🔥സൂര്യ വംഷി 🔥

350 34 15
                                    

ഒരു മാസം മുൻപുള്ള മുംബൈയിലെ ഒരു രാത്രി...
വെസ്റ്റ് ബാന്ദ്ര ഷിപ്പിയാർഡിന് അരികിൽ ഉള്ള  ഗോഡൗൺ.....

സമയം ഏകദേശം പത്തു മണിയോട് അടുത്തിരുന്നു... രാത്രിയിൽ മുംബൈ കടൽ മാർഗം വിദേശത്തേക്ക് കടക്കുന്ന ചരക്ക് കപ്പലുകളിലേക്കുള്ള സാധനങ്ങൾ ഗോഡൗണിൽ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്ന തിരക്കേറിയ ജോലികളിൽ മുഴുകിയിരിക്കുന്ന കുറച്ചധികം ആളുകൾ ഉണ്ടായിരുന്നു അവിടെ....

"ഹേയ്.. ഇതുവരെയും കഴിഞ്ഞില്ലേ.....സമയം ഒരുപാട് ആകുന്നു.. കപ്പൽ ഇപ്പോൾ പുറപ്പെടും......"

സാധനങ്ങൾ നിറഞ്ഞ ബോക്സുകൾ ഓരോന്നായി എണ്ണി തിട്ടപ്പെടുത്തി പുറത്തേക്ക് കടത്തി വിട്ട് കൊണ്ടിരുന്നവൻ  തന്റെ വാച്ചിലെ സമയം ശ്രദ്ധിച്ചതും ഒരല്പം മുഷിച്ചിലോടെ ഉള്ളിലേക്ക് നോക്കി....

" Fast..... "

പുറത്ത് നിന്നുള്ള ചോദ്യം കേട്ടതും ഉള്ളിൽ നിന്നവൻ തനിക്ക് മുന്നിൽ ബോക്സുകളിലേക്ക് സാധനങ്ങൾ നിറയ്ക്കുന്നവരെ നോക്കി ഓർഡർ കൊടുത്തു......

അവന്റെ ഗൗരവം ഏറിയ ശബ്ദം... ജോലികളിൽ മുഴുകി ഇരുന്നവർ അവരുടെ വേഗത കൂട്ടി....
ബോക്സുകളിൽ വളരെ വേഗത്തിൽ സാധനങ്ങൾ നിറഞ്ഞു... അതിലും വേഗത്തിൽ  നമ്പർ ഇട്ട് നിരത്തിയ ബോക്സുകൾ പുറത്തേക്ക് നീങ്ങി...

നിമിഷങ്ങൾക്കകം ഗോഡൗൺ കാലിയായിരുന്നു.... അവസാന ബോക്സും പുറത്തേക്ക് കടന്നതും  മേൽനോട്ടം ഏൽപ്പിക്കപ്പെട്ട് ഉള്ളിൽ നിന്നവനും വെളിയിലേക്ക് നീങ്ങി......

" ജഗൻ.... "

വെളിയിൽ നിന്നിരുന്നവനെ അവൻ ഉച്ചത്തിൽ വിളിച്ചു....ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നവൻ... തന്റെ പേരെടുത്തു വിളിക്കുന്നവനെ കേട്ടതും കൈകൾ കൊണ്ട് തനിക്ക് അരികിലേക്ക് വരാനായി ആംഗ്യം കാണിച്ചു കൊണ്ട് സംസാരം തുടർന്നു.....

" Yes Sab... ഇവിടെ എല്ലാം ഓക്കേ ആണ്.. ബോക്സുകൾ നിറച്ചു കഴിഞ്ഞു.. ഉടൻ തന്നെ കപ്പലിൽ എത്തിക്കും... ഞാനും അമിത്തും ഇവിടെയുണ്ട്... ഫുൾ സെക്യൂരിറ്റി അണ്ടറിൽ ആണ്... ഒരാളും ഞങ്ങളുടെ കണ്ണ് വെട്ടിച്ചു ഇവിടെ കടക്കുകയില്ല.... "

🔥സൂര്യവംഷി 🔥Where stories live. Discover now