ഭാഗം : 2

181 28 10
                                    

ഗൗരിശ്വരം.
_____________ 🦋

അമ്മയുടെ കൂടെ മാത്രം  വന്നു പരിചയം  ഉള്ള ഇടത്തേക്ക് സമയത്തിന്റെ  കണക്കുകൂട്ടൽ ഒക്കെ തെറ്റിയാണ് അവൾ വന്നിറങ്ങിയത്....
ആ കവലയിൽ നിലാവുദിച്ചിരുന്നു...

ഒരു ദൂരെ യാത്ര കഴിഞ്ഞതിന്റെ ക്ഷീണം അവളുടെ മുഖത്തു തെളിഞ്ഞു കാണാമായിരുന്നു...

വഴി അറിയില്ല എന്ന സത്യം അവൾ ഓർത്തു... ആകെ അറിയാവുന്നത് മുത്തശ്ശി യുടെ  പേരുമാത്രമാണ്..

കയ്യിലെ bag മുറുകെ പിടിച്ചുകൊണ്ട്  അവിടെ കണ്ട ഒരു കടയുടെ അടുത്തേക്ക് അവൾ നടന്നു....

ആകെ അറിയാവുന്ന മുത്തശ്ശിയുടെ പേരുവെച്ചു  ആ കടക്കാരനോട്  അവൾ സംസാരിച്ചു...

"അത് കൂറേ ദൂരെ ആണെല്ലോ കുഞ്ഞേ "

അതായിരുന്നു അയാളുടെ മറുപടി... സമയം നല്ലോണം വൈകിയിരിക്കുന്നു....
ഒരു മഴ തകർത്ത് പെയ്യ്തതിന്റെ എല്ലാ ലക്ഷണവും കാണുന്നുണ്ട്.... ചെറിയ കാറ്റും.. തണുപ്പും..

എങ്ങോട്ട് പോണം എന്ന് ഒരു പിടിയും ഇല്ലാതെ.. അവൾ ഒന്ന് ചുറ്റും നോക്കി..മുഖത്തേക്ക് പാറി വീണ  മുടിയിഴകൾ  ഒതുക്കി വെച്ചു..  കയ്യിൽ പിടിച്ചോണ്ട് നിന്ന പെട്ടി.. കടയുടെ വരാന്തയിലേക്ക് വെച്ചു..

അവളുടെ നിൽപ്പും പടുതിയും കണ്ടിട്ടോ, അവളെ ഒറ്റക്ക് വിടാനുള്ള ആശങ്കയിലോ ... അയാൾ  പുറത്തുള്ള വായനശാലയിലേക്ക് നോക്കി നീട്ടി വിളിച്ചു...

"മഹി".......

അവൾ  വായനശാലയുടെ  ഭാഗത്തേക്ക് നോക്കി ...

അവിടെ നിന്ന് ഒരാൾ ഇറങ്ങിവരുന്നത്  ഒരു മിന്നായം പോലെ അവൾ കണ്ടു...

അവൻ അടുത്തേക്ക് നടന്നു വേരുംതോറും ... അവന്റെ രൂപം അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു...

കറുത്ത മുണ്ടും ഷർട്ടും... കഴുത്തിൽ വൃതം നോറ്റ് ഇട്ടിരിക്കുന്ന മാല.... അതേ ഒരു അയ്യപ്പൻ...

അവൾ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു.. അവളെ
കടന്ന് അവൻ കടയുടെ അകത്തേക്ക് കേറി...

കടക്കാരൻ അവനോട് എന്തൊക്കെയോ പറഞ്ഞു..അവൻ  തലയാട്ടി  അതിനെല്ലാം സമ്മതം വെച്ചു.. 
അവൻ തിരിച്ചു അവളുടെ അടുത്തേക്ക് വന്നു..

ഒന്നും ചോദിക്കാതെ  തന്നെ ഒരു പെട്ടിയും എടുത്ത് മുന്നിൽ നടന്നു അവൻ..

പിന്നിലായ് ബസ്സിലെ കാറ്റ് പറത്തിയ  മുടി ഇഴകളും... മഷി കണ്ടിട്ടില്ലാത്ത കണ്ണുകളും ... അഭരണങ്ങൾ പാടെ കണ്ടിട്ടില്ലാത്ത കണ്ണുകളും..

ഒരു പഴഞ്ചൻ ചുരിദാറിൽ അവളും.. അവളെ ക്കാളും ഇത്തിരി പൊക്കം കൂടിയ  ഒരുവൻ..

അവന്റെ കണ്ണുകൾക്ക് എന്തോ പ്രത്യേകത ഉള്ളതായി  അവൾക്ക് തോന്നി... എന്താവോ അത്... അറിയില്ല..

അങ്ങോട്ട് എന്തോ ചോദിക്കാൻ അവൾ ഒരുവട്ടം  ശ്രേമിച്ചിരുന്നു.. പിന്നീട് എന്തോ.. ആ ശ്രേമം ഉപേക്ഷിച്ചു...

മുത്തശ്ശി യോട്  എന്ത് പറയണം എന്ന് അറിയില്ല.. കുറച്ചുനാളത്തേക്ക് ഒരു പാർപ്പിടം.. അതാണ് മുത്തശ്ശി ഇപ്പോ അവൾക്ക്.....

വഴിയിൽ എങ്ങും ഒന്നും മിണ്ടാതെ അവളെ ലക്ഷ്യസ്ഥാനത് എത്തിച് അവൻ മടങ്ങി......

തിരിഞ്ഞ് നോക്കിയോ...??
അറിയില്ല...





___________________________________________

Nxt part ill character intro verum ennan enikk thonane.
Ith ingane kutti kutti part  ayond.. Ninglkk.. vayikkumbo.. Incomplete feel verunundoo.. Undel onn parayane...

Pine ishtayal support akkane..

Apoo.. Nxt update ill kanam..

Bye..
Sarangae ❤️

🦋ഗൗരിശ്വരം 🦋Where stories live. Discover now