണ് മറ്റുള്ളവർ തങ്ങളുടെ കുതിരകളെ തെളിക്കുന്നത്. അതായത് അവർക്ക് ചുറ്റും ഒരു വൃത്താകൃതി തീർത്താണ് ആ കാവൽപടയാളികളുടെ യാത്ര...

"Eternal Love💚💜✨"Where stories live. Discover now