I CAN'T LOVE HIM...104🍁

1K 115 170
                                    

" ഹാ... സർ... ഞങ്ങൾ പിന്നാലെ തന്നെയുണ്ട്.... "

...........

" അല്ല... സർ... ഇപ്പോൾ ഒരു ഇടുങ്ങിയ റോഡ് വഴിയാണ് പോയ്കൊണ്ടിരിക്കുന്നത്...... "

........

" അറിയില്ല... സർ... ഇടയ്ക്ക് വഴിയിൽ വെച്ചു ഒരു കാൾ ചെയ്യുന്നത് കണ്ടിരുന്നു... അതിന് ശേഷം ആണ് ഈ വഴി തിരിഞ്ഞത്........ "

................................

" But...സർ..ഈ റോഡ് തീർത്തും ഒറ്റപെട്ടു കിടക്കുന്ന സ്ഥലം ആണ്.... ഇവിടെ വെച്ചു ഒരു അപകടം പറ്റിയാലും ആക്‌സിഡന്റ് ആണെന്നെ വിചാരിക്കൂ.... വേറെ വാഹനങ്ങളൊന്നും വരാൻ സാധ്യത ഇല്ലാത്തത് കൊണ്ട് വീണു കിടന്നാലും ആരും രക്ഷിക്കാനൊന്നും വരില്ല... വഴി ലൈറ്റും ക്യാമറയും ഇല്ല... I think... ഇവിടെ എന്ത് കൊണ്ടും നല്ല സ്ഥലം ആണ്... എന്ത് ചെയ്യണം............. "

........................

"ഓക്കേ... ഓക്കേ... സർ......."

" വീരാ..."

ഫോൺ കട്ട്‌ ചെയ്തതും തന്റെ അടുത്തിരിക്കുന്നവന്റെ  വിളിയിൽ അയാൾ അവന് നേരെ തിരിഞ്ഞു.....

" ബോസ്സ് എന്ത് പറഞ്ഞു...?

" ഫോളോ ചെയ്യാൻ മാത്രമേ പറഞ്ഞിട്ടുള്ളു... അതാത് സമയങ്ങളിൽ അപ്ഡേറ്റ് അറിയിക്കാനും..... "

അയാൾക്കായി മറുപടി കൊടുക്കുമ്പോൾ വീരയുടെ കണ്ണുകൾ തങ്ങളുടെ വാഹനത്തിന്റെ മുന്നിലൂടെ പോകുന്ന ബുള്ളറ്റിൽ ആയിരുന്നു.......

" What...? ഇത്ര നല്ലൊരു അവസരം കിട്ടിയിട്ടും വെറുതെ ഫോളോ ചെയ്യാനാണോ പറയുന്നത്.... "

അയാളുടെ മുഖം ചുളിഞ്ഞു... ഒരു ഇഷ്ടക്കേടാൽ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി... ജീപ്പിന്റെ സ്പീഡ് ഒന്ന് കൂടി അധികരിപ്പിച്ചു  കൊണ്ട് അയാൾ ബുള്ളറ്റിനു തൊട്ട് പിന്നിൽ എത്തിച്ചിരുന്നു..................

" ദേവാ...താനെന്താ ഈ ചെയ്യുന്നേ... "

വീര അവന് നേരെ ശാസനയോടെ തിരിഞ്ഞെങ്കിലും അയാൾ അതൊന്നും കാര്യം ആക്കിയിരുന്നില്ല....ബുള്ളറ്റ് ചീറി പായുന്നതിനു അനുസരിച്ചു അയാൾ തന്റെ ജീപ്പ് അതിന് പിന്നാലെ എത്തിച്ചു കൊണ്ടിരുന്നു.... ഒടുവിൽ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ അടുത്തെത്തിയതും.......

I CAN'T LOVE HIM!!Where stories live. Discover now