🔥സൂര്യ വംഷി 🔥(second promo )

407 45 22
                                    

" പത്തു വർഷം കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തൊരു അദ്ധ്യാപകൻ ആണ് ഞാൻ... എന്റെ മകൻ പണത്തിനു വേണ്ടി ആരെയും കൊല്ലാനും മടിയില്ലാത്തവൻ ആയി എന്ന് മറ്റുള്ളവർ പറയുന്നുവെങ്കിൽ അതെന്റെ പരാജയം ആണ്....
നിന്നെ നല്ലത് പറഞ്ഞു തന്നു വളർത്തിയെടുക്കുന്നതിൽ എനിക്ക് പിഴവ് സംഭവിച്ചു പോയി സൂര്യാ...
ഒരു അദ്ധ്യാപകൻ എന്ന നിലയിലും അച്ഛൻ എന്ന നിലയിലും ഞാൻ തീർത്തും പരാജയം ആണെന്ന് തോന്നിപോവുകയാണ് ഇപ്പോൾ..... എനിക്ക് നിന്നെ കാണേണ്ട.. ഇങ്ങനെയൊരു മകന് ജന്മം നൽകിയതിൽ എന്ത് ശിക്ഷ ആണ് എനിക്ക് തരാൻ പോകുന്നത്..... "

വൃദ്ധനായ ആ മനുഷ്യൻ തനിക്ക് മുന്നിൽ ശിരസ് കുനിച്ചു നിൽക്കുന്നവനെ നിരാശയോടെ നോക്കി.....

കാതിലായി പതിഞ്ഞ അച്ഛന്റെ വാക്കുകൾ...
നിരാശയും വേദനയും കോപവും നിറഞ്ഞതാണ്... അവനൊന്നും തന്നെ മിണ്ടിയില്ല.... മറുപടിയായി വാക്കുകൾ ഒന്നുമില്ല.....

" എന്തിനാ കണ്ണാ ഇങ്ങനെയൊക്കെ... എത്ര പേരുടെ ശാപം ആണ് മോനെ... മതിയാക്ക്.. എല്ലാം അവസാനിപ്പിച്ചേക്ക്... ഒന്നും വേണ്ട.. നമുക്ക് തിരിച്ചു പോകാം... പണവും സ്വത്തും പദവിയും ഒന്നും വേണ്ട... കാതിൽ എപ്പോഴും മുഴങ്ങുന്നത് ആരുടെയൊക്കെയോ നിലവിളികൾ ആണ്... കണ്ണടച്ചാൽ കാണുന്നത് ചോര പുരണ്ട ശരീരങ്ങൾ ആണ്... ഒന്നും വേണ്ട മോനെ... അമ്മയ്ക്ക് പേടിയാകുന്നെടാ.... അവരുടെയൊക്കെ ശാപം എന്റെ കുഞ്ഞിന്റെ തലയിൽ... ഒന്നും വേണ്ട മോനെ... നിന്നെ എനിക്ക് വേണം... ഞങ്ങളുടെ മരണം വരെയും കൂടെ വേണം... നമുക്ക് തിരിച്ചു പോകാം..... "

" ഈ നാട്... ഇവിടെ നിറയെ ചോരയുടെ മണം ആണ്... ഇവിടം നമുക്ക് ചേരില്ല കണ്ണാ..... "

അമ്മയാണ്... തന്റെ കൈകളിൽ പിടിച്ചു കണ്ണീരോടെ ഉള്ളിലെ പരിഭവം പറയുന്നവരെ അവൻ മുഖമുയർത്തി നോക്കി.....

എല്ലാം അവസാനിപ്പിക്കാൻ പറയുകയാണ്.. കൂടെ പോകാൻ ക്ഷണിക്കുകയാണ്.. ആ കണ്ണുകളിൽ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന യജനയാണ്...

പക്ഷെ......

" തുടങ്ങി പോയി... ഇനിയൊന്നും ഉടനെ അവസാനിപ്പിക്കാൻ കഴിയില്ല അമ്മാ.... അങ്ങനെ വരാൻ കഴിയില്ല എനിക്ക്.... "

🔥സൂര്യവംഷി 🔥Where stories live. Discover now