ക്ലിയോപാട്ര

15 0 0
                                    

എറണാകുളം ഹൈക്കോർട്ടിൽ പത്രക്കാർ, ചാനലുകാർ, രാഷ്ട്രീയക്കാർ, മറ്റു സാമൂഹിക പ്രവർത്തകർ, എന്നിവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഓരോ നിമിഷം കഴിയുംതോറും ജനത്തിരക്കും വർദ്ധിച്ചുവരികയാണ് ആ തിരക്ക് നിയന്ത്രിക്കാൻ പോലീസ് വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്.

ഇന്നാണ് സിഎംഎസ് കോളേജിലെ സ്റ്റുഡന്റ് ആയ മെഹസ എന്ന വിദ്യാർത്ഥിയുടെ മേഡർ കേസിന്റെ വിധി പ്രഖ്യാപിക്കുന്നത്.

പ്രതികൾ എന്ന് സംശയിക്കുന്ന അതേ കോളേജിലെ തന്നെ സീനിയർ വിദ്യാർത്ഥികളായ.അനിരുദ്22 വയസ്സ്, വിശാൽ 20 വയസ്സ്,ധീരജ് 19 വയസ്സ് എന്നിവരെ പോലീസ്ആളുകളെ വകഞ്ഞു മാറ്റി കോടതിക്ക് അകത്തേക്ക് പ്രവേശിപ്പിക്കുകയാണ്.

ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ഒരാൾ അവരുടെ മുന്നിലേക്ക് എടുത്തുചാടി.

നീയൊക്കെ എന്തിനാടാ ഞങ്ങളുടെ മെഹസയോടെ ഇങ്ങനെ ചെയ്തത് ഇത് ഏത് കോടതി നിന്നെ വെറുതെ വിട്ടാലും ഈ ജീൻസും നിന്നെയൊക്കെ വെറുതെ വിടാൻ പോകുന്നില്ല നീയൊക്കെ നോക്കിക്കോ.............

പോലീസുകാർ അവനെ അവിടെ നിന്നും പിടിച്ചു മാറ്റി....

അങ്ങനെ 12 മണിയോടെ മെഹസ മേഡർ കേസിന്റെ വിധി വന്നു.

             കോട്ടയം സിഎംഎസ് കോളേജിലെ രണ്ടാം വർഷം വിദ്യാർഥിനിയാണ് മെഹസ അതേ കോളേജിലെ തന്നെ സീനിയർ സ്റ്റുഡൻസ് ആയ വിശാൽ അനുരുത് ധീരജ് എന്നിവർ.

         മെഹസ പഠിക്കാൻ വന്ന സമയം മുതൽ ഈ മൂന്ന് പേരും നിരന്തരം ശല്യം ചെയ്യുകയും അവർക്കെതിരെ മെഹസ പരാതി നൽകുകയും ചെയ്തതോടെ മഹസയോട് അവർക്ക് വൈരാഗ്യം വരികയും തുടർന്ന് മഹർ ഉപദ്രവിക്കുകയും ചെയ്യുന്നത്  ശീലമായി ഇതിനെ മെഹസ ശക്തമായി എതിർത്തതോടെ ധീരജ് അനിരുദ്ധ എന്നിവർ കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്.

      ഈ കേസിന്റെ വിധി 360 പേജുകളിൽ കൂടുതലുള്ളതിനാൽ അതിലെ പ്രധാന ഭാഗങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.

        2022 ജനുവരി ഏഴാം തീയതി കോട്ടയം സിഎംഎസ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥിനി മെഹസ വളരെ ദാരുണമായി കൂട്ട ബലാൽസംഗത്തിനും അതിനെ തുടർന്ന് കൊല്ലപ്പെടുകയും ചെയ്തു.
പ്രൊസ്റ്റിറ്റ്യൂഷൻ ഹാജരാക്കിയ വിശാൽ അനിരുദ്, ധിരജ് എന്നിവർ തന്നെയാണ് മെഹസ കേസിലെ പ്രതികൾ എന്ന് ഇവിടെ നടന്ന വാദ പ്രതിവാദങ്ങളിൽ നിന്നും. ഇവിടെ നിരത്തിയ തെളിവുകളിൽ നിന്നും മനസ്സിലായതിനാൽ പ്രതികൾക്ക് 14 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയ്ക്കും ഈ കോടതി ഉത്തരവിടുന്നു.

ക്ലിയോപാട്ര Where stories live. Discover now