അതേ! അത് നീയാണ്..

733 106 73
                                    

"താര! നിനക്ക് പോണോ? ഒന്നൂടെ ആലോചിച്ചു നോക്ക്. എന്നിട്ട് പോരെ ?"

"ഇവിടെ എനിക്ക് ഇനി ഒന്നും ചെയ്യാനില്ല Taevin. ഒരായുസ്സിൽ എനിക്ക് കിട്ടാനുള്ളതെല്ലാം നീ എനിക്ക് തന്നു. ഇതിൽ കൂടുതൽ ആഗ്രഹിച്ചാൽ അതും അത്യാഗ്രഹം ആയിപോകും. So... let me go"

"താര please."

"No Taevin, ഇനിയും നീ എന്നെ നിർബന്ധിക്കരുത്. പോണം. ഇനി ഇവിടെ നിന്ന് ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. "

പിന്നീട് എന്തെങ്കിലും അവൻ മറുപടി പറയും മുന്നേ അവൾ നടന്നകന്നു. അവൻ ഇനിയും വിളിച്ചാൽ ഒരുപക്ഷേ തനിക്ക് ഇവിടം വിട്ടു പോകാൻ ആയില്ലെങ്കിലോ എന്ന തോന്നാലാകാം. ഒരു തവണ പോലും അവൾ തിരിഞ്ഞു നോക്കിയില്ല.

~അവളുടെ തീരുമാനങ്ങൾക്ക് മുന്നിൽ എനിക്ക് പിടിച്ചു നിൽക്കാൻ പണ്ടേ ആകുമായിരുന്നില്ല. മനസിൽ അളവില്ലാത്ത സ്നേഹവും, പുറമേ കാരിരുമ്പിന്റെ കരുത്തുമായി ഒരു പെണ്ണ്. അവളെ തനിക്ക് പലപ്പോഴും മനസിലാക്കാൻ വരെ ആകുമായിരുന്നില്ല. അവളാഗ്രഹിച്ച ഒരു ജീവിതം കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെ ഒരു സന്ദർഭം പോലും ഇന്നിവിടെ ഉണ്ടാകുമായിരുന്നില്ല. എന്തിനായിരുന്നു ഇണയാകേണ്ടിയിരുന്നവളെ ഞാൻ ചിറകരിഞ്ഞു വീഴ്ത്തിയത് ? എന്തിനായിരുന്നു അവൾക്ക് മീതെ ശൂന്യമായ ചക്രവാളങ്ങളെ തേടിയത് ? അറിയില്ല.
പറിച്ചു മാറ്റാൻ വിധി ഒരുങ്ങിയിരിക്കുന്നു എങ്കിൽ പരീക്ഷിച്ചു നോക്കാൻ ഇനി ഞാനും തയ്യാറാണ്.~

Airport ന്റെ മുന്നിൽ പകച്ചു നിന്ന Taevin ന്റെ മനസ്സ് കലുഷിതമായിരുന്നു. എന്തൊക്കെയോ ചെയ്യണമെന്നുണ്ട് എന്നാൽ ദേഹം അനങ്ങാൻ കഴിയാതെ നിൽക്കുന്നത് അവൻ തിരിച്ചറിഞ്ഞു.

ഇല്ല..
അവളിനി തിരികെ വരില്ല.

മനസ്സ് അവനോട് ശക്തിയായ് പറഞ്ഞു കൊണ്ടേ ഇരുന്നു. അതേ അത് സത്യമാണ്. തീരുമാനിച്ചുറച്ചതിൽ നിന്നും പിന്മാറുന്ന ശീലം പണ്ടേ അവൾക്കില്ല. തിരിഞ്ഞു നടക്കാൻ ഒരുങ്ങുന്ന നായകനരികിലേക്ക് ഓടി വരുന്ന നായിക സിനിമ സ്ക്രീനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥകളായി മാത്രം മാറി.  ജീവിതത്തിൽ എല്ലാം യാഥാർത്ഥ്യങ്ങൾ മാത്രമാണ്. അവൾ  ഇനി തിരികെ ഇല്ലെന്ന പച്ചയായ യാഥാർഥ്യം.

MY YOU ♡︎Where stories live. Discover now