L - 4

271 39 34
                                    


നമുക്ക് മിത്രയുടെ ചിന്തകളിലൂടെ ഒന്ന്
കഥ നോകാം....!!

"~മനസ്സ് വായിച്ചെടുക്കാൻ മാത്രം ഹൃദയത്തോട് അടുത്തു നിൽക്കുന്ന ഒരാൾ കൂടെയുണ്ടാവുക. അതൊരു ഭാഗ്യം തന്നെയാണല്ലേ... തന്റെ കണ്ണ് നിറയും മുമ്പേ കാര്യമറിഞ്ഞ് തണലായി കൂടെ എത്തുന്നവർ

ഇങ്ങനെ ഒരാൾ കൂടെയുള്ളത് ചിലർക്കത് സുഹൃത്തിലൂടെയാവാം മാതാപിതാക്കളിലൂടെയാവാം ഇണയിലൂടെയാവാം

ഇണയിലൂടെ ആവുമ്പോ അതിന് മധുരമേറും ... കാരണം, രക്ത ബന്ധത്തേക്കാളും ഹൃദയബന്ധത്തേക്കാളും അഴകും അടുപ്പവുമുള്ള സൗഹൃദങ്ങളിലേക്കാണ്രണ്ട് പേർ കൂട്ടുകൂടുന്നത്....

വിവാഹം എന്നത് ആണിനും പെണ്ണിനും വെറുമൊരു ബാധ്യത തീർക്കലോ താൽക്കാലിക

സമയത്തേക്കുള്ള ആസ്വാദനം മാത്രമോ

ആവരുത് പരസ്പരം അറിഞ്ഞ് സ്നേഹിക്കണം ... കുറ്റങ്ങളും കുറവുകളും ചികഞ്ഞെടുക്കാതെ നന്മയിലേക്ക് നോട്ടമെറിയണം ... ഒരാളുടെ ഇഷ്ടത്തിൽ മാത്രമൊതുങ്ങാതെ പരസ്പരം

ഇഷ്ടങ്ങളും അനിഷ്ടങ്ങളും

അറിയുന്നവരാവണം . മറ്റുള്ളവരിലേക്ക് എത്തി നോക്കാതെ സ്വയം കുറവുകൾ കണ്ടെത്തി പരിഹരിക്കണം.

സിനിമയിലും കഥകളിലുമൊക്കെ കണ്ടതും കേട്ടതുമായ ഒരു പാട് ജീവിതങ്ങളുമുണ്ട്.
അതൊന്നുമല്ല യഥാർത്ഥ പ്രണയവും ജീവിതവും. അതൊക്കെ വെറും സങ്കൽപക്കങ്ങൾ മാത്രമാണ്. വിവാഹത്തിന് മുമ്പേ അതെല്ലാം തിരിച്ചറിയണം. ചിലർ വിവാഹശേഷവും തിരിച്ചറിയുന്നില്ല. കെട്ടിയുണ്ടാക്കിയ ഭാവന ലോകത്ത് ജീവിക്കും. ജീവിതം പരാജയമാവും ... പുറമെ നിന്ന് നോക്കുമ്പോൾ പകിട്ട് തോന്നുന്ന പല ജീവിതങ്ങളും അകമെ എരിഞ്ഞടങ്ങി കൊണ്ടിരിക്കുന്ന കനലുകളായിരിക്കും.

സഖാവ്....🚩Where stories live. Discover now