I CAN'T LOVE HIM...103🌸

959 111 134
                                    

" അല്ലൂ... "

തന്നെ ചേർത്തു പിടിച്ചു നിൽക്കുന്നവനെ അവൾ പതിയെ വിളിച്ചു.... അവളെ ഇറുകെ പിടിച്ചു നിർത്തിയിരിക്കുകയാണ് അവൻ....എത്ര വിളിച്ചിട്ടും മുഖമുയർത്തി നോക്കുന്നില്ല... ചുറ്റിനും ഉള്ളവരൊക്കെ ശ്രദ്ധിച്ചു തുടങ്ങി... അത് മാത്രം അല്ല ഫ്ളൈറ്റിനു സമയം ആയിരിക്കുന്നു... ഇനിയും ഇങ്ങനെ നിന്നാൽ പപ്പ വെളിയിലേക്ക് അന്വേഷിച്ചു വരികയും ചെയ്യും.................

" അല്ലൂ... എന്നെയൊന്നു നോക്ക് നീ... "

അവൾ അവനെ ദേഹത്തു നിന്ന് മാറ്റി നിർത്താൻ നോക്കിയതും അവൻ ഒന്ന് കൂടെ അവളിലേക്ക് ചേർന്ന് കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞിരുന്നു... ദേഹത്തെ മുറിവിൽ അവന്റെ കൈകൾ അമർന്നതും അവൾ  ഒന്ന് പുളഞ്ഞു പോയി...........

" ആഹ്... പ്ലീസ്.. വേദനിക്കുന്നു.... "

മുഖം ചുളിച്ചു കൊണ്ട് അവൾ കണ്ണുകൾ ഇറുകെ അടച്ചു... അവളുടെ വേദന നിറഞ്ഞ സ്വരം കാതിൽ പതിഞ്ഞതും..പൊടുന്നനെ അവൻ ഹഗിൽ നിന്ന് വിട്ടു മാറിയിരുന്നു..........

" എന്ത്.. എന്ത് പറ്റി... "

മുഖം ചുളിച് കൊണ്ട് ഡ്രസ്സ്‌ നേരെയാക്കുന്നവളെ കണ്ടതും അവന്റെ മുഖത്ത് വെപ്രാളം ആയിരുന്നു....ടോപ് നു പുറമെ.. ശരീരം മുഴുവൻ കവർ ചെയ്യുന്നൊരു ജാക്കറ്റ് അവൾ ധരിച്ചിരുന്നു... കഴുത്തിൽ സ്കാർഫ് ചുറ്റിയിരുന്നു... അത് കൊണ്ട് തന്നെ അവളുടെ ദേഹത്തെ മുറിവുകളൊന്നും അവൻ കണ്ടിരുന്നില്ല.....................

" റീനു... എന്താ പറ്റിയെ....? "

ഡ്രസ്സ്‌ നേരെയാക്കി നിൽക്കുന്നതിനിടെ ആണ് അല്ലുവിന്റെ ചോദ്യം അവൾ കേൾക്കുന്നത്... അവന്റെ മുഖത്ത് നിറയെ ആധിയായിരുന്നു...അവളൊരു ചിരിയോടെ അവനെ നോക്കി.............

" ഒന്നുമില്ല... ഫ്‌ളൈറ്റ് നു സമയം ആയി... ഞാൻ പോട്ടെ.............. "

ഒരു ചിരിയോടെ തന്റെ കയ്യിൽ പിടിച്ചിരുന്ന അവന്റെ കൈകളെ മാറ്റി കൊണ്ടവൾ തന്റെ ബാഗുമായി തിരിഞ്ഞു.... അല്ലു അവളെ തന്നെ നോക്കി നിന്നു..........

പോകുവാണോ...... ഞാൻ വന്നില്ലേ ഇപ്പോൾ... എന്നെ വിട്ടു പോകരുതെന്ന് പറഞ്ഞിട്ടും പോകുവാണോ.....

I CAN'T LOVE HIM!!Where stories live. Discover now